തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ പൊതുശ്മശാനത്തിലെ മൂന്നു സെന്റ് ഭൂമിയിൽ സെമിത്തേരി പണിയാൻ ഇന്നലെ ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. അത്താണി സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻസണിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കൗൺസിൽ യോഗം. കഴിഞ്ഞ നവംബറിൽ ഇതേ പള്ളിയുടെ അപേക്ഷ പ്രകാരം പൊതുകല്ലറ പണിയാനും ആർക്ക് വേണമെങ്കിലും മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കാനും ഇതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചിരുന്നതാണ്. മുമ്പ് തീരുമാനമെടുത്ത വിഷയത്തിൽ അടിയന്തരമായി വീണ്ടും യോഗം വിളിക്കാനുള്ള സാഹചര്യം എന്താണെന്ന് Read More..
Tag: kochi news
‘റോഡ് കഴുകലല്ല ഞങ്ങളുടെ ഡ്യൂട്ടി’ : കാക്കനാട് മാലിന്യ ലോറികൾ തടഞ്ഞ് ഫയർഫോഴ്സ്
കാക്കനാട് : നിത്യേനെ റോഡിൽ പരന്നൊഴുകുന്ന മലിനജലം കഴുകികഴുകി സഹികെട്ട തൃക്കാക്കര അഗ്നിരക്ഷാസേന ഒടുവിൽ രംഗത്ത്. ബ്രഹ്മപുരം പ്ലാന്റിലേക്ക് കുതിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിലെ റോഡുകളിൽ മാലിന്യമൊഴുക്കുന്ന കോർപ്പറേഷൻ ലോറികളെ റോഡിലിറങ്ങി തടഞ്ഞാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രതിഷേധിച്ചത്. “സഹികെട്ടിട്ടാണ് ഞങ്ങൾ ഈ വണ്ടികൾ തടഞ്ഞിട്ടത്, ഇപ്പോൾ വിട്ടാൽ ബൈക്ക് യാത്രക്കാർ വീണെന്ന് പറഞ്ഞ് ഉടനടി തന്നെ ഓഫീസിലേക്ക് കോൾ വരും, പിന്നാലെ പോയി റോഡ് കഴുകേണ്ടി വരും. ഇന്നും ഇന്നലെയുമല്ല, രണ്ടുമാസമായി റോഡ് കഴുകലാണ് ഞങ്ങളുടെ ഡ്യൂട്ടി.കടുത്ത വേനലിലെ Read More..
ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കാൻ സംവിധാനം; പേറ്റൻറ് സ്വന്തമാക്കി യുവാവ്
കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് വേരിയബിൾ റൈസ് ബാർ(ഇ.വി.ആർ.ബി) പേറ്റൻറ് സ്വന്തമാക്കി തൃക്കാക്കര സ്വദേശിയായ യുവ മെക്കാനിക്കൽ എൻജിനീയർ ഇ.കെ. ഹിസാം. ഇരുചക്രവാഹനങ്ങളിൽ ഉയരത്തിനും ഇരിപ്പിനും അനുസരിച്ച് ഹാൻഡിൽ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണ് ഹിസാം അവതരിപ്പിച്ചത്. ഇരുചക്ര വാഹന ഉപഭോക്താക്കൾ നേരിടുന്ന നടുവേദനക്ക് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് ഹിസാം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാൻഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിൾ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ഉയരത്തിനും Read More..
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
പള്ളുരുത്തി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് അമ്പതോളം ഉദ്യോഗാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം മഴുവന്നൂർ ബാലചന്ദ്രഭവനിൽ ബാലചന്ദ്രനെയാണ് (39) മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി കൊല്ലം ഉമയെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ റിയാസ് ഷാനവാസിനെ (33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം Read More..
പൊലീസ് ചമഞ്ഞ് പണവും ഫോണും കവർന്ന രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ലത ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ പെരുമറ്റം കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ വെങ്ങല്ലൂർ ചേനക്കരകുന്നേൽ നിബുൻ അബ്ദുൽ അസീസ് (അപ്പു -34), പേഴക്കാപ്പിള്ളി കരയിൽ പള്ളിചിറങ്ങര പാലത്തിങ്കൽ അർഷാദ് അലിയാർ (45) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ മാഹീൻ സലിം, Read More..
വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി
കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയില്‍ പറയുന്നുണ്ട്. Read More..
ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി സംഘം ഈജിപ്തിലെത്തി; സംഘത്തിലെ 45 അംഗങ്ങൾ സുരക്ഷിതർ
ആലുവ: ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ 45 അംഗ മലയാളി സംഘം സുരക്ഷിതരായി ഈജിപ്തിലെത്തി. ഈജിപ്ത് എംബസി ഉദ്യോഗസ്ഥനായ മലയാളിയുടെ ഇടപെടലാണു തടസ്സങ്ങൾ നീക്കി യാത്ര സുഗമമാക്കിയത്. സംഘത്തിലെ കൊല്ലം സ്വദേശിയായ അധ്യാപികയുടെ ശിഷ്യനാണ് എംബസി ഉദ്യോഗസ്ഥൻ. വീസാ കാലാവധി തീർന്നു ബെത്‌ലഹേം പാരഡൈസ് ഹോട്ടലിൽ കഴിയുന്ന വിവരം അധ്യാപിക ശിഷ്യനെ ഫോണിൽ അറിയിച്ചു. തുടർന്ന് ഇസ്രയേലിലെ ഈജിപ്ത് എംബസിയിൽ നിന്നു 2 ഉദ്യോഗസ്ഥർ ഹോട്ടലിൽ ഇവരെ സന്ദർശിക്കുകയും ഈജിപ്തിലേക്കു ബസിൽ കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുകയുമായിരുന്നു. ബെത്‌ലഹേമിൽ നിന്നു Read More..
ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക് എച്ച് സ്കൂൾ ജേതാക്കൾ
എറണാകുളം: വൈ എം സി എ പാലാരിവട്ടവും ചെസ്സ് അസോസിയേഷൻ എറണാകുളവും ചേർന്ന് നടത്തിയ ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക്എച്ച് സ്കൂൾ ജേതാക്കളായി. എളമക്കര സരസ്വതി വിദ്യാനികേതൻ രണ്ടാം സ്ഥാനം നേടി. ആർ.ദേവ്ജിത്(ഭവൻസ് വിദ്യാമന്ദിർ എളമക്കര) എൽ പി വിഭാഗത്തിലും ജോയൽ ഷിജോ(കേന്ദ്രീയവിദ്യാലയ-1) യു പി വിഭാഗത്തിലും സൗരവ് രാമചന്ദ്രൻ(ബി വി എം, കൊടുങ്ങല്ലൂർ) ഹൈ സ്കൂൾ വിഭാഗത്തിലും ജേതാക്കളായി. ടി.ജെ വിനോദ് എം എൽ എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌തു. എറണാകുളം വൈ എം Read More..
എം.ഡി.എം എ വില്പനയ്ക്കിടെ പിടിയിൽ
മട്ടാഞ്ചേരി: എം.ഡി. എം.എ. വില്പനയ്ക്കിടെ യുവാവ് പിടിയിലായി. കുവപ്പാടം സ്വദേശി അഭിജിത്തി(29)നെയാണ് സാന്റോ ഗോപാലൻ റോഡിൽ കുമാർ പെട്രോൾ പമ്പിന് സമീപം വച്ച് അറസ്റ്റു ചെയ്തത്. 3. 40 ഗ്രാം എം.ഡി.എം. എ ഇയാളിൽ നിന്നും പിടികൂടി. ജില്ലാ രഹസ്യാന്വേഷണ സംഘo നൽകിയ വിവരത്തെ തുടർന്ന് അധികാരികൾ കോളേജ് പരിസരമടക്കം നിരീക്ഷണം നടത്തുകയായിരുന്നു. മട്ടാഞ്ചേരി എ. സി. പി. മനോജ് കെ.ആറിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർമാരായ തൃദീപ് ചന്ദ്രൻ ,ജിൻസൺ ഡോമിനിക് ,സി.പി.ഒമാരായ ശ്രീകുമാർ ,എഡ്വിൻ മോൻ Read More..
മുനമ്പത്ത് അപകടത്തില്‍പ്പെട്ട് മൂന്നുപേരും ഒരേ തുറക്കാര്‍; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കൊച്ചി: കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേര്‍ ഒരേ തുറക്കാരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. വള്ളത്തില്‍നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും Read More..