Ernakulam

രണ്ടാം ഘട്ട കൊച്ചി മെട്രോ പാതയുടെ അവസാന സ്റ്റേഷൻ ഇടച്ചിറ ജങ്ഷനിൽ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ അവസാന സ്റ്റേഷനിൽ മാറ്റം. കൊച്ചി കാക്കനാട് മെട്രോ സ്റ്റേഷന്റെ അവസാന സ്റ്റേഷൻ ഇടച്ചിറ ജങ്ഷനിൽ സ്ഥാപിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇക്കാര്യം തീരുമാനിച്ചത് കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലാണ്. ഇൻഫോപാർക്കിനുള്ളിൽ ഫേസ് വൺ, ഫേസ് ടൂ എന്നീ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ, അവസാന സ്റ്റേഷൻ പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ നിർദ്ദേശം കെഎംആർഎൽ അംഗീകരിക്കുകയായിരുന്നു. ഇതോടെ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളുടെ എണ്ണത്തിലും വർദ്ധനവ് Read More..

Ernakulam

റോറോ സർവീസിലെ യാത്രാക്ലേശം:മന്ത്രി ഇടപെടണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ

എളങ്കുന്നപ്പുഴ∙ ആറുമാസമായി റോറോ സർവീസിൽ ആയിരങ്ങൾ ആണ്‌ തീരാദുരിതം അനുഭവിക്കുന്നത്. ഇത് കാണാൻ മന്ത്രി എം.ബി.രാജേഷ് റോറോ സന്ദർശിക്കണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 2018 ഏപ്രിൽ 28നു ഉദ്ഘാടനം നിർവഹിക്കുമ്പോൾ അഴിമുഖത്തു കൂടി പാലം നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പോലെ റോറോ സർവീസ് പ്രവർത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. 5 വർഷം പിന്നിടുമ്പോൾ സർവീസ് ശോഷിച്ചു റോറോ 2 ൽ നിന്നു ഒന്നായി മാറി. റോറോ സേതു സാഗർ – ഒന്ന് Read More..

Ernakulam

ഭീതി പരത്തി കാട്ടുപോത്ത് നാട്ടിലിറങ്ങി

അയ്യമ്പുഴ ∙ കാട്ടുപോത്ത് നാട്ടിലിറങ്ങിയത് പ്രദേശങ്ങളിൽ ഭീതി പരത്തി. ചീനഞ്ചിറയിൽ നിന്നു മൂലേപ്പാറയിലെത്തി തോടു കടന്ന് ശങ്കരൻ കുഴി പാറമടയിലേക്കു കയറുകയായിരുന്നു. 150 അടിയോളം ഉയരമുള്ള ഭാഗത്തേക്കാണു കാട്ടുപോത്ത് കയറിയത്. അങ്ങോട്ടു പോകുന്നതിനും തിരികെ വരുന്നതിനും ഒരു വഴിമാത്രമേയുള്ളു. പോത്തിനെ പുറത്തേക്കു കൊണ്ടുവരാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചു എന്നാൽ ഫലം ഉണ്ടായില്ല. പോത്തിന്റെ സമീപത്തായി പാമ്പുകൾ ഉണ്ടായിരുന്നു അത് പോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി മാറി .ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു ചീനഞ്ചിറയിൽ പോത്തിനെ കണ്ടത്. തലേ Read More..

Ernakulam

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയ അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ , അസം സ്വദേശിനികളെ രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തുന്ന മൂന്ന് ഇതര സംസ്ഥാന യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരെയാണ് പിടികൂടിയത് . കലൂർ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലായത്. രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. Read More..

Ernakulam

പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ അവസാനിപ്പിക്കാൻ അധികൃതർ; കൊ​ച്ചി നഗരത്തില്‍ സംയുക്ത പരിശോധന

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാ​ലി​ന്യം തള്ളുന്നത് പൂ​ര്‍ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മേ​യ​ര്‍ എം. ​അ​നി​ല്‍കു​മാ​ര്‍, ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ലി​ന്യം ത​ള്ളി​യ പൊ​റ്റ​ക്കു​ഴി പാ​ലം, ശാ​സ്ത ടെ​മ്പി​ള്‍ റോഡ് എന്നിവടങ്ങളിലെ​ ​പ്രദേശങ്ങളിൽ തി​ങ്ക​ള്‍ രാ​ത്രി എ​ട്ടോ​ടെ ആണ് സന്ദര്‍ശി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും കോ​ർ​പ​റേ​ഷ​ന്‍റെ​യും കൗ​ണ്‍സി​ല​ര്‍മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കും. തുടർന്ന് ഇനിയും മാലിന്യം തള്ളിയാൽ കർശന നടപടി എടുക്കുമെന്ന് അധികൃതർ Read More..

Thrippunithura

49,000 ചതുരശ്ര അടിയിൽ 3 നിലകൾ ഉള്ള മാൾ ഏറ്റെടുക്കാൻ ആളില്ല; രണ്ടര വർഷമായി അടഞ്ഞു കിടക്കുന്നു

തൃപ്പൂണിത്തുറ: ഏറ്റെടുക്കാൻ ആളില്ലാതെ നഗരസഭയുടെ കണ്ണൻകുളങ്ങര ടി.കെ. രാമകൃഷ്ണൻ മാൾ അടഞ്ഞു കിടക്കുന്നു. 2 തവണ ലേലത്തിൽ വച്ചിട്ടും ഇതുവരെ മാൾ ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. 42 ലക്ഷം രൂപയ്ക്കാണ് മാൾ ലേലത്തിൽ വച്ചത്. എന്നാൽ ഏറ്റെടുക്കാൻ കച്ചവടക്കാർ എത്താതിരുന്നതിനാൽ നഗരസഭാ എത്ര രൂപയ്ക്കു മാൾ ഏറ്റെടുക്കാൻ സാധിക്കുമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരുന്നു. പക്ഷെ ഇതുവരെ കച്ചവടക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് സൂചന. 8.40 കോടി രൂപ മുടക്കി 49,000 ചതുരശ്ര അടിയിൽ നഗര ഹൃദയത്തിൽ രണ്ടര Read More..

Ernakulam

പന്തപ്ര ആദിവാസിക്കുടിയിലെ കുടുംബങ്ങളുടെ വീട് നിർമാണം മുടങ്ങി

കുട്ടമ്പുഴ∙ വീട് നിർമാണം മുടങ്ങി പന്തപ്ര കുടിയിലെ ആദിവാസി കുടുംബങ്ങൾ. സർക്കാരിന്റെ സംരംഭമായ ഗോത്രജീവിക എന്ന ഏജൻസിയാണു 57 വീടുകളുടെ നിർമാണം ഏറ്റെടുത്തത്. വീടുകൾ 2 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചു കൈമാറിയിട്ടില്ല. അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത് 30 വീടുകളുടെ നിർമാണം. തേപ്പ് , മിനുക്കുപണികൾ , ശുചിമുറി നിർമാണം എന്നിവയാണ് അവശേഷിച്ചത്. പക്ഷെ പണികൾ നിലച്ചു. പട്ടികവർഗ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഗോത്രജീവിക ഏജൻസിയുടെ വീടു നിർമാണം എങ്ങുമെത്താതെ നിൽകുമ്പോൾ ലൈഫ് മിഷനിലും മറ്റും ഗുണഭോക്താക്കൾ തന്നെ ഏറ്റെടുത്തു നിർമിച്ച Read More..

Ernakulam

കുരുന്നുകൾക്ക് യാത്രാമൊഴി നൽകി നാട്

പറവൂർ:തട്ടുകടവ് പുഴയിൽ മുങ്ങി മരിച്ച കുട്ടികൾക്ക് നാടിന്റെ യാത്രാമൊഴി. ശനി ഉച്ചയ്ക്കു രണ്ടരയോടെ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണു മരിച്ചത്. ചെറിയപല്ലംതുരുത്ത് ഈരേപ്പാടം മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകളാണു ശ്രീവേദ. കവിതയുടെ സഹോദരൻ മന്നം തളിയിലപ്പാടം വിനുവിന്റെയും നിതയുടെയും മകനാണ് അഭിനവ്. കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വിനീതയുടെയും രാജേഷിന്റെയും മകനാണു ശ്രീരാഗ്. മക്കളുടെ മൃതദേഹത്തിനു മുന്നിൽ നിന്നു മാതാപിതാക്കൾ വാവിട്ടു നിലവിളിച്ചപ്പോൾ ചുറ്റും നിന്നവരും വിങ്ങിപ്പൊട്ടി. Read More..

Ernakulam

പരിശോധനക്കെത്തിയ എക്സൈസുകാര്‍ക്കു നേരെ തോക്കു ചൂണ്ടി; വെടി പൊട്ടാതെ വന്നതോടെ കത്തി വീശി പ്രതി രക്ഷപെട്ടു

കൊച്ചി∙ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യു ആണ് കടന്നു കളഞ്ഞത്. ഇയാളുടെ ഫ്ലാറ്റിലും വാഹനത്തിൽ നിന്നുമായി ഒന്നരക്കോടിയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി വഴക്കാലയിലെ ഫ്ലാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു ആക്രമിച്ചത്. ഫ്ലാറ്റിൽ നിന്ന് 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയ ഉദ്യോഗസ്ഥർക്കു നേരെ ചിഞ്ചു മാത്യു Read More..

Angamaly

മാലിന്യം തരംതിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി; മനം കവർന്നു അന്തർ സംസ്ഥാന തൊഴിലാളി

അങ്കമാലി: പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി അന്തർ സംസ്ഥാന തൊഴിലാളിയായ ഹരിത കർമ്മസേനാംഗം മഹേശ്വരി. ഗാന്ധിപുരം സ്വദേശിനിയായ സീനത്തിൻറെ നഷ്ടപ്പെട്ട രണ്ട് ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് തമിഴ്നാട് സ്വദേശിനിയായ മഹേശ്വരി തിരിച്ചുനൽകിയത്. വെള്ളിയാഴ്ച രാവിലെ വാർഡിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സീനത്തിൻറെ വീട്ടിൽനിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്ന് സ്വർണമാല ലഭിച്ചത്. അപ്പോൾത്തന്നെ വീടിനകത്തായിരുന്ന സീനത്തിനെ വിളിച്ച് സ്വർണമാല കിട്ടിയ വിവരം അറിയികുകയിരുന്നു. വീട്ടുകാർ വാർഡംഗം നഹാസ് കളപ്പുരയിലിനെ വിവരമറിയിക്കുകയും Read More..