Ernakulam

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: രണ്ടാം പ്രതി അറസ്റ്റിൽ

പള്ളുരുത്തി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് അമ്പതോളം ഉദ്യോഗാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം മഴുവന്നൂർ ബാലചന്ദ്രഭവനിൽ ബാലചന്ദ്രനെയാണ് (39) മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി കൊല്ലം ഉമയെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ റിയാസ് ഷാനവാസിനെ (33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം Read More..

Ernakulam

വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി

കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്.  സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം.   വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയില്‍ പറയുന്നുണ്ട്. Read More..

Ernakulam

ഭാര്യയോട്​ അപമര്യാദയായി പെരുമാറിയത്​ ചോദ്യം ചെയ്ത ദലിത്​ യുവാവിന്​ മർദനം; മർദിച്ചത് ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ

പറവൂർ: ഭാര്യയോട്​ അപമര്യാദയായി പെരുമാറിയത്​ ചോദ്യം ചെയ്ത ദലിത്​ യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സിനിമ കാണാൻ തിയറ്ററി​ലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം​. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. Join Edappally Varthakal Whatsapp Group👉🏼https://chat.whatsapp.com/DzaR4NsqF77EnmMUYqEprT

Ernakulam

ഇസ്രയേലില്‍ കുടുങ്ങി 38 അംഗ മലയാളി സംഘം; യുദ്ധം ആരംഭിച്ചത് ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ

കൊച്ചി: തീർഥാടക ടൂറിസത്തിന് ഇസ്രയേലില്‍ എത്തിയ 38 അംഗ മലയാളി സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘമാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഇവരുടെ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്. നിലവിൽ സംഘം ബത്ലഹേമിലെ പാരഡൈസ് ഹോട്ടലിൽ കഴിയുകയാണ്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണം ഉണ്ടാകുകയും ഇവര്‍ക്ക് തിരികെ വരാനാകാതെ കുടുങ്ങിപ്പോകുകയുമായിരുന്നു. ഇന്ത്യൻ എംബസിയുമായി ഇവർ ബന്ധിപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തെ തുടർന്ന് ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ Read More..

Ernakulam

ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക് എച്ച് സ്കൂൾ ജേതാക്കൾ

എറണാകുളം: വൈ എം സി എ പാലാരിവട്ടവും ചെസ്സ് അസോസിയേഷൻ എറണാകുളവും ചേർന്ന് നടത്തിയ ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക്എച്ച് സ്കൂൾ ജേതാക്കളായി. എളമക്കര സരസ്വതി വിദ്യാനികേതൻ രണ്ടാം സ്ഥാനം നേടി. ആർ.ദേവ്ജിത്(ഭവൻസ് വിദ്യാമന്ദിർ എളമക്കര) എൽ പി വിഭാഗത്തിലും ജോയൽ ഷിജോ(കേന്ദ്രീയവിദ്യാലയ-1) യു പി വിഭാഗത്തിലും സൗരവ് രാമചന്ദ്രൻ(ബി വി എം, കൊടുങ്ങല്ലൂർ) ഹൈ സ്കൂൾ വിഭാഗത്തിലും ജേതാക്കളായി. ടി.ജെ വിനോദ് എം എൽ എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌തു. എറണാകുളം വൈ എം Read More..

Ernakulam

സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്

കൊച്ചി: നഗരത്തിന്റെ വിശപ്പു മാറ്റിയ കോർപറേഷന്റെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്. ഇതുവരെ നൽകിയത് 17.04 ലക്ഷം ഊണ്. നോർത്ത് പരമാര റോഡിലെ കോർപറേഷന്റെ ഷീ ലോഡ്ജിനോടു ചേർന്ന് 2021 ഒക്ടോബർ ഏഴിന് 14 കുടുംബശ്രീ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇപ്പോൾ ജീവനക്കാർ 72 പേർ. സംസ്ഥാനത്ത് ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നതിൽ 10 രൂപയ്ക്ക് ഊണ് നൽകിയ ഏക ഹോട്ടലായിരുന്നു സമൃദ്ധി. മറ്റു ജനകീയ ഹോട്ടലുകളിൽ 20 രൂപയായിരുന്നു ഊണിന്റെ Read More..

Ernakulam

അവധിയുടെ മറവിൽ തണൽ മരം മുറിച്ചു കടത്തി, എല്ലാം മരാമത്ത് വകുപ്പ് അധികൃതരുടെ അറിവോടെ

തോപ്പുംപടി: ജംക്‌ഷനിൽ നിന്നിരുന്ന തണൽ മരം അവധി ദിനത്തിൽ വെട്ടി കടത്തിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അറിവോടെ. റോഡരികിൽ നിന്നിരുന്ന 20 വർഷം പഴക്കമുള്ള മരമാണ് അവധിയുടെ മറവിൽ മുറിച്ചു കടത്തിയത്. അവധി ദിനങ്ങളായിരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മരം വെട്ടി മാറ്റിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ മരം മുറിക്കുന്നതിനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ ഇടപെട്ട് തടഞ്ഞിരുന്നു. വെട്ടിയ മരത്തിന്റെ തടികൾ കരാറുകാരൻ കൊണ്ടു പോയതായി പിഡബ്ല്യുഡി അസി.എൻജിനീയർ പറഞ്ഞു. മരത്തിന്റെ തടിയുടെ വില കരാറുകാരനിൽ Read More..

Ernakulam

ചതിച്ചത് ​ഗൂ​ഗിൾ മാപ്പ് അല്ല; ഡോക്ടർമാരുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിങ്, രക്ഷപ്പെട്ട യുവതി നൽകിയ മൊഴി തെറ്റ്

കൊച്ചി: കഴിഞ്ഞ ഞായറാഴ്ചയാണ് പറവൂരിൽ രണ്ട് ഡോക്ടർമാർ മരിക്കാനിടയായ കാർ അപകടം ഉണ്ടായത്. റോഡ് തീർന്നിട്ടും വാഹനം കാർ മുന്നോട്ട് ഓടിക്കുകയും പുഴയിലേക്ക് മറിയുകയുമായിരുന്നു. ഗൂഗിൾ മാപ്പ് തെറ്റായി വഴികാണിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ അന്വേഷണത്തിൽ തെളിയുന്നത് മറ്റൊരു കാര്യമാണ്. രണ്ട് യുവ ഡോക്ടർമാർ മരിക്കാൻ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. ലേബർ കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടൽവാതുരുത്തിൽ എത്തിയെന്ന് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നൽകിയ Read More..

Ernakulam

കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു

അങ്കമാലി ∙ മഞ്ഞപ്ര– അയ്യമ്പുഴ റൂട്ടിൽ കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് കുറ്റിയിൽ കയറി നിയന്ത്രണം വിട്ട ലോറി വട്ടംതിരിഞ്ഞു. 6 മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്കു വീഴാതെ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. മറ്റൊരു വാഹനം കൊണ്ടുവന്ന് മിനി ലോറി വലിച്ചുമാറ്റിയാണു ഗതാഗത തടസ്സം നീക്കിയത്. കുറച്ചുദിവസം മുൻപ് ലോറിയിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. പാലത്തിൽ അപകടം അറിയിക്കുന്നതിനു സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.  രാത്രിയിൽ അപകടസാധ്യതയേറെയാണ്. നാലുചക്ര വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമാണു കോതായി പാലത്തിനുളളു.പാലം പുനർനിർമിക്കുന്നതിന്റെ നടപടിക്രമങ്ങൾ Read More..

Ernakulam News
Ernakulam Maradu

ബാറ്ററിക്കള്ളൻമാർ ഫുൾ ചാർജിൽ; മരടിലും കുമ്പളത്തും ഒരു മാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് 10 ഓട്ടോകളിലെ ബാറ്ററി

മരട്: അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോഡ്രൈവർമാരെ കുരുക്കിലാക്കി ബാറ്ററി മോഷ്ടാക്കൾ രംഗത്ത്. പാതയോരത്തു മാത്രമല്ല വീട്ടുവളപ്പിൽ രാത്രി നിർത്തിയിടുന്ന ഓട്ടോറിക്ഷകളിൽ നിന്നു വരെ ബാറ്ററിയും ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും മറ്റു വസ്തുക്കളും കവരുന്നു. മൂന്നംഗ സംഘം ബാറ്ററി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം മരട് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെ ഓട്ടോറിക്ഷകളിലെ ബാറ്ററികൾ ചങ്ങലകൊണ്ട് പൂട്ടിയിടുകയാണ് ഡ്രൈവർമാർ.ഏഴായിരം രൂപ വരെ വില വരുന്ന ബാറ്ററികളാണ് കള്ളൻമാർ അടിച്ചു മാറ്റുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഇടിത്തീ പോലെയാണ് ബാറ്ററി Read More..