കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയില്‍ പറയുന്നുണ്ട്. Read More..
Tag: kerala
ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിന് മർദനം; മർദിച്ചത് ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ
പറവൂർ: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സിനിമ കാണാൻ തിയറ്ററിലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. Join Edappally Varthakal Whatsapp Group👉🏼https://chat.whatsapp.com/DzaR4NsqF77EnmMUYqEprT
സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്
കൊച്ചി: നഗരത്തിന്റെ വിശപ്പു മാറ്റിയ കോർപറേഷന്റെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്. ഇതുവരെ നൽകിയത് 17.04 ലക്ഷം ഊണ്. നോർത്ത് പരമാര റോഡിലെ കോർപറേഷന്റെ ഷീ ലോഡ്ജിനോടു ചേർന്ന് 2021 ഒക്ടോബർ ഏഴിന് 14 കുടുംബശ്രീ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇപ്പോൾ ജീവനക്കാർ 72 പേർ. സംസ്ഥാനത്ത് ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നതിൽ 10 രൂപയ്ക്ക് ഊണ് നൽകിയ ഏക ഹോട്ടലായിരുന്നു സമൃദ്ധി. മറ്റു ജനകീയ ഹോട്ടലുകളിൽ 20 രൂപയായിരുന്നു ഊണിന്റെ Read More..
പൊലീസ് ഡ്രൈവറുടെ ആത്മഹത്യ എ.എസ്.പി അന്വേഷിക്കും
ആലുവ: മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവർ ജോബി ദാസ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ. അഡീഷനൽ എസ്.പി കെ. ബിജുമോനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിത നടപടി സ്വീകരിക്കും. ഇൻക്രിമെന്റ് തടഞ്ഞുവെച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഒമ്പത് വർഷത്തെ ഇൻക്രിമെന്റ് അച്ചടക്ക നടപടിയുടെ ഭാഗമായാണ് തടഞ്ഞുവെച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എസ്.പി പറഞ്ഞു. എറണാകുളം ജില്ലയിൽ വസ്തു വിൽക്കാനോ വാടകയ്‌ക്കോ ആവശ്യമുള്ളവർ Read More..
പ്ലസ്ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം
കൊച്ചി: പതിനേഴു വയസ്സുകാരി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർഷായ്ക്കു (28) പോക്സോ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവും 2.50 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുറ്റത്തിനു ലഭിച്ച ജീവപര്യന്തം ശിക്ഷ പ്രതി ജീവിതാവസാനം വരെ അനുഭവിക്കണം. കൊലക്കുറ്റത്തിനാണു പ്രത്യേക കോടതി ജഡ്ജി കെ.സോമൻ രണ്ടാമത്തെ ജീവപര്യന്തം വിധിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനും തെളിവു നശിപ്പിച്ച Read More..
ബാറ്ററിക്കള്ളൻമാർ ഫുൾ ചാർജിൽ; മരടിലും കുമ്പളത്തും ഒരു മാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് 10 ഓട്ടോകളിലെ ബാറ്ററി
മരട്: അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോഡ്രൈവർമാരെ കുരുക്കിലാക്കി ബാറ്ററി മോഷ്ടാക്കൾ രംഗത്ത്. പാതയോരത്തു മാത്രമല്ല വീട്ടുവളപ്പിൽ രാത്രി നിർത്തിയിടുന്ന ഓട്ടോറിക്ഷകളിൽ നിന്നു വരെ ബാറ്ററിയും ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും മറ്റു വസ്തുക്കളും കവരുന്നു. മൂന്നംഗ സംഘം ബാറ്ററി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം മരട് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെ ഓട്ടോറിക്ഷകളിലെ ബാറ്ററികൾ ചങ്ങലകൊണ്ട് പൂട്ടിയിടുകയാണ് ഡ്രൈവർമാർ.ഏഴായിരം രൂപ വരെ വില വരുന്ന ബാറ്ററികളാണ് കള്ളൻമാർ അടിച്ചു മാറ്റുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഇടിത്തീ പോലെയാണ് ബാറ്ററി Read More..
സിവിൽ സർവിസ് പരീക്ഷയോടനുബന്ധിച്ച് കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവീസുകൾ
കൊച്ചി: യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. ഞായറാഴ്ചകളിൽ 7.30നാണ് സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ 6 മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം ഒഴിവാക്കാൻ ഇത് സഹായിക്കും.
റൺവേ അറ്റകുറ്റപ്പണി മൂലം കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറങ്ങി
നെടുമ്പാശേരി ∙ റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരെ റോഡ് മാർഗം കോഴിക്കോട്ട് എത്തിക്കാമെന്ന അധികൃതരുടെ നിർദേശത്തെത്തിൽ യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ കോഴിക്കോട് വിമാനമാണ് ഉച്ചയ്ക്ക് ഒരുമണിയോടെ കൊച്ചിയിൽ ഇറക്കിയത്. 180 യായാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാന ജീവനക്കാരുടെ പറക്കൽ സമയം അവസാനിച്ചതിനാൽ യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിൽ നിന്നും കോഴിക്കോട്ട് എത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചെങ്കിലും യാത്രക്കാർ Read More..
കുസാറ്റ് ലാബിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം, 36 കമ്പ്യൂട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചു
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിന്റെ എംഎസ്‌സി സയൻസ് ഡേറ്റാ ലാബിൽ തീപിടിത്തം. 36 കംപ്യൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. 2 എസികൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഏലൂർ എന്നിവിടങ്ങളിൽ നിന്നു 2 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.രാവിലെ 10 മണിക്കാണ് തീപിടിത്തം ഉണ്ടായത്. എസി യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പ്രാഥമിക സൂചന. രാവിലെ ജീവനക്കാരൻ വന്നു ലാബ് തുറന്നു എസി ഓൺ ചെയ്ത് ശേഷം വാതിൽ Read More..
സെലെക്ഷൻ ട്രെയ്‌സ് : എം.എൽ.എക്കു എതിരെ നടപടി സ്വികരിക്കാൻ തന്നെയാണ് സ്പോർട്സ് കൗണ്സിലിന്റെ തീരുമാനം.
സെലെക്ഷൻ ട്രെയ്ൽസ് തടസ്സപ്പെടുത്തിയതിന് തുടർന്ന് പി.വി ശ്രീനിജൻ എം.എൽ. എക്കു എതിരെ കേരളം ബ്ലാസ്റ്റേഴ്‌സ് ക്ലബ് നിയമനടപടി സ്വികരിച്ചാൽ പൂർണ പിന്തുണയുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ .കരാർ ഒപ്പിട്ട സ്ഥാപനങ്ങളും വ്യക്തികൾക്കും ഇല്ലാത്ത പരാതി എന്തിനാണ് മൂന്നത് ഒരാൾക്ക് എന്നാണ് സ്പോട്സ് കൗണ്സിലിന്റെ ചോദ്യം. ഈ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും നിയമ നടപടി സ്വികരിക്കാൻ ക്ലബ് തയാറാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ അണ്ടർ 17 ഫുട്ബോൾ ട്രെയ്ൽസ് നടക്കുന്നതിനു Read More..