കൊച്ചി : എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളെജ് വിദ്യാർഥികൾ അടക്കമുള്ളവർക്കു മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് എറണാകുളം എക്‌സൈസ് സംഘത്തിന്‍റെ സംയുക്ത നീക്കത്തിൽ പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കുമരുന്നുകളുമായാണ് പ്രതികളെ പിടികൂടിയത്. “പടയപ്പ ബ്രദേഴ്സ്” എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് Read More..
Tag: ernakulam news
മുനമ്പത്ത് അപകടത്തില്‍പ്പെട്ട് മൂന്നുപേരും ഒരേ തുറക്കാര്‍; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കൊച്ചി: കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേര്‍ ഒരേ തുറക്കാരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. വള്ളത്തില്‍നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും Read More..
കേരളത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ഓട്ടോസെക് എക്സ്പോ 2023 ആരംഭിച്ചു.
എറണാകുളം: എറണാകുളം ടൗണ്‍ ഹാളില്‍ കേരളത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ഓട്ടോസെക് എക്സ്പോ 2023 ആരംഭിച്ചു.സുരക്ഷാ ഉപകരണങ്ങളുടേയും പുതിയ സാങ്കേതിക വിദ്യകളുടേയും ഇലക്ട്രോണിക് ഓട്ടോമേഷന്‍ സംവിധാനങ്ങളുടേയും ശേഖരമാണ് ഓട്ടോസെക് എക്സ്പോയിൽ അണിനിരക്കുന്നത് . ഇന്നും നാളെയും ആണ് എക്സ്പോ നടത്തപ്പെടുന്നത്ഈ രംഗത്തെ സംരംഭകരും കമ്പനികളും പ്രൊഫഷനലുകളും പങ്കെടുക്കുന്ന ദ്വിദിന എക്സിബിഷനോടനുന്ധിച്ച് ശില്‍പ്പശാലകളും പരിശീലന സെഷനുകളും നടക്കും.ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളിലെയും ഹോം ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയിലെയും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഓട്ടോസെക് 2023 എക്‌സ്‌പോയുടെ ലക്ഷ്യം.അത്യാധുനിക Read More..
കൊതുകു നിർമാർജനം ശരിയായി പ്രവർത്തിക്കുന്നില്ല; ജില്ലയിൽ ഡെങ്കിപ്പനി നിരക്ക് ഉയരുന്നു.
കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപനി നിരക്ക് ഉയരുന്നു. ഏതാനം ദിവസ്സങ്ങളായി ജില്ലയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വളരെ അധികം വാർദ്ധാവുണ്ട്.ഇന്നലെ തന്നെ 48 ആളുകൾ രോഗലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സനേടി. മറ്റു ജില്ലകളെ അപേക്ഷിച്ചു ഡെങ്കിപ്പനി രോഗലക്ഷണത്തോടെ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ 25% വരെ കൂടുതലാണ്.മാലിന്യ കൂമ്പാരമാണ് ഡെങ്കു കൊതുകുകളുടെ വളർച്ചക്ക് കാരണം. നഗരത്തിൽ മികച്ച രീതിയിലുള്ള വേസ്റ്റ് മാനേജ്‌മന്റ് ഇല്ലാത്തതാണ് ഇതിനു കാരണം. മാലിന്യങ്ങൾ കുന്നു കൂടുന്നതോടെ ഇത്തരം രോഗങ്ങൾ ഉണ്ടാകുവാനും അത് വളരെ മോശമായ Read More..
+2 പരീക്ഷയിൽ എറണാകുളം ജില്ലാ ഒന്നാമത്.
കൊച്ചി: ഹയർ സെക്കൻഡറി റിസൾട്ട് പ്രസിദ്ധികരിച്ചപ്പോൾ എറണാകുളം ജില്ല വിജയ ശതമാനത്തിൽ ഒന്നാമത്. 87.55% വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇക്കുറി ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വര്ധനവുണ്ട്. 3112 ഇതവണ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ തവണ 2986 പേരാണ് ഫുൾ എ പ്ലസ് നേടിയത്. എന്നിരുന്ന്നലും 100% വിജയം നേടിയ സ്കൂളുകൾ കുറവാണ്. കഴിഞ്ഞ തവണ ഒൻപതു സ്കൂളുകൾക്കാണ് 100% വിജയം നേടിയത്. എന്നാൽ ഇക്കുറി 7 Read More..
ജലവിതരണം ഇന്ന് പുനരാരംഭിച്ചേക്കും; പൈപ്പ് പൊട്ടലിന്റെ തകരാർ കണ്ടെത്തി.
മരട് :ശുദ്ധീകരണശാലയിൽ നിന്ന് തമ്മനം പബ് ഹൗസിലേക്കുള്ള പൈപ്പ് പൊട്ടിയത് നന്നാക്കാനുള്ള ശ്രമം തുടരുന്നു. കണ്ണാടിക്കാട് സർവീസ് റോഡിൽ വൈദ്യുതി ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ തുരക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് തകരാറ് കണ്ടെത്തിയത്, ഇതിനായി 3 മോട്ടറുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം നിർത്താതെ പമ്പ് ചെയ്താണ് കുഴിയിലെ ജലം മാറ്റിയത്. രണ്ട് മീറ്റർ പൈപ് വിണ്ടു കീറുകയും പൈപ്പുകൾ യോജിക്കുന്ന ഭാഗം തകരുകയും ചെയ്തു.അത് മുറിച്ചു മാറ്റി.പുതുതായി രണ്ടര മീറ്റർ പൈപ്പുകൾ ഘടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു..മറ്റു തടസ്സങ്ങൾ Read More..
ഓപ്പറേഷൻ ബ്രേക്ക് ത്രൂ; മുല്ലശ്ശേരി കനാൽ നവീകരണം 85 ശതമാനം പൂർത്തിയാക്കി.
കൊച്ചി: ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. മുല്ലശ്ശേരി കനാൽ നവീകരണം 85 ശതമാനം പൂർത്തിയാക്കി. കനാൽ നവീകരണ പുരോഗതി വിലയിരുത്തുന്നതിനായി ജോസ് ജങ്ഷൻ മുതൽ സൗത്ത് ജങ്ഷൻ വരെയുള്ള പ്രദേശങ്ങൾ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സന്ദർശിക്കും. കലക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മഴക്കാലത്തിന് മുമ്പേ ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്. ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും വർക്ക് Read More..
വിദ്യാഭ്യാസത്തോടൊപ്പം ജോലിയുമായി കർമചാരി പദ്ധതി; സേവനസന്നദ്ധരായ വിദ്യാർഥികളെ തേടുന്നു.
കൊച്ചി: സേവനസന്നദ്ധരായ വിദ്യാർഥികളെ തേടി ഹയർസെക്കൻഡറി വകുപ്പ്. പഠനത്തിനൊപ്പം ജോലി എന്ന ആശയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് കർമചാരി പദ്ധതി. ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് അവസരം. തൊഴിൽ ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന തിരുനാമത്തിലാണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഈ പദ്ധതിയിൽ ഭാഗമാകുന്നതിനായി, ജോലിക്കു നിയോഗിക്കാൻ സാധിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ പ്രിൻസിപ്പൽമാർക്കു കത്തയച്ചു. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി യാഥാർഥ്യമാകുന്നത്. ഈ Read More..
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്
കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.
4 ബോട്ടുകൾ അറ്റകുറ്റപ്പണിക്കു കയറ്റി; വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു.
കൊച്ചി : കൊച്ചി വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു. 4 ബോട്ട് അറ്റകുറ്റപ്പണിക്കു കയറ്റിയതിനെ തുടർന്ന് ഇത്തരത്തിൽ തിരക്ക് വർദ്ധിക്കുന്നത്. കൊച്ചി കപ്പൽശാല 9 ബോട്ടുകൾ വാട്ടർ മെട്രോക്ക് കൈമാറിയതാണ് എന്നാൽ അവയിൽ 4 ബോട്ടുകൾ അറ്റകുറ്റ പണിക്ക് തിരിച്ചുവിട്ടു. ഇതിൽ ഒരെണ്ണം തിരിച്ചുകിട്ടി. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബോട്ടുകൾ ഇല്ലാത്തത് വാട്ടർ മെട്രോയിൽ നല്ല തിരക്കിന് കാരണമാകുന്നു. കൊച്ചി വാട്ടർ മെട്രോക്ക് 23 ബോട്ടുകൾ നിർമിച്ച് നൽകാമെന്നാണ് കപ്പൽശാലയുടെ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ 9 Read More..