വരാപ്പുഴ: ദേശീയപാത 66 വികസന ഭാഗമായി കാന നിർമിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമിക്കുന്നതിന് ആറടിയോളം താഴ്ചയിൽ കുറുകെ വെട്ടിപ്പൊളിച്ചത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണ് പൊളിച്ചത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ ഉള്ളൂ. റോഡ് വെട്ടിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് കാന നിർമിക്കാൻ എടുത്ത കുഴി നാട്ടുകാർ മണ്ണിട്ട് മൂടിയത്. രോഗികളെ Read More..
Tag: ernakulam news
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
പള്ളുരുത്തി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് അമ്പതോളം ഉദ്യോഗാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം മഴുവന്നൂർ ബാലചന്ദ്രഭവനിൽ ബാലചന്ദ്രനെയാണ് (39) മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി കൊല്ലം ഉമയെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ റിയാസ് ഷാനവാസിനെ (33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം Read More..
പൊലീസ് ചമഞ്ഞ് പണവും ഫോണും കവർന്ന രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ലത ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ പെരുമറ്റം കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ വെങ്ങല്ലൂർ ചേനക്കരകുന്നേൽ നിബുൻ അബ്ദുൽ അസീസ് (അപ്പു -34), പേഴക്കാപ്പിള്ളി കരയിൽ പള്ളിചിറങ്ങര പാലത്തിങ്കൽ അർഷാദ് അലിയാർ (45) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ മാഹീൻ സലിം, Read More..
കത്തുന്നത് സൗകര്യം പോലെ, ആലുവയിലെ മെട്രോ വഴി വിളക്കുകൾ തിളക്കുന്നത് ആർക്കു വേണ്ടി!!
ആലുവ: മെട്രോ വഴിവിളക്കുകളുടെ പ്രവർത്തനം താളംതെറ്റി. തോന്നിയ പോലെയാണ് ലൈറ്റുകൾ തെളിയുന്നതും അണയുന്നതും. ആലുവ മേഖലയിലെ മെട്രോ തൂണുകളിലടക്കമുള്ള നൂറോളം ലൈറ്റുകളുടെ പ്രവർത്തനമാണ് താളം തെറ്റിയത്. രാത്രി വളരെ വൈകിയാണ് ലൈറ്റുകൾ തെളിയുന്നത്, ഉച്ചയോടെയാണ് കെടുന്നതും. അതിനാൽ തന്നെ ലൈറ്റുകളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. സാമൂഹിക വിരുദ്ധരും ലഹരി ഇടപാടുകാരും തമ്പടിക്കുന്ന ബൈപാസ് അടിപ്പാതകളുടെ പ്രദേശങ്ങളിൽ ഈ ലൈറ്റുകളാണ് പ്രധാന ആശ്രയം.
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്‍റെ മരണം: അന്വേഷണം ഊർജിതം
പെരുമ്പാവൂര്‍: തോടിന്റെ കരയില്‍ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വാഴക്കുളം പഞ്ചായത്തിലെ മുടിക്കല്‍ മുല്ലപ്പിള്ളി തോട്ടിൻകരയില് ബിഗ്ഷോപ്പറില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തിയത്. പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 25 ദിവസം പ്രായമുണ്ടെന്നാണ് നിഗമനം. എറണാകുളം െമഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നയുടൻ പൊലീസ് തോട്ടിലേക്ക് പോകുന്ന റോഡിന്റെയും പരിസര പ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹെല്‍മറ്റ് Read More..
ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി സംഘം ഈജിപ്തിലെത്തി; സംഘത്തിലെ 45 അംഗങ്ങൾ സുരക്ഷിതർ
ആലുവ: ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ 45 അംഗ മലയാളി സംഘം സുരക്ഷിതരായി ഈജിപ്തിലെത്തി. ഈജിപ്ത് എംബസി ഉദ്യോഗസ്ഥനായ മലയാളിയുടെ ഇടപെടലാണു തടസ്സങ്ങൾ നീക്കി യാത്ര സുഗമമാക്കിയത്. സംഘത്തിലെ കൊല്ലം സ്വദേശിയായ അധ്യാപികയുടെ ശിഷ്യനാണ് എംബസി ഉദ്യോഗസ്ഥൻ. വീസാ കാലാവധി തീർന്നു ബെത്‌ലഹേം പാരഡൈസ് ഹോട്ടലിൽ കഴിയുന്ന വിവരം അധ്യാപിക ശിഷ്യനെ ഫോണിൽ അറിയിച്ചു. തുടർന്ന് ഇസ്രയേലിലെ ഈജിപ്ത് എംബസിയിൽ നിന്നു 2 ഉദ്യോഗസ്ഥർ ഹോട്ടലിൽ ഇവരെ സന്ദർശിക്കുകയും ഈജിപ്തിലേക്കു ബസിൽ കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുകയുമായിരുന്നു. ബെത്‌ലഹേമിൽ നിന്നു Read More..
ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിന് മർദനം; മർദിച്ചത് ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ
പറവൂർ: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സിനിമ കാണാൻ തിയറ്ററിലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. Join Edappally Varthakal Whatsapp Group👉🏼https://chat.whatsapp.com/DzaR4NsqF77EnmMUYqEprT
മുനമ്പം ബോട്ട് അപകടം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
എറണാകുളം: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചെറായി ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ് കരക്കെത്തിച്ചത്. ഇതോടെ മുനമ്പം ബോട്ട് അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഇന്നലെ മാലിപ്പുറം സ്വദേശികളായ അപ്പുവിന്റേയും ശരത്തിന്‍റേയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
എം.ഡി.എം എ വില്പനയ്ക്കിടെ പിടിയിൽ
മട്ടാഞ്ചേരി: എം.ഡി. എം.എ. വില്പനയ്ക്കിടെ യുവാവ് പിടിയിലായി. കുവപ്പാടം സ്വദേശി അഭിജിത്തി(29)നെയാണ് സാന്റോ ഗോപാലൻ റോഡിൽ കുമാർ പെട്രോൾ പമ്പിന് സമീപം വച്ച് അറസ്റ്റു ചെയ്തത്. 3. 40 ഗ്രാം എം.ഡി.എം. എ ഇയാളിൽ നിന്നും പിടികൂടി. ജില്ലാ രഹസ്യാന്വേഷണ സംഘo നൽകിയ വിവരത്തെ തുടർന്ന് അധികാരികൾ കോളേജ് പരിസരമടക്കം നിരീക്ഷണം നടത്തുകയായിരുന്നു. മട്ടാഞ്ചേരി എ. സി. പി. മനോജ് കെ.ആറിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർമാരായ തൃദീപ് ചന്ദ്രൻ ,ജിൻസൺ ഡോമിനിക് ,സി.പി.ഒമാരായ ശ്രീകുമാർ ,എഡ്വിൻ മോൻ Read More..
ഐ.എസ്.ആർ.ഒ പ്രതിദിനം നൂറിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നു: എസ്. സോമനാഥ്
കൊച്ചി: ദിവസേന നൂറിലധികം സൈബർ ആക്രമണങ്ങൾ ഐ.എസ്.ആർ.ഒ നേരിടുന്നുണ്ടെന്ന് ഐ. എസ്. ആർ. ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കൂണിന്റെ 16-ാ മത് എഡിഷനിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഒരു സാറ്റലൈറ്റ് നിരീക്ഷിക്കുന്ന രീതി മാറി ഒരു സോഫ്റ്റ്‌വെയർ അനേകം സാറ്റലൈറ്റുകൾ നിരീക്ഷിക്കുന്ന രീതി ആയിമാറി. ഇത് മേഖലയുടെ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലഘട്ടത്തിൽ വിദൂരസ്ഥലങ്ങളിൽ ഇരുന്നുതന്നെ വിക്ഷേപണം നടത്താൻ സാധിച്ചു. ഇതും സാങ്കേതികവിദ്യയുടെ വിജയമാണ്. പലതരത്തിലുള്ള സാറ്റലൈറ്റുകൾ Read More..