ആലുവ: ആലുവ – എറണാകുളം ദേശീയപാതയിലെ ചൂർണിക്കര കമ്പനിപ്പടിയിൽ രാവിലെ 7.30ന് എത്തിയവർക്കു കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡിൽ നിറയെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നു നടക്കുന്നു. കള്ളനോട്ടാകാമെന്ന നിഗമനത്തിൽ ആദ്യം പലരും എടുക്കാൻ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാൾ ലോട്ടറിക്കടയിൽ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനൽ ആണെന്നു വ്യക്തമായി. അതോടെ ആളുകളുടെ എണ്ണം കൂടി. ഒടുവിൽ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവർക്കും. സ്ഥലത്തെത്തിയ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീർ ചൂർണിക്കര പൊലീസിൽ അറിയിച്ചു. പണം Read More..
Tag: edappally varthakal
കാക്കനാട് ശ്മശാനത്തിൽ സെമിത്തേരിക്ക് അനുമതി
തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ പൊതുശ്മശാനത്തിലെ മൂന്നു സെന്റ് ഭൂമിയിൽ സെമിത്തേരി പണിയാൻ ഇന്നലെ ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. അത്താണി സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻസണിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കൗൺസിൽ യോഗം. കഴിഞ്ഞ നവംബറിൽ ഇതേ പള്ളിയുടെ അപേക്ഷ പ്രകാരം പൊതുകല്ലറ പണിയാനും ആർക്ക് വേണമെങ്കിലും മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കാനും ഇതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചിരുന്നതാണ്. മുമ്പ് തീരുമാനമെടുത്ത വിഷയത്തിൽ അടിയന്തരമായി വീണ്ടും യോഗം വിളിക്കാനുള്ള സാഹചര്യം എന്താണെന്ന് Read More..
‘റോഡ് കഴുകലല്ല ഞങ്ങളുടെ ഡ്യൂട്ടി’ : കാക്കനാട് മാലിന്യ ലോറികൾ തടഞ്ഞ് ഫയർഫോഴ്സ്
കാക്കനാട് : നിത്യേനെ റോഡിൽ പരന്നൊഴുകുന്ന മലിനജലം കഴുകികഴുകി സഹികെട്ട തൃക്കാക്കര അഗ്നിരക്ഷാസേന ഒടുവിൽ രംഗത്ത്. ബ്രഹ്മപുരം പ്ലാന്റിലേക്ക് കുതിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിലെ റോഡുകളിൽ മാലിന്യമൊഴുക്കുന്ന കോർപ്പറേഷൻ ലോറികളെ റോഡിലിറങ്ങി തടഞ്ഞാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രതിഷേധിച്ചത്. “സഹികെട്ടിട്ടാണ് ഞങ്ങൾ ഈ വണ്ടികൾ തടഞ്ഞിട്ടത്, ഇപ്പോൾ വിട്ടാൽ ബൈക്ക് യാത്രക്കാർ വീണെന്ന് പറഞ്ഞ് ഉടനടി തന്നെ ഓഫീസിലേക്ക് കോൾ വരും, പിന്നാലെ പോയി റോഡ് കഴുകേണ്ടി വരും. ഇന്നും ഇന്നലെയുമല്ല, രണ്ടുമാസമായി റോഡ് കഴുകലാണ് ഞങ്ങളുടെ ഡ്യൂട്ടി.കടുത്ത വേനലിലെ Read More..
ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കാൻ സംവിധാനം; പേറ്റൻറ് സ്വന്തമാക്കി യുവാവ്
കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് വേരിയബിൾ റൈസ് ബാർ(ഇ.വി.ആർ.ബി) പേറ്റൻറ് സ്വന്തമാക്കി തൃക്കാക്കര സ്വദേശിയായ യുവ മെക്കാനിക്കൽ എൻജിനീയർ ഇ.കെ. ഹിസാം. ഇരുചക്രവാഹനങ്ങളിൽ ഉയരത്തിനും ഇരിപ്പിനും അനുസരിച്ച് ഹാൻഡിൽ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണ് ഹിസാം അവതരിപ്പിച്ചത്. ഇരുചക്ര വാഹന ഉപഭോക്താക്കൾ നേരിടുന്ന നടുവേദനക്ക് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് ഹിസാം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാൻഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിൾ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ഉയരത്തിനും Read More..
കാന നിർമാണത്തിന് റോഡ് വെട്ടിപ്പൊളിച്ചു; പ്രദേശവാസികൾ നികത്തി
വരാപ്പുഴ: ദേശീയപാത 66 വികസന ഭാഗമായി കാന നിർമിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമിക്കുന്നതിന് ആറടിയോളം താഴ്ചയിൽ കുറുകെ വെട്ടിപ്പൊളിച്ചത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണ് പൊളിച്ചത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ ഉള്ളൂ. റോഡ് വെട്ടിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് കാന നിർമിക്കാൻ എടുത്ത കുഴി നാട്ടുകാർ മണ്ണിട്ട് മൂടിയത്. രോഗികളെ Read More..
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
പള്ളുരുത്തി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് അമ്പതോളം ഉദ്യോഗാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം മഴുവന്നൂർ ബാലചന്ദ്രഭവനിൽ ബാലചന്ദ്രനെയാണ് (39) മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി കൊല്ലം ഉമയെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ റിയാസ് ഷാനവാസിനെ (33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം Read More..
വീട്ടിൽനിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി
മട്ടാഞ്ചേരി: ഇടക്കൊച്ചി ഓൾഡ് ഫെറി വാവക്കാട്ട് വീട്ടിൽ റിതിക്കിന്റെ (23) വീട്ടിലെ കിടപ്പുമുറിയിൽനിന്ന് 1.014 കിലോഗ്രാം ഹാഷിഷ് ഓയിൽ, ചെറിയ പ്ലാസ്റ്റിക് ഡപ്പികൾ, 200 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാൾ രക്ഷപ്പെട്ടു. റിതിക്കിന്റെ പേരിൽ അർത്തുങ്കൽ സ്റ്റേഷനിൽ ഹാഷിഷ് ഓയിൽ കടത്തിയ കേസുണ്ടെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. അരുൺ, കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, പ്രദീപ്, വനിതാ Read More..
കാനയ്ക്കായി റോഡ് വെട്ടിപ്പൊളിച്ചു, പ്രതിഷേധിച്ച് പ്രദേശവാസികൾ
വരാപ്പുഴ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കാനയ്ക്കുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധം ശക്തം. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമ്മിക്കാൻ ആറ് അടിയോളം താഴ്ചയിൽ കുറുകെ വെട്ടിക്കുഴിച്ചത്. കാന നിർമ്മാണം നടത്താത്തതോടെ കഴിഞ്ഞ ഒരു മാസക്കാലമായി ഈ ഭാഗത്ത് വെള്ളം നിറഞ്ഞുകിടക്കുകയാണ്. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഉപയോഗിക്കുന്ന റോഡിന് വീതികുറവാണ്. അതിനാൽത്തന്നെ ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രികരും ജീവൻ പണയംവച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ ഇവിടെ Read More..
ശസ്ത്രക്രിയക്ക് 10 ലക്ഷം വേണം, ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ ആൾക്ക് സഹായം തേടി വാരാപ്പുഴയിൽ കുടുംബം
വരാപ്പുഴ: ബൈക്ക് ഇടിച്ച് ഗുരുതരപരുക്കേറ്റ കാല്‍നടയാത്രികന്‍ ചികിത്സയ്ക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. വരാപ്പുഴ പുത്തന്‍പള്ളി വലിയപറമ്പില്‍ പൈലി ജോണ്‍(70) ആണു ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പുത്തന്‍പള്ളി മാനമ്പാടി കപ്പേളയ്ക്കു സമീപത്തു വച്ചായിരുന്നു അപകടം. ന്യൂജന്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ച പൈലിയുടെ തലയിലും കാലിലും പരുക്ക് ഗുരുതരമാണ്. ഉടന്‍ ശസ്ത്രക്രിയകള്‍ വേണ്ടി വരും. ഇതിനായി പത്തു ലക്ഷത്തോളം ചെലവു ച്രതീക്ഷിക്കുന്നുണ്ട്. കൃഷി ജോലികള്‍ ചെയ്തു കൂടുംബം പോറ്റുന്ന പൈലിയുടെ ഭാര്യയും വര്‍ഷങ്ങളായി Read More..
തൃപ്പൂണിത്തുറയിൽ 6 വയസ്സുകാരന് തെരുവ്നായയുടെ അക്രമണത്തിൽ 9 മുറിവ്
തൃപ്പുണിത്തുറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരനു തെരുവുനായയുടെ ആക്രമണം. തെക്കുംഭാഗം മോനപ്പിള്ളി – ഒഇഎന്‍ റോഡ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വെള്ളാങ്ങിത്തോപ്പില്‍ പ്രശാന്തിന്റെ മകൻ ദ്രുവിന്റെ വലതു കൈയ്ക്കാണ് നായ കടിച്ചത്. 9 മുറിവുകൾ ഉണ്ട്. കളിക്കുകയായിരുന്ന കുട്ടിയൂടെ പിറകെ വന്നാണ് തെരുവുനായ കടിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ഓടി വന്ന സമീപവാസിയായ അടിയോടത്ത് ഓമനയെയും (72) നായ കടിച്ചു പരിക്കേൽപ്പിച്ചു. സമീപത്ത് പറമ്പില്‍ കെട്ടിയിരുന്ന പശുവിനെയും നായ കടിച്ചിട്ടുണ്ട്. ഭ്രൂവിനെ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പെടുത്തു.