Ernakulam

കാക്കനാട് ശ്മശാനത്തിൽ സെമിത്തേരിക്ക് അനുമതി​

തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ പൊതുശ്മശാനത്തിലെ മൂന്നു സെന്റ് ഭൂമിയിൽ സെമിത്തേരി പണിയാൻ ഇന്നലെ ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. അത്താണി സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻസണിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കൗൺസിൽ യോഗം. കഴിഞ്ഞ നവംബറിൽ ഇതേ പള്ളിയുടെ അപേക്ഷ പ്രകാരം പൊതുകല്ലറ പണിയാനും ആർക്ക് വേണമെങ്കിലും മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കാനും ഇതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചിരുന്നതാണ്. മുമ്പ് തീരുമാനമെടുത്ത വി​ഷയത്തി​ൽ അടി​യന്തരമായി​ വീണ്ടും യോഗം വി​ളി​ക്കാനുള്ള സാഹചര്യം എന്താണെന്ന് Read More..

Ernakulam

വീട്ടിൽനിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

മട്ടാഞ്ചേരി: ഇടക്കൊച്ചി ഓൾഡ് ഫെറി വാവക്കാട്ട് വീട്ടിൽ റിതിക്കിന്റെ (23) വീട്ടിലെ കിടപ്പുമുറിയിൽനിന്ന് 1.014 കിലോഗ്രാം ഹാഷിഷ് ഓയിൽ, ചെറിയ പ്ലാസ്റ്റിക് ഡപ്പികൾ, 200 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാൾ രക്ഷപ്പെട്ടു. റിതിക്കിന്റെ പേരിൽ അർത്തുങ്കൽ സ്റ്റേഷനിൽ ഹാഷിഷ് ഓയിൽ കടത്തിയ കേസുണ്ടെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. അരുൺ, കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, പ്രദീപ്‌, വനിതാ Read More..

Ernakulam

കാനയ്ക്കായി റോഡ് വെട്ടിപ്പൊളിച്ചു,​ പ്രതിഷേധിച്ച് പ്രദേശവാസികൾ

വരാപ്പുഴ​: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കാനയ്ക്കുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധം ശക്തം. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമ്മിക്കാൻ ആറ് അടിയോളം താഴ്ചയിൽ കുറുകെ വെട്ടിക്കുഴിച്ചത്. കാന നിർമ്മാണം നടത്താത്തതോടെ കഴിഞ്ഞ ഒരു മാസക്കാലമായി ഈ ഭാഗത്ത് വെള്ളം നിറഞ്ഞുകിടക്കുകയാണ്. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഉപയോഗിക്കുന്ന റോഡിന് വീതികുറവാണ്. അതിനാൽത്തന്നെ ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രികരും ജീവൻ പണയംവച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ ഇവിടെ Read More..

Ernakulam

ശസ്ത്രക്രിയക്ക് 10 ലക്ഷം വേണം, ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ ആൾക്ക് സഹായം തേടി വാരാപ്പുഴയിൽ കുടുംബം

വരാപ്പുഴ: ബൈക്ക്‌ ഇടിച്ച് ഗുരുതരപരുക്കേറ്റ കാല്‍നടയാത്രികന്‍ ചികിത്സയ്ക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. വരാപ്പുഴ പുത്തന്‍പള്ളി വലിയപറമ്പില്‍ പൈലി ജോണ്‍(70) ആണു ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്‌. കഴിഞ്ഞ ആഴ്ചയില്‍ പുത്തന്‍പള്ളി മാനമ്പാടി കപ്പേളയ്ക്കു സമീപത്തു വച്ചായിരുന്നു അപകടം. ന്യൂജന്‍ ബൈക്ക്‌ ഇടിച്ചു തെറിപ്പിച്ച പൈലിയുടെ തലയിലും കാലിലും പരുക്ക്‌ ഗുരുതരമാണ്. ഉടന്‍ ശസ്ത്രക്രിയകള്‍ വേണ്ടി വരും. ഇതിനായി പത്തു ലക്ഷത്തോളം ചെലവു ച്രതീക്ഷിക്കുന്നുണ്ട്‌. കൃഷി ജോലികള്‍ ചെയ്തു കൂടുംബം പോറ്റുന്ന പൈലിയുടെ ഭാര്യയും വര്‍ഷങ്ങളായി Read More..

Aluva Ernakulam

കത്തുന്നത് സൗകര്യം പോലെ, ആലുവയിലെ മെട്രോ വഴി വിളക്കുകൾ തിളക്കുന്നത് ആർക്കു വേണ്ടി!!

ആ​ലു​വ: മെ​ട്രോ വ​ഴി​വി​ള​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. തോ​ന്നി​യ​ പോ​ലെ​യാ​ണ് ലൈ​റ്റു​ക​ൾ തെ​ളി​യു​ന്ന​തും അ​ണ​യു​ന്ന​തും. ആ​ലു​വ മേ​ഖ​ല​യി​ലെ മെ​ട്രോ തൂ​ണു​ക​ളി​ല​ട​ക്ക​മു​ള്ള നൂ​റോ​ളം ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് താ​ളം​ തെ​റ്റി​യ​ത്. രാ​ത്രി വ​ള​രെ വൈ​കി​യാ​ണ് ലൈ​റ്റു​ക​ൾ തെളിയുന്നത്, ഉ​ച്ച​യോ​ടെ​യാ​ണ് കെ​ടു​ന്ന​തും. അ​തി​നാ​ൽ ത​ന്നെ ലൈ​റ്റു​ക​ളു​ടെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സാ​മൂ​ഹി​ക വി​രു​ദ്ധ​രും ല​ഹ​രി ഇ​ട​പാ​ടു​കാ​രും ത​മ്പ​ടി​ക്കു​ന്ന ബൈ​പാ​സ് അ​ടി​പ്പാ​ത​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ലൈ​റ്റു​ക​ളാ​ണ് പ്ര​ധാ​ന ആ​ശ്ര​യം.

Aluva Ernakulam

കാറിലെത്തിയ അക്രമി സംഘത്തിന്റെ മർദനത്തിൽ വ്യാപാരിക്ക് പരിക്ക്

ആലുവ: കാറിലെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്‌. ആലുവ പ്രൈവറ്റ് ബസ്റ്റാൻന്റിന് സമീപം അർബൻ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദി ബുക്ക്‌ കോർണർ എന്ന സ്ഥാപനത്തിന്റെ ഉടമയായ കപ്രശ്ശേരി മഠത്തിലകത്തോട്ട് വീട്ടിൽ കുഞ്ഞുമരക്കാരിന്റെ മകൻ നിഷാദിനാണ് (47) മർദനത്തിൽ പരിക്കേറ്റത്. നിഷാദിന്റെ ഈ സ്ഥാപനം നേരത്തെ നടത്തിയിരുന്നത് അസീസ് എന്ന വ്യക്തിയായിരുന്നു. അസീസ് സ്ഥാപനം നടത്തിയിരുന്ന സമയത്തെ ചില കണക്കുകൾ ചോദിച്ചായിരുന്നു നിഷാദിന്റെ ബുക്ക് സ്റ്റോളിൽ സംഘം എത്തിയത്. ഈ കണക്ക് താൻ അസീസുമായി സംസാരിച്ചു Read More..

Ernakulam

കീഴ്‌കോടതികളിലെ വനിത ജഡ്‌ജിമാർക്ക് സൽവാർ കമീസും ഷർട്ടും പാന്റ്​സുമാകാം; ഡ്രസ് കോഡ് പരിഷ്കരിച്ചു

കൊ​ച്ചി: കീ​ഴ്‌​കോ​ട​തി​ക​ളി​ലെ വ​നി​ത ജ​ഡ്‌​ജി​മാ​ർ​ക്ക് ഇ​നി വെ​ളു​പ്പും ക​റു​പ്പും നി​റ​ത്തി​ലെ സ​ൽ​വാ​ർ ക​മീ​സോ ഷ​ർ​ട്ടും പാ​ന്റ്​​സു​മോ ധ​രി​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം. വെ​ളു​ത്ത സാ​രി​യും ക​റു​ത്ത ബ്ലൗ​സും വെ​ളു​ത്ത കോ​ള​ർ ബാ​ൻ​ഡും ക​റു​ത്ത ഗൗ​ണു​മെ​ന്ന നി​ല​വി​ലെ രീ​തി​ക്ക്​ പു​റ​മെ​യാ​ണ്​ ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ചൂ​ട്​ കാ​ലാ​വ​സ്ഥ​യും ഇ​ടു​ങ്ങി​യ കോ​ട​തി​മു​റി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഡ്ര​സ് കോ​ഡ് പ​രി​ഷ്ക​രി​ക്കാ​ൻ നൂ​റോ​ളം വ​നി​ത ജ​ഡ്‌​ജി​മാ​ർ നേ​ര​ത്തേ ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലെ ഡ്ര​സ് കോ​ഡ് 1970 ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് നി​ല​വി​ൽ​വ​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് Read More..

Ernakulam

ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി സംഘം ഈജിപ്തിലെത്തി; സംഘത്തിലെ 45 അംഗങ്ങൾ സുരക്ഷിതർ

ആലുവ: ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ 45 അംഗ മലയാളി സംഘം സുരക്ഷിതരായി ഈജിപ്തിലെത്തി. ഈജിപ്ത് എംബസി ഉദ്യോഗസ്ഥനായ മലയാളിയുടെ ഇടപെടലാണു തടസ്സങ്ങൾ നീക്കി യാത്ര സുഗമമാക്കിയത്. സംഘത്തിലെ കൊല്ലം സ്വദേശിയായ അധ്യാപികയുടെ ശിഷ്യനാണ് എംബസി ഉദ്യോഗസ്ഥൻ. വീസാ കാലാവധി തീർന്നു ബെത്‌ലഹേം പാരഡൈസ് ഹോട്ടലിൽ കഴിയുന്ന വിവരം അധ്യാപിക ശിഷ്യനെ ഫോണിൽ അറിയിച്ചു. തുടർന്ന് ഇസ്രയേലിലെ ഈജിപ്ത് എംബസിയിൽ നിന്നു 2 ഉദ്യോഗസ്ഥർ ഹോട്ടലിൽ ഇവരെ സന്ദർശിക്കുകയും ഈജിപ്തിലേക്കു ബസിൽ കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുകയുമായിരുന്നു.  ബെത്‌ലഹേമിൽ നിന്നു Read More..

Ernakulam

കഞ്ചാവുകാരെ കിട്ടിയില്ല: കണ്ണിൽ കണ്ടവരെയെല്ലാം പൊലീസ് ആക്രമിച്ചതായി പരാതി

ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവ് വില്പന സംഘം യുവാവിനെ ആക്രമിച്ചെന്ന വാർത്തയെ തുടർന്ന് തൊട്ടടുത്ത ദിവസം സ്ഥലത്ത് പട്രോളിംഗിനെത്തിയ പൊലീസ് കണ്ണിൽകണ്ടവർക്ക് നേരെയെല്ലാം ചൂരൽ പ്രയോഗം നടത്തിയതായി പരാതി. സാമൂഹ്യദ്രോഹികളെ തൊടാതെ ഇവർക്കെതിരെ പരാതി ഉന്നയിച്ച കച്ചവടക്കാരുടെ കടയിലെത്തിയവർക്കു നേരെ ചൂരൽ പ്രഹരം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് സമീപം നാലംഗ സംഘത്തിന്റെ കഞ്ചാവ് വില്പന സംഘത്തെ പൊലീസിന് കൈമാറിയ വടാട്ടുപാറ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത് വാർത്തയായോടെയാണ് ശനിയാഴ്ച്ച വൈകിട്ട് പെട്രോളിങ്ങിനിറങ്ങിയത്. Read More..

Ernakulam

മുനമ്പം ബോട്ട് അപകടം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

എറണാകുളം: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചെറായി ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ് കരക്കെത്തിച്ചത്. ഇതോടെ മുനമ്പം ബോട്ട് അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഇന്നലെ മാലിപ്പുറം സ്വദേശികളായ അപ്പുവിന്റേയും ശരത്തിന്‍റേയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.