RISHIKA LAKSHMI ഫെബ്രുവരി 20 ന് ആചരിക്കുന്ന ലോക സാമൂഹിക നീതി ദിനം, ഒരു സമത്വ സമൂഹം സൃഷ്ടിക്കുന്നതിനുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദിയായി പ്രവർത്തിക്കുന്നു. 2007 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സ്ഥാപിതമായ ഈ ദിനം, സമാധാനം, മനുഷ്യന്റെ അന്തസ്സ്, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അടിസ്ഥാന തത്വമായി സാമൂഹിക നീതിയെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. വംശം, ലിംഗഭേദം, വർഗം അല്ലെങ്കിൽ പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു Read More..
Year: 2025
കന്യാസ്ത്രീകൾ സമരത്തിൽ പങ്കെടുക്കരുത്
കൊച്ചി: എറണാകുളം അതിരൂപതയിൽ സിനഡ് തീരുമാനങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കരുതെന്ന് കന്യാസ്ത്രീകൾക്ക് മൗണ്ട് കാർമൽ ജനറലേറ്റ് നിർദ്ദേശം നൽകി. യോഗങ്ങൾ, റാലികൾ എന്നിവയിൽ പങ്കെടുക്കാതെ പ്രശ്നപരിഹാരത്തിന് വേണ്ടി പ്രാർത്ഥിക്കാനും ഉപവസിക്കാനും സുപ്പീരിയർ ജനറൽ ഗ്രേസ് തെരേസ് സർക്കുലറിൽ നിർദ്ദേശിച്ചു.
‘ടോയ്‌ലറ്റ് നക്കിച്ചു, നിറത്തിന്റെ പേരിൽ പരിഹസിച്ചു, സ്കൂളിൽ ഞങ്ങളുടെ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു’ - കൊച്ചിയിൽ മരിച്ച 15കാരന്റെ മാതാവ്
കൊച്ചി: താമസിക്കുന്ന ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് 15 വയസ്സുകാരൻ ചാടി മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തൃപ്പൂണിത്തറ ചോയ്സ് പാരഡൈസ് ടവറിൽ താമസിക്കുന്ന പി.എം. റജ്നയുടെ മകൻ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദാണ് ജീവനൊടുക്കിയത്. ജനുവരി 15നായിരുന്നു ദാരുണസംഭവം. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം Read More..
നൈസ് സ്ലീപ് ഹോസ്റ്റലുകളുടെ പേരിൽ 14 കോടി തട്ടിയയാൾ പിടിയിൽ
കളമശേരി: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ‘നൈസ് സ്ലീപ്’എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ 50 ശതമാനം ഓഹരികൾ നൽകാമെന്നു വിശ്വസിപ്പിച്ചു പലരിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കാസർകോട് ഉടുമ്പുംതല ഹാജിമാടയ്ക്കൽ വീട്ടിൽ എം.കെ. സൈദിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു.‘നൈസ് സ്ലീപിന്’ എഴുപതോളം ഹോസ്റ്റലുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. 50% ഓഹരി നൽകി നിക്ഷേപം എന്ന രൂപത്തിൽ പലരിൽ നിന്നായി പണം കൈപ്പറ്റി. മുതൽ മുടക്ക് ലാഭവിഹിതത്തോടുകൂടി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു പണം കൈപ്പറ്റിയത്. പിന്നീട് ഇതേ Read More..
ട്രെയിനിൽ അബോധാവസ്ഥയിലായ യാത്രക്കാരിക്ക് രക്ഷകയായി നഴ്സ്
ആലുവ: ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരിക്കു രക്ഷകയായി സഹയാത്രികയായ നഴ്സ്. രോഗിയായ ബന്ധുവിനെ സന്ദർശിക്കാൻ മകൾക്കൊപ്പം കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പരശുറാം എക്സ്പ്രസിൽ വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശി സുശീലയാണു ശാരീരിക അസ്വസ്ഥതയെ തുടർന്ന് അബോധാവസ്ഥയിലായത്. ട്രെയിൻ തൃപ്പൂണിത്തുറ വിട്ടപ്പോഴായിരുന്നു സംഭവം. മകളുടെ കരച്ചിൽ കേട്ടു തൊട്ടടുത്ത കംപാർട്മെന്റിൽ നിന്നെത്തിയ അമിത കുര്യാക്കോസിന്റെ ഇടപെടൽ സുശീലയ്ക്കു തുണയായി. പൾസ് കിട്ടാതെ വന്നപ്പോൾ സുശീലയെ തറയിൽ കിടത്തി അമിത 5 തവണ സിപിആർ നൽകി. അതോടെ സുശീല കണ്ണു തുറന്നു. Read More..
‘മകളുടെ താമസം ഒറ്റയ്ക്ക്, ആൺസുഹൃത്ത് മർദിക്കും’; ഉറുമ്പരിക്കുന്ന നിലയിൽ അർധനഗ്നയായി പെൺകുട്ടി
കൊച്ചി: ചോറ്റാനിക്കരയിലെ വീട്ടിൽ ഗുരുതര നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. താൻ മർദിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു ആൺസുഹൃത്ത് മൊഴി നൽകിയതായാണു സൂചന. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വധശ്രമം എന്നിവയ്ക്കാണു കേസ് എടുത്തതെന്നു പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി.ഷാജൻ പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായിരുന്നു. ദേഹത്ത് പരുക്കുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. പെൺകുട്ടി Read More..
വാട്ടർ മെട്രോ കാക്കനാട്-ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ കണക്ട് ബസ് ഇന്ന് മുതൽ
കൊച്ചി: വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസാണ് ഈ റൂട്ടിൽ സർവിസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വിസ് ഉണ്ടാകും. രാവിലെ 7.00, 7.20, 7.50 സമയങ്ങളിൽ കളമശ്ശേരിയിൽനിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവിസ് ഉണ്ടാകും. അതുപോലെ വൈകീട്ട് Read More..
ബലാത്സംഗത്തിന് ഇരയായെന്ന് സംശയം: പോക്സോ കേസ് അതിജീവിത അതീവ ഗുരുതരാവസ്ഥയിൽ
ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി സംശയം. മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഐ.സി.യുവിൽ അബോധാവസ്ഥയിൽ വെന്റിലേറ്ററിലാണിപ്പോൾ. തലച്ചോറിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച പകൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അർദ്ധനഗ്നയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തു. രഹസ്യഭാഗങ്ങളിൽ രക്തംവാർന്ന നിലയിലായിരുന്നു. കഴുത്തിൽ കയർ മുറുക്കിയ പാടും ഉണ്ടായിരുന്നു. പെൺകുട്ടിയുടെ കോട്ടയം സ്വദേശിയായ ആൺസുഹൃത്ത് പൊലീസ് Read More..
കൊച്ചിയിൽ അയൽവീട്ടിലെ സി.സി.ടി.വിയിൽ മതിൽചാടുന്ന ദൃശ്യം; ഉടമ എത്തി പരിശോധിച്ചപ്പോൾ തെളിഞ്ഞത് ലക്ഷങ്ങളുടെ സ്വർണ മോഷണം
കൊച്ചി: കലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന 70 പവന്‍ ആഭരണങ്ങളും പണവും ആധാരങ്ങളും കവര്‍ന്ന വിവരം പുറത്ത് വന്നത് അയൽവീട്ടിലെ സി.സി.ടി.വിയുടെ സഹായത്തോടെ. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്‌സ് ലെയിനിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടിൽ വെള്ളിയാഴ്ച അർധരാത്രി 12.40നാണ് മോഷണം നടന്നത്. രണ്ടുപേരാണ് വീടിന്റെ മതിൽചാടി അകത്തുകടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ടോയ്ലറ്റിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ ഇവര്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് കവർച്ച Read More..
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കുശേഷമുണ്ടായ കുട്ടിയാണ്. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പാൽ കൊടുത്തശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരുന്നു. കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോൾ അനക്കം കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുംമുമ്പ് മരിച്ചു.