മൂവാറ്റുപുഴ: പുഴയോര നടപ്പാതയിലൂടെ പ്രഭാത സവാരിയും സായാഹ്ന സവാരിയും നടത്തുന്നവർ സൂക്ഷിക്കുക. കാലിൽ കുപ്പി ചില്ല് കയറും. ഇരുട്ടിന്റെ മറവിൽ പുഴയോര നടപ്പാത കയ്യേറുന്ന സാമൂഹിക വിരുദ്ധർ ഇവിടെ മദ്യക്കുപ്പികളും മറ്റും പൊട്ടിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം ഇതിലൂടെ പ്രഭാത സവാരിക്കിറങ്ങിയ ഒരാളുടെ കാലിൽ കുപ്പിച്ചില്ല് കയറിയതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും മറ്റും പൊട്ടിച്ച് ഇട്ടിരിക്കുന്നത് കണ്ടത്. മദ്യപരും മറ്റു ലഹരി ഉപയോഗിക്കുന്നവരും ആണ് ഇവിടെ രാത്രി കയ്യടക്കി വച്ചിരിക്കുന്നത്.പുഴയോര നടപ്പാതയിൽ രാത്രി വിളക്കുകൾ തെളിയാത്തതിനാൽ ഇവിടെ Read More..
Year: 2025
സംസ്ഥാനത്തെ മികച്ച കലക്ടർ പുരസ്കാരം എറണാകുളം കളക്ടർ എൻ.എസ്.കെ ഉമേഷിന്
കൊച്ചി: സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട് എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്. സംസ്ഥാന റവന്യൂ ഡിപാർട്ട്മെന്റാണ് പുരസ്കാരം നല്കിയത്. സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട് എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്. സംസ്ഥാന റവന്യൂ ഡിപാർട്ട്മെന്റാണ് പുരസ്കാരം നല്കിയത്. സന്തോഷം പങ്കുവെച്ചുകൊണ്ട്, കലക്ടർ തന്റെ ടീമിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ടീം വർക്കിനുള്ള അംഗീകാരമാണ് അവാർഡെന്നും, സഹകരണ ശ്രമങ്ങളുടെ ഫലമായ് എറണാകുളം ജില്ലയ്ക് ലഭിച്ചതാണെന്നും ഉമേഷ് ഊന്നിപ്പറഞ്ഞു. സേലം സ്വദേശിയായ ഉമേഷ് 2014 ൽ ഐഎഎസിൽ ചേർന്നു. മുമ്പ് Read More..
പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ആലുങ്ങക്കടവ് പാലം ശനിയാഴ്ച തുറക്കും
നെടുമ്പാശേരി ∙ പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തടസ്സങ്ങൾ നീങ്ങി, നിർമാണം പൂർത്തിയാക്കി ആലുങ്ങക്കടവ് പാലം തുറക്കുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനാകും. നെടുമ്പാശേരി പഞ്ചായത്തിൽ മേയ്ക്കാടിനെയും പറമ്പുശേരിയെയും ബന്ധിപ്പിച്ച് മാഞ്ഞാലിത്തോടിനു കുറുകെയാണ് പുതിയ പാലം നിർമിച്ചത്. 32.162 മീറ്റർ നീളമുള്ള 5 സ്പാനുകളിലായി 160.8 മീറ്റർ നീളമാണ് പാലത്തിന്. 7.5 മീറ്റർ വീതിയിൽ കാര്യേജ് വേയും 7.5 മീറ്റർ വീതം ഇരുവശത്തും ഫുട്പാത്തും Read More..
നടപ്പാതയിൽ ഭീഷണിയായി കുപ്പിച്ചില്ല്
മൂവാറ്റുപുഴ: പുഴയോര നടപ്പാതയിലൂടെ പ്രഭാത സവാരിയും സായാഹ്ന സവാരിയും നടത്തുന്നവർ സൂക്ഷിക്കുക. കാലിൽ കുപ്പി ചില്ല് കയറും. ഇരുട്ടിന്റെ മറവിൽ പുഴയോര നടപ്പാത കയ്യേറുന്ന സാമൂഹിക വിരുദ്ധർ ഇവിടെ മദ്യക്കുപ്പികളും മറ്റും പൊട്ടിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം ഇതിലൂടെ പ്രഭാത സവാരിക്കിറങ്ങിയ ഒരാളുടെ കാലിൽ കുപ്പിച്ചില്ല് കയറിയതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും മറ്റും പൊട്ടിച്ച് ഇട്ടിരിക്കുന്നത് കണ്ടത്. മദ്യപരും മറ്റു ലഹരി ഉപയോഗിക്കുന്നവരും ആണ് ഇവിടെ രാത്രി കയ്യടക്കി വച്ചിരിക്കുന്നത്.പുഴയോര നടപ്പാതയിൽ രാത്രി വിളക്കുകൾ തെളിയാത്തതിനാൽ ഇവിടെ Read More..
ഈ – സേവനങ്ങൾക്ക് ഗൂഗിൾ പേ ഫീസ് ഈടാക്കാൻ തയ്യാറെടുക്കുന്നു ; ഉപയോക്താക്കൾ അറിഞ്ഞിരിക്കുക
ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിൾ പേ. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഗൂഗിൾ പേ ഇപ്പോൾ ഉപയോക്താക്കളിൽ നിന്നും ഫീസ് ഈടാക്കിയിട്ടുണ്ട് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനൊക്കെയാണ് ഫീസ് നൽകേണ്ടത്? ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി പണമടച്ചാൽ Read More..
കുടലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മലയാളി പ്രവാസിക്ക് സാമൂഹിക പ്രവർത്തകർ തുണയായി
റിയാദ്: രോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ദുരിതത്തിലായ മലയാളിക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി. ഒരു മാസം മുമ്പാണ് ദമ്മാമിലെ ഒരു സ്വകാര്യകമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് എന്ന പ്രവാസിക്ക് കുടലിൽ പഴുപ്പ് ബാധിച്ചു അത്യാസന്നനിലയിലായത്. കമ്പനി ഇഖാമയോ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ ബുദ്ധിമുട്ടായി വന്നു. തുടർന്ന് തന്‍റെ ബന്ധുവായ നവയുഗം അൽ അഹ്സ ഷുഖൈഖ് യൂനിറ്റ് മെമ്പറും നോർക്ക കൺവീനറുമായ സുജി കോട്ടൂരിെൻറ സഹായം സുരേഷ് തേടിയത്. സുജി കോട്ടൂർ അഭ്യർഥിച്ചതനുസരിച്ച് Read More..
ലോക സാമൂഹിക നീതി ദിനം: സമത്വത്തിനും ഉൾക്കൊള്ളലിനും വേണ്ടിയുള്ള ആഹ്വാനം
RISHIKA LAKSHMI ഫെബ്രുവരി 20 ന് ആചരിക്കുന്ന ലോക സാമൂഹിക നീതി ദിനം, ഒരു സമത്വ സമൂഹം സൃഷ്ടിക്കുന്നതിനുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദിയായി പ്രവർത്തിക്കുന്നു. 2007 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സ്ഥാപിതമായ ഈ ദിനം, സമാധാനം, മനുഷ്യന്റെ അന്തസ്സ്, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അടിസ്ഥാന തത്വമായി സാമൂഹിക നീതിയെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. വംശം, ലിംഗഭേദം, വർഗം അല്ലെങ്കിൽ പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു Read More..
കന്യാസ്ത്രീകൾ സമരത്തിൽ പങ്കെടുക്കരുത്
കൊച്ചി: എറണാകുളം അതിരൂപതയിൽ സിനഡ് തീരുമാനങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കരുതെന്ന് കന്യാസ്ത്രീകൾക്ക് മൗണ്ട് കാർമൽ ജനറലേറ്റ് നിർദ്ദേശം നൽകി. യോഗങ്ങൾ, റാലികൾ എന്നിവയിൽ പങ്കെടുക്കാതെ പ്രശ്നപരിഹാരത്തിന് വേണ്ടി പ്രാർത്ഥിക്കാനും ഉപവസിക്കാനും സുപ്പീരിയർ ജനറൽ ഗ്രേസ് തെരേസ് സർക്കുലറിൽ നിർദ്ദേശിച്ചു.
‘ടോയ്‌ലറ്റ് നക്കിച്ചു, നിറത്തിന്റെ പേരിൽ പരിഹസിച്ചു, സ്കൂളിൽ ഞങ്ങളുടെ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു’ - കൊച്ചിയിൽ മരിച്ച 15കാരന്റെ മാതാവ്
കൊച്ചി: താമസിക്കുന്ന ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് 15 വയസ്സുകാരൻ ചാടി മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തൃപ്പൂണിത്തറ ചോയ്സ് പാരഡൈസ് ടവറിൽ താമസിക്കുന്ന പി.എം. റജ്നയുടെ മകൻ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദാണ് ജീവനൊടുക്കിയത്. ജനുവരി 15നായിരുന്നു ദാരുണസംഭവം. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം Read More..
നൈസ് സ്ലീപ് ഹോസ്റ്റലുകളുടെ പേരിൽ 14 കോടി തട്ടിയയാൾ പിടിയിൽ
കളമശേരി: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ‘നൈസ് സ്ലീപ്’എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ 50 ശതമാനം ഓഹരികൾ നൽകാമെന്നു വിശ്വസിപ്പിച്ചു പലരിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കാസർകോട് ഉടുമ്പുംതല ഹാജിമാടയ്ക്കൽ വീട്ടിൽ എം.കെ. സൈദിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു.‘നൈസ് സ്ലീപിന്’ എഴുപതോളം ഹോസ്റ്റലുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. 50% ഓഹരി നൽകി നിക്ഷേപം എന്ന രൂപത്തിൽ പലരിൽ നിന്നായി പണം കൈപ്പറ്റി. മുതൽ മുടക്ക് ലാഭവിഹിതത്തോടുകൂടി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു പണം കൈപ്പറ്റിയത്. പിന്നീട് ഇതേ Read More..