കാക്കനാട് : നിത്യേനെ റോഡിൽ പരന്നൊഴുകുന്ന മലിനജലം കഴുകികഴുകി സഹികെട്ട തൃക്കാക്കര അഗ്നിരക്ഷാസേന ഒടുവിൽ രംഗത്ത്. ബ്രഹ്മപുരം പ്ലാന്റിലേക്ക് കുതിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിലെ റോഡുകളിൽ മാലിന്യമൊഴുക്കുന്ന കോർപ്പറേഷൻ ലോറികളെ റോഡിലിറങ്ങി തടഞ്ഞാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രതിഷേധിച്ചത്. “സഹികെട്ടിട്ടാണ് ഞങ്ങൾ ഈ വണ്ടികൾ തടഞ്ഞിട്ടത്, ഇപ്പോൾ വിട്ടാൽ ബൈക്ക് യാത്രക്കാർ വീണെന്ന് പറഞ്ഞ് ഉടനടി തന്നെ ഓഫീസിലേക്ക് കോൾ വരും, പിന്നാലെ പോയി റോഡ് കഴുകേണ്ടി വരും. ഇന്നും ഇന്നലെയുമല്ല, രണ്ടുമാസമായി റോഡ് കഴുകലാണ് ഞങ്ങളുടെ ഡ്യൂട്ടി.കടുത്ത വേനലിലെ Read More..
Year: 2024
മലയാളി നടിയുടെ 37 ലക്ഷം രൂപ തട്ടിച്ചു: പ്രതിയെ കൊൽക്കത്തയിൽനിന്ന് സാഹസികമായി പിടികൂടി
കൊച്ചി: 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പത്തൊന്നുകാരനായ യാസർ ഇഖ്ബാലിനെയാണ് സാഹസികമായി കൊൽക്കത്തയില്‍ നിന്ന് പിടികൂടിയത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേകാന്വേഷണ സംഘം തട്ടിപ്പു സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ്. വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് 130 കോടി Read More..
ആൽമരത്തിൽ ബോധനെ പ്രതിഷ്ഠിച്ചു; കൊച്ചിയിൽ ഇനി ഹോളി ആഘോഷം
മട്ടാഞ്ചേരി : ഹോളി ആഘോഷത്തിനുമുന്നോടിയായി കൊച്ചിയിലെ കൊങ്കണിത്തെരുവിലെ ആൽമരത്തിൽ ബോധനെ പ്രതിഷ്ഠിച്ചു. വൈക്കോലും തുണിയുമൊക്കെ ചേർത്തുകെട്ടി രൂപപ്പെടുത്തുന്ന ബോധരൂപത്തെ ആൽമരത്തിൽ പ്രതിഷ്ഠിച്ചാണ് കൊങ്കണി സമൂഹം ഹോളിയാഘോഷം തുടങ്ങുന്നത്. ബോധൻ എന്നാൽ കാമദേവൻ എന്നാണർഥമാക്കുന്നത്. ഹോളിയാഘോഷത്തിന്റെ ഭാഗമായി അവസാനനാളിൽ ഈ ബോധരൂപത്തെ അഗ്നിക്കിരയാക്കും. മഞ്ഞക്കുളി എന്ന ചടങ്ങോടെയാണ് ആഘോഷം സമാപിക്കുന്നത്. ബോധനെ പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ കൊങ്കണി സമൂഹം ബോധനെന്ന് പറഞ്ഞ് പരിഹസിക്കുന്ന സമ്പ്രദായവുമുണ്ട്. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണിത്. ചെറളായി, അമരാവതി പ്രദേശങ്ങളിലാണ് പരമ്പരാഗത രീതിയിലുള്ള ഈ ആഘോഷം കാണുന്നത്. 25-നാണ് ഹോളി Read More..
പെൺകുട്ടികളോട് മോശം ഭാഷയിൽ സംസാരിച്ചിരുന്ന ആളാണ് പി. രാജീവ്; മന്ത്രിയായതിന്‍റെ ചരിത്രം പറയിപ്പിക്കരുത് – ദീപ്തി മേരി വർഗീസ്
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഇന്ന് വിളിക്കുന്ന ഭാഷയിൽ തന്നെയാണ് പെൺകുട്ടികളെ അടക്കം പി. രാജീവ് വിളിച്ചിരുന്നതെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ആർഷോയെക്കാൾ ഭീകരതയായിരുന്നു മഹാരാജാസ് കോളജിൽ പി. രാജീവ് സൃഷ്ടിച്ചിരുന്നതെന്നും ദീപ്തി വ്യക്തമാക്കി. വ്യവസായ മന്ത്രിയായ ശേഷം മാത്രമല്ല പി. രാജീവിനെ തനിക്ക് പരിചയമുള്ളത്. 1989കളിൽ മഹാരാജാസ് കോളജിൽ രാജീവ് വന്നിരുന്നത് മന്ത്രിയായിട്ടല്ല. മഹാരാജാസിൽ പഠിക്കാത്ത ഡി.വൈ.എഫ്.ഐക്കാരാനായ രാജീവ് എന്തിനാണ് കോളജിലെ ഇടിമുറിയിൽ വന്നിരുന്നതെന്നും യൂണിയൻ ഓഫീസിൽ വന്നിരുന്നതെന്നും അന്ന് Read More..
കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എം എസ് സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്. കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
ഇന്ത്യയെ മതരാജ്യമാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്
ആലുവ: സി.എ.എ നടപ്പാക്കി ഇന്ത്യയെ മതരാജ്യമാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ റെയിൽവെ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസും ആർ.പി.എഫും ചേർന്ന് റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലിന്റൊ പി. ആന്റു, അബ്ദുൾ റഷീദ്, Read More..