two youths died in a bike accident at ernakulam
Ernakulam

എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

എറണാകുളം: ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ്, മനു എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ അലന്‍ സോജന്‍ എന്ന യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മനുവും റമീസും സഞ്ചരിച്ചിരുന്ന ബൈക്കും അലന്‍ സഞ്ചരിച്ച ബൈക്കും ആമ്പല്ലൂര്‍ പുതിയ പഞ്ചായത്തിന് സമീപമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

snehabhavanam padhathi at ernakulam
Ernakulam

സ്നേഹഭവനം പദ്ധതിക്ക് തുടക്കം

പള്ളുരുത്തി: അരൂർ സെന്റ് അഗസ്റ്റിൻ എൻ. എസ്.എസ് യൂണിറ്റിന്റെ സ്നേഹഭവനം പദ്ധതിക്ക് തുടക്കമായി. സഹപാഠിക്ക് ഒരു സ്നേഹഭവനം എന്ന പരിപാടിയുടെ ഭാഗമായി കുമ്പളങ്ങി സ്വദേശിയും സ്കൂളിലെ വോളണ്ടിയറുമായ അമല ആന്റണി ഗിൽബർട്ടിനാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. തിരുഹൃദയദേവാലയ ഇടവകവികാരി ഫാ.ആന്റണി അഞ്ചുകണ്ടത്തിൽ കല്ലിടൽ കർമ്മം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രശ്മി രവീന്ദ്രനാഥ്, ആലപ്പുഴ ജില്ലാ കൺവീനർ അശോക് കുമാർ,​ തുറവൂർ ക്ലസ്റ്റർ കൺവീനർ കെ.എസ് സുനിമോൻ,​ അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, സ്കൂൾ പി.ടി.എ പ്രസിഡന്റ് ലിൻഡ Read More..

youth died in accident in ernakulam
Ernakulam

വിനോദയാത്രയ്ക്ക് പോയ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

മരട്: എറണാകുളത്ത് നിന്ന് കോതമംഗലം കുട്ടമ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒരാൾ സ്കൂട്ടർ മറിഞ്ഞു മരിച്ചു. സുഹൃത്തിന് പരിക്ക്. നെട്ടൂർ തട്ടാശേരിൽ പരേതരായ അഗസ്റ്റിന്റെയും മോളിയുടെയും മകൻ സിജു അഗസ്റ്റിൻ (45) ആണ് മരിച്ചത്‌. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സംഘം കുറ്റിയാംചാൽ ഭാഗത്തെ റിസോ‍ർട്ടിലെത്തിയതായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സാധനങ്ങൾ വാങ്ങാനായി സിജു സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോയി. തിരികെ വരുമ്പോൾ റിസോ‍ർട്ടിന് സമീപത്തെ ഇറക്കത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പുരയിടത്തിലേക്ക് വീഴുകയായിരുന്നു. പിറകിലിരുന്ന സുഹൃത്തിന് കാര്യമായി പരിക്കേറ്റില്ലെങ്കിലും Read More..

girl died in ernakulam in a bike accident
Ernakulam

കിഴക്കമ്പലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19കാരി മരിച്ചു; സുഹൃത്ത് ചികിത്സയിൽ

എറണാകുളം കിഴക്കമ്പലത്ത്  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ ആണ് മരിച്ചത്. 19 വയസായിരുന്നു. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ആന്‍മരിയ.  വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കൂടെ Read More..

Ernakulam

സ്കൂൾ കായിക മേളയ്ക്കു കൊച്ചിയിൽ തുടക്കമായി, ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി. ദീപശിഖയേന്തിയെത്തിയ മുൻ ഹോക്കി താരം പി.ആർ. ശ്രീജേഷും Read More..

kids facing eye problmes
Ernakulam

കരുതണം ‘കൺ’മണിയെ, കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ കൂ​ടി വ​രു​ന്നു

കൊ​ച്ചി: കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ കൂ​ടി​വ​രു​ന്നു​വെ​ന്ന്​ പ​ഠ​നം. ​വ​ള​രെ​യ​ധി​കം സ​മ​യം സ്ക്രീ​നി​ന്​​ മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ​ കാ​ഴ്ച​യ​ട​ക്ക​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടാ​തെ പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും ക​ച്ചേ​രി​പ്പ​ടി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും ചേ​ർ​ന്ന്​​ കൊ​ച്ചി ന​ഗ​ര​പ​രി​ധി​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​ത്​ കു​ട്ടി​ക​ളു​ടെ നേ​ത്ര ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ്. നേ​ത്ര ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി ന​ട​ത്തു​ന്ന ദൃ​ഷ്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്. സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ട്ട 53.3 Read More..

mobile theft at ernakulam, 4 youth arrested
Ernakulam

ബ്ലേഡ്കൊണ്ട്‌ മുറിവേൽപിച്ച്‌ മൊബൈൽ ഫോൺ കവർന്ന നാലുപേർ പിടിയിൽ

കൊ​ച്ചി: യു​വാ​വി​നെ ബ്ലേ​ഡ്കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം പ​രി​പ്പ് സ്വ​ദേ​ശി​നി ബി​ജി (27), കൊ​ല്ലം ചെ​മ്പ​ന​രു​വി സ്വ​ദേ​ശി ര​തീ​ഷ് (24), ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി ആ​തു​ല്‍ (21), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​രൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌. അ​റ​സ്‌​റ്റി​ലാ​യ​വ​ർ വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്‌. എ​റ​ണാ​കു​ളം നോ​ർ​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന്​ താ​ഴെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30നാ​ണ്‌ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം സ്വ​ദേ​ശി പ്ര​വീ​ണി​നെ ആ​ക്ര​മി​ച്ച് 58,000 രൂ​പ വി​ല വ​രു​ന്ന Read More..

kochi water metro | ernakulam latest news
Ernakulam

വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; ആടിയുലഞ്ഞ് ബോട്ടുകൾ, പരിഭ്രാന്തരായി യാത്രക്കാർ

കൊച്ചി: ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഫോർട്ടുകൊച്ചിയിൽനിന്നു ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ബോട്ടുജെട്ടിയിൽ രണ്ടരയോടുകൂടിയായിരുന്നു അപകടം. ഫോർട്ടുകൊച്ചിയിൽനിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോൾ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. യാത്രക്കാർക്കു പരുക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടർന്നു കുട്ടികളടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി. മെട്രോ അധികൃതർക്കു പരാതി നൽകുമെന്നു യാത്രക്കാർ പറഞ്ഞു. ബോട്ടുകൾ Read More..

Garbage dumped on the roadside in Kochi
Ernakulam

മാലിന്യം റോഡരികിൽ തള്ളിയവരെക്കൊണ്ടുതന്നെ എടുപ്പിച്ചു

അരൂർ: രാത്രിയുടെ മറവിൽ പൊതുറോഡിനോട് ചേർന്ന് പലയിടങ്ങളിലായി മാലിന്യംതള്ളിയവരെ പകൽ പരിശോധനയിലൂടെ കണ്ടെത്തി. ഇതേത്തുടർന്ന് രണ്ട് വ്യക്തികളിൽനിന്നായി അരൂർ പഞ്ചായത്ത് കാൽലക്ഷം രൂപ പിഴയീടാക്കി. തള്ളിയവരെക്കൊണ്ടുതന്നെ ഈ മാലിന്യം എടുപ്പിക്കുകയും ചെയ്തു. അരൂർ ഗ്രാമപ്പഞ്ചായത്ത് 22-ാം വാർഡിലെ ചക്യാമുറി-ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ലിങ്ക് റോഡിന്റെ വശങ്ങളിലാണ് പലയിടത്തായി മാലിന്യം തള്ളിയത്. വിവരം അറിഞ്ഞെത്തിയ പഞ്ചായത്തംഗം ബി.കെ. ഉദയകുമാർ ഹരിതകർമ സേനാംഗങ്ങളുടെ സഹായത്തോടെ ഇവ വിശദമായി പരിശോധിച്ചു. ഇതിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എഴുപുന്ന പുളിക്കൽ ജോർജിൽനിന്ന് 20,000 Read More..

Kochi Metro latest photos
Ernakulam

കാക്കനാട് മെട്രോ രണ്ട് വർഷത്തിനുള്ളിൽ; ചിലവ് 1957 കോടി രൂപ

കാക്കനാട്: കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ മെട്രോ റെയിൽ സ്ഥാപിക്കാനുള്ള പില്ലറിന്റെ പൈലിങ് പുരോഗമിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (Cochin Special Economic Zone) സമീപമാണ് ആദ്യ മെട്രോ പില്ലറിന്റെ പൈലിങ് തുടങ്ങിയത്. അഞ്ചിടത്ത് കൂടി പില്ലർ സ്ഥാപിക്കാനുള്ള നടപടിയും ആരംഭിച്ചു. കാക്കനാട് മെട്രോ രണ്ടു വർഷത്തിനകം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ മെട്രോ റെയിൽ നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് അഫ്കോൺസ് ഇൻഫ്രാസ്ട്രെക്ചർ കമ്പനിയാണ് 1,141 കോടി രൂപയാണ് കരാർ Read More..