Ernakulam

ജാക്കിന്റെ കുരകേട്ട് ചെന്നു; തർക്കത്തിനൊടുവിൽ വിനോദിന് ക്രൂരമർദനം, കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചു

കൊച്ചി: ഉറങ്ങാൻപോകും മുൻപ്‌ പ്രിയപ്പെട്ട വളർത്തുനായ ജാക്കിനെ അടുത്തുനിർത്തി വീട്ടുവളപ്പിൽനിന്നുകൊണ്ട് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു വിനോദ്. അത് പക്ഷേ എന്നേക്കുമുള്ള ഉറക്കത്തിന്റെ തുടക്കമായി മാറുകയായിരുന്നു. കുരച്ച നായയെ ചെരിപ്പെറിഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മർദനമേറ്റ് മരിച്ച ഹൈക്കോടതി ഡ്രൈവർ ടി.ബി. വിനോദ് അതീവ ഗുരുതരാവസ്ഥയിൽ ആറുദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. പോലീസ് പറയുന്നതനുസരിച്ച് വിനോദിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന തപാൽവകുപ്പ് ജീവനക്കാരായ ഇതര സംസ്ഥാനക്കാർ നായയെ ചെരിപ്പെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. നായയെ ഉപദ്രവിച്ചതിനെ വിനോദ് ചോദ്യം Read More..

Ernakulam

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് കാരുണ്യം തേടുന്നു

പ​ന​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. പ​ന​ങ്ങാ​ട് ഭ​ജ​ന​മ​ഠം കൊ​ച്ചു​പ​റ​മ്പി​ൽ അ​ശോ​ക​ൻ -മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​നാ​ണ്​ (25) സ​ഹാ​യം തേ​ടു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഹ​രി​കൃ​ഷ്ണ​ൻ മാ​ർ​ച്ച് 23ന് ​ബൈ​ക്ക്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് നെ​ട്ടൂ​ർ ലേ​ക്ക്​ഷോറി​ൽ വെൻറി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ൽ നാ​ല്​ ശ​സ്ത്ര​ക്രി​യ​ക്ക്​ യു​വാ​വ്​ വി​ധേ​യ​നാ​യി. ഭീ​മ​മാ​യ തു​ക ഇ​തി​നോ​ട​കം ത​ന്നെ ചെ​ല​വാ​യി ക​ഴി​ഞ്ഞു. ഇ​നി​യും ന​ല്ലൊ​രു തു​ക വേ​ണ്ട​തു​ണ്ട്. ഹ​രി​കൃ​ഷ്ണ​ന്‍റെ പി​താ​വ് അ​ശോ​ക​ൻ സെ​ക്യൂ​രി​റ്റി Read More..

Ernakulam

ജോലിയിൽനിന്നു പിരിച്ചുവിട്ടതിൽ പ്രതിഷേധം : റവന്യു ടവറിനുമുന്നിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: ജോലിയിൽനിന്നു പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് എറണാകുളം റവന്യു ടവറിനു മുന്നിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഭവനനിർമാണ ബോർഡിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി സൂരജ് കുമാറാണ് ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഭവനനിർമാണ ബോർഡിലെ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അനുനയ ചർച്ചകൾക്ക് ശേഷം ഒരു മണിയോടെ സൂരജിനെ മരത്തിൽനിന്ന് താഴെയിറക്കി. കഴിഞ്ഞ മാസം ഭവനനിർമാണ ബോർഡിൽനിന്ന് 13 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്് എട്ടുദിവസമായി തൊഴിലാളികൾ റവന്യു ടവറിനു Read More..

Ernakulam

സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരം, കൊലപാതകം; സിംനയുടെ ശരീരത്തിൽ 9 മുറിവ്

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മ സിംനയുടെ ശരീരത്തിൽ കത്തി കൊണ്ടുള്ള 9 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ്. കഴുത്തിൽ ആഴത്തിൽ നീളമുള്ള മുറിവാണ് ഉണ്ടായിരുന്നത്. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ സിംനയുടെ മൃതദേഹം കബറടക്കി. കൊലപാതകത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഷാഹുലിനെ കൈകൾക്കു മുറിവേറ്റ നിലയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. കൊലപ്പെടുത്തിയ ഷാഹുലിന്റെ കൈകളിൽ ആഴത്തിൽ‌ മുറിവുണ്ടായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി. സിംനയെ കൊലപ്പെടുത്തുന്നതിനിടെ കത്തി കൊണ്ട് ഷാഹുലിന്റെ Read More..