Dhanya
Ernakulam

മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ മലയാളി നഴ്​സ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. അവിവാഹിതയാണ്​. സി.എസ്​. രാജനാണ്​ പിതാവ്​. മാതാവ്​: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ്​ സഹോദരിമാർ. സൗദിയിലെത്തുന്നതിന്​ മുമ്പ്​ ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്​റ്റാഫ് നഴ്‌സായിരുന്നു. എസ്​.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ​ സാമൂഹികപ്രവർത്തകൻ Read More..

Ernakulam

തൃപ്പൂണിത്തുറയിൽ വീണ്ടും കവർച്ച : വീടുകൾ തകർത്ത് അഞ്ചു പവൻ കവർന്നു

തൃപ്പൂണിത്തുറ : നഗരത്തിൽ രണ്ട് വീടുകൾ പിക്കാസ്‌ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പൊളിച്ച് കവർച്ച. ഈ സമയം വീട്ടുകാർ ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ എസ്.എൻ. ജങ്‌ഷനും മെയിൻ പോസ്റ്റോഫീസ് ജങ്‌ഷനും മധ്യേ, വൈക്കം റോഡരികിലെ ശക്തി നഗറിലാണ് ദുഃഖവെള്ളിയാഴ്ച രാത്രിയിൽ കവർച്ച നടന്നിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി തട്ടിൽ ജോർജിന്റെ വീട്ടിലും തൊട്ടുചേർന്നുള്ള കറുകച്ചാൽ സ്വദേശി ‘ശിവകൃപ’യിൽ രാജഗോപാലിന്റെ വീട്ടിലുമാണ് മുൻവാതിലുകൾ കുത്തിപ്പൊളിച്ചുള്ള കവർച്ച നടന്നിരിക്കുന്നത്. ജോർജിെന്റ വീട്ടിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണങ്ങളും വാച്ചും കവർന്നു. വീടിെന്റ സോഫയിൽനിന്ന് ഇരുമ്പിെന്റ രണ്ട് പിക്കാസുകൾ Read More..

Ernakulam

ആലുവയിൽ കുഞ്ഞുവാവയുടെ ചെറുകുടലിൽ നിന്ന് കമ്പിക്കഷണം പുറത്തെടുത്തു; ഉള്ളിലെത്തിയത് പിറന്നാൾ കേക്കിൽ നിന്ന്

ആലുവ: ഒന്നാം പിറന്നാളിനു മുറിച്ച കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി നീക്കി. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള കേക്കിന്റെ മുകളിലെ അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു ചെറിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. Read More..

Ernakulam

കൊച്ചിയിൽ സൈക്കിൾ ഹാൻ‌ഡിലിൽ കേബിള്‍ കുരുങ്ങി; വിദ്യാർഥിയുടെ കൈവിരൽ അറ്റുതൂങ്ങി

കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻ‌ഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥി അപകടത്തില്‍ പെട്ടു. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. കേബിളിൽ കുരുങ്ങിയ കൈവിരൽ അറ്റുതൂങ്ങുകയും, പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംക്​ഷനിലായിരുന്നു അപകടം.

Ernakulam

തൃപ്പൂണിത്തുറയിൽ ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ലെ ഇ​സാ​ഫ് ബാ​ങ്കി​ൽ ക​വ​ർ​ച്ച. തൃ​പ്പൂ​ണി​ത്തു​റ, വൈ​ക്കം റോ​ഡി​ൽ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​ക്ക്​ സ​മീ​പ​ത്തെ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സി​.സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.49നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന്​ തെ​ളി​ഞ്ഞു. മോ​ഷ്ടാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. 263,000 രൂ​പ ക​വ​ർ​ന്ന​താ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ലോ​ൺ വി​ഭാ​ഗ​ത്തി​ന്‍റെ മു​റി​യി​ലെ ലോ​ക്ക​ർ അ​ല​മാ​ര ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മു​റി​യി​ൽ നാ​ല് അ​ല​മാ​ര​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി പ​ണം സൂ​ക്ഷി​ച്ച അ​ല​മാ​ര മാ​ത്ര​മാ​ണ്​ ത​ക​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ Read More..

Ernakulam

ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: തൃക്കാക്കര സ്വദേശിയായ യു​വ​തി അ​റ​സ്റ്റി​ൽ

വാ​ക​ത്താ​നം: ദ​മ്പ​തി​ക​ളെ ബി​സി​ന​സ്സി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി നി​ധി ശോ​ശാ കു​ര്യ​നെ (38)യാ​ണ് വാ​ക​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ക​ത്താ​നം നാ​ലു​ന്ന​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ പു​രാ​വ​സ്തു ബി​സി​ന​സി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 85 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ബ​ളി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ദ​മ്പ​തി​ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ വാ​ക​ത്താ​നം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 ല​ക്ഷം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ വ​ന്ന​താ​യി Read More..

Unnimaya
Ernakulam

വിമാന ടിക്കറ്റ് ബുക്കിങ്ങിന്‍റെ പേരിൽ തട്ടിപ്പ്​; ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ

കൊ​ച്ചി: വി​മാ​ന ടി​ക്ക​റ്റ്‌ ബു​ക്കി​ങ്ങി​ന്‍റെ മ​റ​വി​ൽ ഇ​രു​പ​തോ​ളം പേ​രി​ൽ നി​ന്ന്‌ പ​ത്ത്‌ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ അ​റ​സ്‌​റ്റി​ൽ. എ​ളം​കു​ളം മെ​ട്രോ സ്‌​റ്റേ​ഷ​ന്‌ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​ർ നോ​ർ​ത്ത്‌ പ​റ​വൂ​ർ കൈ​താ​രം സ്വ​ദേ​ശി ഉ​ണ്ണി​മാ​യ​യെയാണ്​ (27) സൗ​ത്ത്‌ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ഇ​വ​രു​ടെ ഭ​ർ​ത്താ​വും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ ഷി​നോ​യി ഒ​ളി​വി​ലാ​ണ്‌. ഇ​യാ​ൾ​ക്കാ​യി സൗ​ത്ത്‌ പൊ​ലീ​സ്‌ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Ernakulam

സപ്ലൈകോ ഫെയർ സബ്‌സിഡി സാധനങ്ങൾ പതിമൂന്നിൽ നാല് മാത്രം

കോതമംഗലം: സപ്ലൈകോയിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയറിന്റെ തുടക്കദിവസം തന്നെ കല്ലുകടി. അരി ഉൾപ്പെടെയുള്ള സബ്‌സിഡി സാധനങ്ങൾ ഇല്ലാതെയാണ് ഫെയർ ആരംഭിച്ചത്. പലചരക്ക് സാധനങ്ങളും കാലിയാണ്. ഏപ്രിൽ 13 വരെ നടക്കുന്ന ഫെയറിന്റെ തുടക്കത്തിൽത്തന്നെ സാധനങ്ങൾ ലഭ്യമാവാത്ത അവസ്ഥ. സബ്‌സിഡി സാധനങ്ങൾ പകുതിപോലും എത്തിയിട്ടില്ല. പതിമൂന്ന് ഇനങ്ങളിൽ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറിൽ ഇപ്പോൾ ലഭ്യമാവുന്നത്. മുളക്, ഉഴുന്ന് ബോൾ, ചെറുപയർ, വെളിച്ചെണ്ണ എന്നിവ മാത്രമാണ് ഇവിടെയുള്ളത്. അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒൻപതിനങ്ങളും ഫെയറിൽനിന്ന്‌ തത്‌കാലം കിട്ടില്ല. ഫെയർ Read More..

Ernakulam

ചെങ്കൽ പൊടിക്കൊപ്പം വിഷ പാമ്പുകൾ എത്തുന്നു; ദേശീയപാത വികസനം നടക്കുന്നിടത്ത് ഭീതി

വരാപ്പുഴ: കണ്ടെയ്നർ റോ‍ഡിലും ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിലും വിഷ പാമ്പ് ശല്യം രൂക്ഷമാകുന്നതായി പരാതി. ദേശീയപാത വികസനത്തിനായി വാഹനങ്ങളിൽ എത്തിക്കുന്ന ചെങ്കൽ പൊടിയുടെ കൂട്ടത്തിലാണു അണലിയും മറ്റു ഉഗ്രവിഷമുള്ള പാമ്പുകളും ഇവിടേക്കു എത്തുന്നതെന്നാണു കരുതുന്നത്. കണ്ടെയ്നർ റോഡിനോടു ചേർന്നുള്ള വിജനമായന പറമ്പുകളിൽ പുല്ലും കാടും കൊടുംചൂടിൽ ഉണങ്ങിക്കിടക്കുന്നതിനാൽ ഇവിടെ നിന്നും പാമ്പുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങിയിട്ടുണ്ട്. കണ്ടെയ്നർ റോഡിലും സർവീസ് റോഡിലും ഇതുവരെ വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ വിഷ പാമ്പുകളെ പലരും കാണാറില്ല. കഴിഞ്ഞ ദിവസം രാത്രി Read More..

Ernakulam

കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

കൊച്ചി: കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുളന്തുരുത്തി വേഴപ്പറമ്പ് ആശാൻപറമ്പിൽ ബിന്ദു (42) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർ ചികിത്സയ്ക്കായി വൻതുക വേണ്ടിവരും. ഇതുവരെ വലിയ തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു.  ബിന്ദുവിന്റെ ഭർത്താവ് മരപ്പണിക്കാരനാണ്. രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. ഭർത്താവിന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ബിന്ദുവിന് രോഗം സ്ഥിരീകരിച്ചത്. ഇതിനാവശ്യമായ പണത്തിനായുള്ള ഓട്ടത്തിലാണ് Read More..