മട്ടാഞ്ചേരി: എം.ഡി. എം.എ. വില്പനയ്ക്കിടെ യുവാവ് പിടിയിലായി. കുവപ്പാടം സ്വദേശി അഭിജിത്തി(29)നെയാണ് സാന്റോ ഗോപാലൻ റോഡിൽ കുമാർ പെട്രോൾ പമ്പിന് സമീപം വച്ച് അറസ്റ്റു ചെയ്തത്. 3. 40 ഗ്രാം എം.ഡി.എം. എ ഇയാളിൽ നിന്നും പിടികൂടി. ജില്ലാ രഹസ്യാന്വേഷണ സംഘo നൽകിയ വിവരത്തെ തുടർന്ന് അധികാരികൾ കോളേജ് പരിസരമടക്കം നിരീക്ഷണം നടത്തുകയായിരുന്നു. മട്ടാഞ്ചേരി എ. സി. പി. മനോജ് കെ.ആറിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർമാരായ തൃദീപ് ചന്ദ്രൻ ,ജിൻസൺ ഡോമിനിക് ,സി.പി.ഒമാരായ ശ്രീകുമാർ ,എഡ്വിൻ മോൻ Read More..
Year: 2024
ഐ.എസ്.ആർ.ഒ പ്രതിദിനം നൂറിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നു: എസ്. സോമനാഥ്
കൊച്ചി: ദിവസേന നൂറിലധികം സൈബർ ആക്രമണങ്ങൾ ഐ.എസ്.ആർ.ഒ നേരിടുന്നുണ്ടെന്ന് ഐ. എസ്. ആർ. ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കൂണിന്റെ 16-ാ മത് എഡിഷനിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഒരു സാറ്റലൈറ്റ് നിരീക്ഷിക്കുന്ന രീതി മാറി ഒരു സോഫ്റ്റ്‌വെയർ അനേകം സാറ്റലൈറ്റുകൾ നിരീക്ഷിക്കുന്ന രീതി ആയിമാറി. ഇത് മേഖലയുടെ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലഘട്ടത്തിൽ വിദൂരസ്ഥലങ്ങളിൽ ഇരുന്നുതന്നെ വിക്ഷേപണം നടത്താൻ സാധിച്ചു. ഇതും സാങ്കേതികവിദ്യയുടെ വിജയമാണ്. പലതരത്തിലുള്ള സാറ്റലൈറ്റുകൾ Read More..
കൊച്ചിയിലെ മയക്കുമരുന്നു വിൽപ്പന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
കൊച്ചി : എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളെജ് വിദ്യാർഥികൾ അടക്കമുള്ളവർക്കു മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് എറണാകുളം എക്‌സൈസ് സംഘത്തിന്‍റെ സംയുക്ത നീക്കത്തിൽ പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കുമരുന്നുകളുമായാണ് പ്രതികളെ പിടികൂടിയത്. “പടയപ്പ ബ്രദേഴ്സ്” എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് Read More..
നികുതിപിരിവിൽ സുല്ലിട്ട് കോർപ്പറേഷൻ, നഷ്ടപ്പെടുന്നത് കോടികൾ
കൊച്ചി: കെട്ടിടനികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട് കൊച്ചി കോർപ്പറേഷൻ. 2013 മുതൽ മുൻകാലപ്രാബല്യത്തോടെ നികുതി ഈടാക്കാൻ 2016ൽ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കോർപ്പറേഷൻ നടപ്പാക്കിയിരുന്നില്ല. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി വർദ്ധന നടപ്പാക്കാൻ 2019ൽ കൗൺസിൽ തീരുമാനിച്ചെങ്കിലും നികുതി ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ നൽകിയില്ല. 40ശതമാനം ഡിമാന്റ് നോട്ടീസുകൾ പോലും നൽകിക്കഴിഞ്ഞിട്ടില്ല. 2019ലെ നികുതിവർദ്ധന ഇങ്ങനെ രണ്ടായിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് 25 ശതമാനവും കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നൂറു ശതമാനവും നികുതി വർദ്ധനയാണ് 2019ൽ നടപ്പാക്കിയത്. 2016 Read More..
മുനമ്പത്ത് അപകടത്തില്‍പ്പെട്ട് മൂന്നുപേരും ഒരേ തുറക്കാര്‍; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കൊച്ചി: കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേര്‍ ഒരേ തുറക്കാരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. വള്ളത്തില്‍നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും Read More..
സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്
കൊച്ചി: നഗരത്തിന്റെ വിശപ്പു മാറ്റിയ കോർപറേഷന്റെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്. ഇതുവരെ നൽകിയത് 17.04 ലക്ഷം ഊണ്. നോർത്ത് പരമാര റോഡിലെ കോർപറേഷന്റെ ഷീ ലോഡ്ജിനോടു ചേർന്ന് 2021 ഒക്ടോബർ ഏഴിന് 14 കുടുംബശ്രീ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇപ്പോൾ ജീവനക്കാർ 72 പേർ. സംസ്ഥാനത്ത് ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നതിൽ 10 രൂപയ്ക്ക് ഊണ് നൽകിയ ഏക ഹോട്ടലായിരുന്നു സമൃദ്ധി. മറ്റു ജനകീയ ഹോട്ടലുകളിൽ 20 രൂപയായിരുന്നു ഊണിന്റെ Read More..
അവധിയുടെ മറവിൽ തണൽ മരം മുറിച്ചു കടത്തി, എല്ലാം മരാമത്ത് വകുപ്പ് അധികൃതരുടെ അറിവോടെ
തോപ്പുംപടി: ജംക്‌ഷനിൽ നിന്നിരുന്ന തണൽ മരം അവധി ദിനത്തിൽ വെട്ടി കടത്തിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അറിവോടെ. റോഡരികിൽ നിന്നിരുന്ന 20 വർഷം പഴക്കമുള്ള മരമാണ് അവധിയുടെ മറവിൽ മുറിച്ചു കടത്തിയത്. അവധി ദിനങ്ങളായിരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മരം വെട്ടി മാറ്റിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ മരം മുറിക്കുന്നതിനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ ഇടപെട്ട് തടഞ്ഞിരുന്നു. വെട്ടിയ മരത്തിന്റെ തടികൾ കരാറുകാരൻ കൊണ്ടു പോയതായി പിഡബ്ല്യുഡി അസി.എൻജിനീയർ പറഞ്ഞു. മരത്തിന്റെ തടിയുടെ വില കരാറുകാരനിൽ Read More..
എറണാകുളം ജില്ലയിലെ 18 വയസിനു മുകളിൽ പ്രായമുള്ളവർ ആധാര്‍ എത്രയും വേഗം പുതുക്കണമെന്ന്
എറണാകുളം ജില്ലയില്‍ താമസിക്കുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവർ ആധാര്‍ ലഭ്യമായിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡ് പുതുക്കണമെന്ന് അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള ആധാര്‍ സേവന കേന്ദ്രം സന്ദര്‍ശിക്കുക. ജില്ലയില്‍ 34,25,185 ആധാര്‍ ലഭ്യമായതില്‍ 5,24,737 ആധാര്‍ മാത്രമാണ് ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ എത്രയും വേഗം ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ച് ആധാറിന്റെ സുതാര്യത ഉറപ്പു വരുത്തണം. ആധാര്‍ എന്റോള്‍മെന്റും Read More..
പൊലീസ് ഡ്രൈവറുടെ ആത്മഹത്യ എ.എസ്.പി അന്വേഷിക്കും
ആലുവ: മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവർ ജോബി ദാസ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ. അഡീഷനൽ എസ്.പി കെ. ബിജുമോനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിത നടപടി സ്വീകരിക്കും. ഇൻക്രിമെന്റ് തടഞ്ഞുവെച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഒമ്പത് വർഷത്തെ ഇൻക്രിമെന്റ് അച്ചടക്ക നടപടിയുടെ ഭാഗമായാണ് തടഞ്ഞുവെച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എസ്.പി പറഞ്ഞു. എറണാകുളം ജില്ലയിൽ വസ്തു വിൽക്കാനോ വാടകയ്‌ക്കോ ആവശ്യമുള്ളവർ Read More..
മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന പ്രതികൾ പിടിയിൽ
വരാപ്പുഴ: ബാറിൽ മദ്യപിക്കാനെത്തിയ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിലായി.വരാപ്പുഴ തേവർകാട് കുഞ്ചാത്തുപറമ്പിൽ അജിത് (30), ഒളനാട് പാലക്കപറമ്പിൽ അനീഷ് ഗോപി (26), തിരുമുപ്പം പുളിക്കത്തറ ആഷിക്ക് (26) എന്നിവരെയാണ് വരാപ്പുഴ പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. ഇവർ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് ബാറിലുണ്ടായിരുന്ന മധ്യവയസ്കനെ ഭീഷണിപ്പെടുത്തിയത്. എറണാകുളം ജില്ലയിൽ വസ്തു വിൽക്കാനോ വാടകയ്‌ക്കോ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യൂ ഇയാളുടെ കൈവശം Read More..