Ernakulam

പോത്തിനെ ഇടിച്ചു ബൈക്കുകൾ; നാലുപേർക്ക് പരിക്ക്

ക​ള​മ​ശ്ശേ​രി: യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ റോ​ഡി​ന് കു​റു​കെ ക​ട​ന്ന പോ​ത്തി​നെ ഇ​ടി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ബു​ധ​നാ​ഴ്ച രാ​ത്രി 12.15ഓ​ടെ നി​ർ​മാ​ണ​ത്തി​ലു​ള്ള ക​ള​മ​ശ്ശേ​രി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​ത്ത് ച​ത്തു. ക​ള​മ​ശ്ശേ​രി സ്റ്റാ​ർ​ട്ട​പ് ജീ​വ​ന​ക്കാ​രാ​യ സി​ജോ, ഫി​റോ​സ് (24), ക്രി​സ്റ്റി​യോ​ൺ ജോ​സ് (23), ടി​ജോ തോ​മ​സ് (23), എ​സ്. ആ​ന​ന്ദ് (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ്. ഇ​വ​രെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.. ര​ണ്ട് Read More..

Ernakulam

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; മുല്ലശ്ശേരി കനാൽ നവീകരണം 85 ശതമാനം പൂർത്തിയാക്കി.

കൊ​ച്ചി: ഓ​പ​റേ​ഷ​ൻ ബ്രേ​ക്ക് ത്രൂ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വിലയിരുത്തുന്നു. മുല്ലശ്ശേരി കനാൽ നവീകരണം 85 ശതമാനം പൂർത്തിയാക്കി. കനാൽ നവീകരണ പുരോഗതി വിലയിരുത്തുന്നതിനായി ജോ​സ് ജ​ങ്ഷ​ൻ മു​ത​ൽ സൗ​ത്ത് ജ​ങ്ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വെള്ളിയാഴ്ച സ​ന്ദ​ർ​ശി​ക്കും. ക​ല​ക്ട​റു​ടെ ക്യാ​മ്പ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പേ ചെ​യ്തു തീ​ർ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ഓ​പ​റേ​ഷ​ൻ ബ്രേ​ക്ക് ത്രൂ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും വ​ർ​ക്ക് Read More..

Ernakulam

വിദ്യാഭ്യാസത്തോടൊപ്പം ജോലിയുമായി കർമചാരി പദ്ധതി; സേവനസന്നദ്ധരായ വിദ്യാർഥികളെ തേടുന്നു.

കൊച്ചി: സേവനസന്നദ്ധരായ വിദ്യാർഥികളെ തേടി ഹയർസെക്കൻഡറി വകുപ്പ്. പഠനത്തിനൊപ്പം ജോലി എന്ന ആശയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് കർമചാരി പദ്ധതി. ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് അവസരം. തൊഴിൽ ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന തിരുനാമത്തിലാണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഈ പദ്ധതിയിൽ ഭാഗമാകുന്നതിനായി, ജോലിക്കു നിയോഗിക്കാൻ സാധിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ പ്രിൻസിപ്പൽമാർക്കു കത്തയച്ചു. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി യാഥാർഥ്യമാകുന്നത്. ഈ Read More..

Ernakulam Kalamassery

കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്

കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.

Ernakulam

4 ബോട്ടുകൾ അറ്റകുറ്റപ്പണിക്കു കയറ്റി; വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു.

കൊച്ചി : കൊച്ചി വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു. 4 ബോട്ട് അറ്റകുറ്റപ്പണിക്കു കയറ്റിയതിനെ തുടർന്ന് ഇത്തരത്തിൽ തിരക്ക് വർദ്ധിക്കുന്നത്. കൊച്ചി കപ്പൽശാല 9 ബോട്ടുകൾ വാട്ടർ മെട്രോക്ക് കൈമാറിയതാണ് എന്നാൽ അവയിൽ 4 ബോട്ടുകൾ അറ്റകുറ്റ പണിക്ക് തിരിച്ചുവിട്ടു. ഇതിൽ ഒരെണ്ണം തിരിച്ചുകിട്ടി. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബോട്ടുകൾ ഇല്ലാത്തത് വാട്ടർ മെട്രോയിൽ നല്ല തിരക്കിന് കാരണമാകുന്നു. കൊച്ചി വാട്ടർ മെട്രോക്ക് 23 ബോട്ടുകൾ നിർമിച്ച് നൽകാമെന്നാണ് കപ്പൽശാലയുടെ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ 9 Read More..

Edappally Ernakulam

കൊച്ചിയിൽ ബയോ സിഎൻജി പ്ലാന്റ്; മാലിന്യ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും.

കൊച്ചി : കൊച്ചിലെ ബയോ സിഎൻജി പ്ലാന്റ് നിർമാണം, കോർപ്പറേഷനിൽ വർധിച്ചു വരുന്ന മാലിന്യ പ്രതിസന്ധിക്ക് ഒരു സഹായം ആയെക്കും. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 25 കോടി രൂപ ആവശ്യമാണ് ഇതിനായി സഹായം തേടി മേയർ എം. അനിൽ കുമാർ ബിപിസിഎൽ മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിനു അനുമതി നൽകിയതിനു പിന്നാലെയാണ് ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് അടിയെന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുകൊണ്ട് മന്ത്രിമാരായ പി. രാജീവ്, എം.ബി. Read More..

Edappally Ernakulam

ഈ മാസം ഫുഡ് പ്ലാസ തുറന്ന്, സൗത്ത് റെയിൽവേ സ്റ്റേഷൻ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫുഡ് പ്ലാസ ഉടൻ പ്രവർത്തനം ആരംഭിക്കും. കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന ജെഎസ് ഗ്രൂപ്പിനു കീഴിലെ ഈറോഡ് കഫെയാണ് ഫുഡ് പ്ലാസയിൽ റസ്റ്ററന്റ് തുറക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങുന്ന രീതിയിൽ ഇന്റീരിയർ ജോലികൾ പുരോഗമിക്കുന്നുണ്ട്. നോൺ വെജ് ഭക്ഷണം നൽകുന്നത് ‘കിച്ചൻ തലശ്ശേരി’ എന്ന പേരിലും,വെജിറ്റേറിയൻ വിഭാഗം ‘ഈറോഡ് കഫേ’ എന്ന പേരിലുമാകും അറിയപ്പെടുക. ഇതുകൂടാതെ ചായ,കാപ്പി,ഫ്രഷ് ജ്യൂസ് കൗണ്ടറുകളും ബേക്കറി എന്നിവ തുറക്കാനും പദ്ധതിയുണ്ട്. മുൻപ് പ്രവർത്തിച്ചിരുന്ന Read More..

Angamaly Edappally Ernakulam

കൊച്ചിലെ റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ടീകരിച്ച അരി

കാക്കനാട്: അടുത്തയാഴ്ച മുതൽ ജില്ലയിൽ ആദ്യമായി റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി(fortified rice) വിതരണം തുടങ്ങുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു പ്രാദേശിക ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്ക് അരി നീക്കി തുടങ്ങി. ജനങ്ങൾക്കിടയിലെ കുറഞ്ഞുവരുന്ന പോഷകകുറവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ ഉണ്ടായപ്രധാന കാരണം. സംസ്ഥാനത്ത് ആദ്യമായി ഇത്തരം അരി വയനാട് ജില്ലയിൽ വിതരണം ചെയ്തപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. വിദഗ്ധ പരിശോധനയും ഉപദേശവുമില്ലാതെയാണ് കേരളത്തിൽ ഇത്തരം അരി വിതരണം ചെയ്യുന്നതെന്നായിരുന്നു അന്നത്തെ പരാതി. എന്നിരുന്നാലും സമ്പുഷ്ടീകരിച്ച അരി വിതരണം Read More..

Edappally Ernakulam

നാട്ടുകാരെ ദുരിതത്തിലാക്കി നഗരസഭ; മാലിന്യ സംഭരണം സ്‍തംഭിച്ചു.

കളമശേരി: നഗരസഭയുടെ മാലിന്യ സംഭരണം സ്‍തംഭിച്ചു. ഇതുമൂലം നാട്ടുകാർ ദുരിതത്തിൽ . മാലിന്യ സംഭരണത്തിനായി നഗരസഭ 14,000 വീടുകൾക്കു സബ്സിഡി നിരക്കിൽ ബയോ വേസ്റ്റ് ബിന്നുകൾ നൽകുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ വിതരണം ചെയ്തില്ല. 30 നു നിർത്തിവെച്ച മാലിന്യ സംഭരണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്വന്തമായി വസ്തുവും വീടില്ലാത്തവരും അതോടൊപ്പം ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കുമാണ്. 4 ദിവസമായി ഫ്ലാറ്റുകളിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. ബ്രഹ്മപുരത്തേക്കു ജൈവമാലിന്യം നീക്കം ചെയ്യുന്നതിനു സമയം നീട്ടിച്ചോദിച്ചുവെങ്കിലും അനുമതി കിട്ടാത്തതും ബുദ്ധിമുട്ടു വർധിപ്പിച്ചു. ഉറവിട Read More..

Edappally Ernakulam

കോടികളുടെ സ്വർണക്കടത്ത്; നെടുമ്പാശ്ശേരിയിൽ 2 പേർ പിടിയിൽ.

നെടുമ്പാശേരി : നെടുമ്പാശ്ശേരി(nedumbassery) വിമാനത്താവളത്തിൽ 1.4 കോടി രൂപ വില വരുന്ന 3 കിലോഗ്രാമിലേറെ സ്വർണം വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 2 പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റുകളുടെ പിടിയിലായി. ക്വാലലംപൂരിൽ നിന്ന് ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷഫീർ,ദുബായിൽ (dubai) നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ഷരീഫ് എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷമീർ തൻ്റെ ശരീരത്തിനുള്ളിൽ 1200 ഗ്രാം സ്വർണമിശ്രിതം Read More..