ആലുവ:ഓട്ടോ കാറിൽ ഇടിച്ച് നിർത്താതെ പോയതിന്റെ പേരിൽ ചോദ്യം ചെയ്‌ത 2 യുവാക്കളെ റോഡിൽ മർദിച്ച കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആലുവ പൈപ്പ്‌ലൈൻ റോഡിൽ താമസിക്കുന്ന ആലപ്പുഴ കരീലക്കുളങ്ങര കരിവേട്ടുംകുഴി വിഷ്ണു (34), കണ്ണൂർ ഇരിട്ടി കിളിയിൽത്തറ പുഞ്ചയിൽ ജിജിൻ മാത്യു (34), കളമശേരി ഗ്ലാസ് ഫാക്ടറിക്കു സമീപം മരോട്ടിക്കൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്.ആലുവ മാർക്കറ്റിനു സമീപമുള്ള സർവീസ് റോഡിലാണു സംഭവം നടന്നത്. ഏലൂക്കര സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് ബിലാൽ എന്നിവർക്കാണു Read More..
Year: 2024
സിപിഐ നേതാവിനെതിരെ കേസെടുത്തു;വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി.
ആലങ്ങാട്:സിപിഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.ആലങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായ നീറിക്കോട് സ്വദേശി ഷാൻജി അഗസ്റ്റിനെതിരെയാണു (47) യുവതി പരാതി നൽകിയത്. ശാരീരികമായി ഉപദ്രവിച്ചെന്നും പലപ്പോഴായി തന്റെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയതായും യുവതി പോലീസിൽ മൊഴി നൽകി.വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് യുവതി. രണ്ടു കുട്ടികൾ ഇയാളുടേതാണെന്നും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.വൈദ്യപരിശോധനക്കായി യുവതിയെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സ്വർണക്കമ്മൽ മാലിന്യത്തോടൊപ്പം; ഉടമക്ക് തിരികെ നൽകി ഹരിതകർമസേന.
ഏഴിക്കര: ഏഴിക്കര പഞ്ചായത്ത് ഹരിതകർമ്മ സേന പന്ത്രണ്ടാം വാർഡിൽ പട്ടേരിൽ രാജീവിന്റെ വീട്ടിൽ നിന്ന് ലഭിച്ച സ്വർണക്കമ്മൽ തിരികെ നൽകി മാതൃകയായി. ഹരിതകർമ്മ സേവകരായ ഉഷ അനിൽകുമാർ,വിൻഷാ മുരളി എന്നിവരാണ് വീട്ടിൽ നിന്ന് ലഭിച്ച സ്വർണക്കമ്മൽ തിരികെ നൽകിയത്. വീടുകളിൽ നിന്നു മാലിന്യം ശേകരിക്കുന്നതിനിടെ ബാഗിൽ നിന്നാണ് സ്വർണക്കമ്മൽ ലഭിച്ചത്. പ്ലാസ്റ്റിക് മാത്രം ശേഖരിക്കുന്നതിൽ നിന്ന് ഇക്കുറി ബാഗുകളും,ചെരുപ്പുകളും കുടി ശേഖരിച്ചിരുന്നു. പഞ്ചായത്തിലെ വീടുകളിൽ ഈ വിവരം നേരത്തെ അറിയിച്ചിരുന്നു. 4 ജോഡി ചെരുപ്പുകളും,പഴയ ബാഗുകളുമാണ് രാജീവിന്റെ Read More..
ചെറായിൽ വീടിന് നേരെ ആക്രമണം: റൂറൽ എസ്പി ഓഫിസിലേക്ക് മാർച്ച്.
ആലുവ : ഔറശേരി ചന്ദ്രന്റെ വീടു കയറി ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് റൂറൽ എസ്പി ഓഫീസിലേക്ക് കേരള വേട്ടുവ മഹാസഭയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി, കോഓർഡിനേറ്റർ കെ.പി. ശിവദാസ്, പി.എസ്. സുമൻ എന്നിവർ നേതൃത്വം നൽകി. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. സെഷൻ കോടതി നൽകിയ മുൻകൂർ ജാമ്യം ഹൈ കോടതി തള്ളിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള നടപടികളും ഉണ്ടാക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. വീടിന് മുന്നിലൂടെ അപകടകരമായി Read More..
ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
കോതമംഗലം: ബൈക്ക് മോഷണക്കേസിൽ പിടിയിൽ മാതിരപ്പിള്ളി വിളയാൽ മൂലേച്ചാലിൽ സച്ചിനെ (23) അറസ്റ്റ് ചെയ്തത്. 27നു രാത്രി സോഫിയ കോളജ് റോഡിൽ തോട്ടത്തിക്കുളം അബ്ദുൽഖാദറിന്റെ വീടിനു മുൻപിൽ നിന്നാണു ബൈക്ക് അപഹരിച്ചത്. കോതമംഗലം, വാഗമൺ സ്റ്റേഷനുകളിലും കോതമംഗലം എക്സൈസിലും സച്ചിൻ കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്ഐമാരായ ആൽബിൻ സണ്ണി, പി.വി.എൽദോസ്, എഎസ്ഐ കെ.എം.സലിം, എസ്‌സിപിഒമാരായ സുനിൽ മാത്യു, ജോസ് ബെന്നോ എന്നിവരാണു കേസ് അന്വേഷിച്ചത്.
1206 കിലോമീറ്റർ പിന്നിട്ടത് 90 മണിക്കൂറിൽ; യുവ ജേതാവായി സൈക്ലിങ് ‘സൺബേൺ ഒഡീസി’യിൽ ആദിൽ മുഹമ്മദ്.
ആലുവ: ഫ്രഞ്ച് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച 1200 കിലോമീറ്റർ സൈക്ലിങ് ‘സൺബേൺ ഒഡീസി’യിൽ ആലുവ എടയപ്പുറം മാണാറത്ത് ആദിൽ മുഹമ്മദ് (22)ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്നു തുടങ്ങി തിരുനെൽവേലി, കോഴിക്കോട്, പാലക്കാട്, കോട്ടയം വഴി തിരിച്ചു തിരുവനന്തപുരം വരെ 90 മണിക്കൂർ കൊണ്ട് 1206 കിലോമീറ്ററാണ് ആദിൽ പിന്നിട്ടത്. 12 പേർ ഫിനിഷ് ചെയ്തു. ഒരു വനിത ഉൾപ്പെടെ 17 പേർ പങ്കെടുത്തിരുന്നു.
ജലവിതരണം ഇന്ന് പുനരാരംഭിച്ചേക്കും; പൈപ്പ് പൊട്ടലിന്റെ തകരാർ കണ്ടെത്തി.
മരട് :ശുദ്ധീകരണശാലയിൽ നിന്ന് തമ്മനം പബ് ഹൗസിലേക്കുള്ള പൈപ്പ് പൊട്ടിയത് നന്നാക്കാനുള്ള ശ്രമം തുടരുന്നു. കണ്ണാടിക്കാട് സർവീസ് റോഡിൽ വൈദ്യുതി ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ തുരക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് തകരാറ് കണ്ടെത്തിയത്, ഇതിനായി 3 മോട്ടറുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം നിർത്താതെ പമ്പ് ചെയ്താണ് കുഴിയിലെ ജലം മാറ്റിയത്. രണ്ട് മീറ്റർ പൈപ് വിണ്ടു കീറുകയും പൈപ്പുകൾ യോജിക്കുന്ന ഭാഗം തകരുകയും ചെയ്തു.അത് മുറിച്ചു മാറ്റി.പുതുതായി രണ്ടര മീറ്റർ പൈപ്പുകൾ ഘടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു..മറ്റു തടസ്സങ്ങൾ Read More..
മരുന്നുകളും മറ്റും പറമ്പിൽ തള്ളി; ലക്ഷങ്ങൾ വില വരുന്നവയാണ് ഉപേക്ഷിച്ചത്.
വരാപ്പുഴ: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പറമ്പിൽ ഉപേക്ഷിച്ച നിലയിൽ. യഥാസമയം വിതരണം ചെയ്യാതിരുന്ന മരുന്നുകളാണ് ഇവയിൽ അധികവും. 2018-19 കാലയളവിലുള്ള അമുൽ സ്പ്രേ, ഒആർഎസ് പൊടി, ഗർഭ നിരോധന ഉറകൾ, എയർ ബെഡ്, ഗർഭ പരിശോധന കാർഡ്, വിവിധ മരുന്നുകൾ തുടങ്ങിയവയാണു പറമ്പിൽ ഉപേക്ഷിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡർ നവീകരിക്കുന്നതിനായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയാണ് ഇതിന്റെ ഭാഗമായാണ് പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ പറമ്പിലേക്ക് തള്ളിയത്. പുറത്തു നിന്നു കാണാത്ത രീതിയിൽ Read More..
സംസ്ഥാനത്ത് എറണാകുളം ജില്ല കിട്ടാക്കട പിരിവിൽ ഒന്നാമത്; 162.35 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം സമാഹരിച്ചത്.
കാക്കനാട്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കിട്ടാക്കട പിരിവിൽ എറണാകുളം ജില്ല ഒന്നാമതെത്തി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 70 കോടി അധികമാണ് ഈ വർഷം. 162.35 കോടി രൂപയാണ് സമാഹരിച്ചത്. വിഭവ സമാഹാരണത്തിൽ മികവു പുലർത്തിയ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം കലക്ടർ എൻ.എസ്.കെ.ഉമേഷ് വിതരണം ചെയ്യ്തു. കണയന്നൂർ താലൂക്ക് പരുധിയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം സമാഹരിച്ചത്. തഹസിൽദാർമാരായ രഞ്ജിത് ജോർജ് (കണയന്നൂർ), ജെസി അഗസ്റ്റിൻ (കുന്നത്തുനാട്), സുനിൽ മാത്യു (ആലുവ), കെ.എസ്.സതീശൻ (മൂവാറ്റുപുഴ), കെ.എൻ.അംബിക (പറവൂർ), സുനിത ജേക്കബ് Read More..
ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ.
വൈപ്പിൻ : പീഡന കേസിൽ ജാമ്യം ലഭിച്ചയാൾ മറ്റൊരു പീഡന കേസിൽ വീണ്ടും അറസ്റ്റിൽ. ഞാറയ്ക്കൽ മണപ്പുറത്ത് ആനന്ദനെയാണ് (42) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് പുതുവൈപ്പ് ഭാഗത്തായിരുന്നു സംഭവം. ജോലികഴിഞ്ഞു തിരികെ വീട്ടിലേക്ക് പോകുന്ന യുവതിയുടെ അടുത്ത് സ്കൂട്ടർ നിർത്തി എൽഎൻജിയിൽ ജോലി ഒഴിവുണ്ടെന്നും ഉടൻ ചെന്നാൽ വീട്ടമ്മയ്‌ക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് തന്ത്രപൂർവം സ്‌കൂട്ടറിൽ കയറ്റുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്തൂടെ സ്സ്കൂട്ടർ കൊണ്ട് പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ വനിത Read More..