കൊച്ചി: കഴിഞ്ഞ ഞായറാഴ്ചയാണ് പറവൂരിൽ രണ്ട് ഡോക്ടർമാർ മരിക്കാനിടയായ കാർ അപകടം ഉണ്ടായത്. റോഡ് തീർന്നിട്ടും വാഹനം കാർ മുന്നോട്ട് ഓടിക്കുകയും പുഴയിലേക്ക് മറിയുകയുമായിരുന്നു. ഗൂഗിൾ മാപ്പ് തെറ്റായി വഴികാണിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ അന്വേഷണത്തിൽ തെളിയുന്നത് മറ്റൊരു കാര്യമാണ്. രണ്ട് യുവ ഡോക്ടർമാർ മരിക്കാൻ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. ലേബർ കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടൽവാതുരുത്തിൽ എത്തിയെന്ന് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നൽകിയ Read More..
Month: November 2024
പ്ലസ്ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം
കൊച്ചി: പതിനേഴു വയസ്സുകാരി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർഷായ്ക്കു (28) പോക്സോ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവും 2.50 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുറ്റത്തിനു ലഭിച്ച ജീവപര്യന്തം ശിക്ഷ പ്രതി ജീവിതാവസാനം വരെ അനുഭവിക്കണം. കൊലക്കുറ്റത്തിനാണു പ്രത്യേക കോടതി ജഡ്ജി കെ.സോമൻ രണ്ടാമത്തെ ജീവപര്യന്തം വിധിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനും തെളിവു നശിപ്പിച്ച Read More..
കോൺഗ്രസ് നേതാവ് ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ
അങ്കമാലി: മേഖലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പി.ടി പോളിനെ ആലുവയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി അർബൻ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ.
കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു
അങ്കമാലി ∙ മഞ്ഞപ്ര– അയ്യമ്പുഴ റൂട്ടിൽ കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് കുറ്റിയിൽ കയറി നിയന്ത്രണം വിട്ട ലോറി വട്ടംതിരിഞ്ഞു. 6 മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്കു വീഴാതെ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. മറ്റൊരു വാഹനം കൊണ്ടുവന്ന് മിനി ലോറി വലിച്ചുമാറ്റിയാണു ഗതാഗത തടസ്സം നീക്കിയത്. കുറച്ചുദിവസം മുൻപ് ലോറിയിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. പാലത്തിൽ അപകടം അറിയിക്കുന്നതിനു സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ അപകടസാധ്യതയേറെയാണ്. നാലുചക്ര വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമാണു കോതായി പാലത്തിനുളളു.പാലം പുനർനിർമിക്കുന്നതിന്റെ നടപടിക്രമങ്ങൾ Read More..
ബാറ്ററിക്കള്ളൻമാർ ഫുൾ ചാർജിൽ; മരടിലും കുമ്പളത്തും ഒരു മാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് 10 ഓട്ടോകളിലെ ബാറ്ററി
മരട്: അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോഡ്രൈവർമാരെ കുരുക്കിലാക്കി ബാറ്ററി മോഷ്ടാക്കൾ രംഗത്ത്. പാതയോരത്തു മാത്രമല്ല വീട്ടുവളപ്പിൽ രാത്രി നിർത്തിയിടുന്ന ഓട്ടോറിക്ഷകളിൽ നിന്നു വരെ ബാറ്ററിയും ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും മറ്റു വസ്തുക്കളും കവരുന്നു. മൂന്നംഗ സംഘം ബാറ്ററി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം മരട് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെ ഓട്ടോറിക്ഷകളിലെ ബാറ്ററികൾ ചങ്ങലകൊണ്ട് പൂട്ടിയിടുകയാണ് ഡ്രൈവർമാർ.ഏഴായിരം രൂപ വരെ വില വരുന്ന ബാറ്ററികളാണ് കള്ളൻമാർ അടിച്ചു മാറ്റുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഇടിത്തീ പോലെയാണ് ബാറ്ററി Read More..