Aluva Ernakulam

കത്തുന്നത് സൗകര്യം പോലെ, ആലുവയിലെ മെട്രോ വഴി വിളക്കുകൾ തിളക്കുന്നത് ആർക്കു വേണ്ടി!!

ആ​ലു​വ: മെ​ട്രോ വ​ഴി​വി​ള​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. തോ​ന്നി​യ​ പോ​ലെ​യാ​ണ് ലൈ​റ്റു​ക​ൾ തെ​ളി​യു​ന്ന​തും അ​ണ​യു​ന്ന​തും. ആ​ലു​വ മേ​ഖ​ല​യി​ലെ മെ​ട്രോ തൂ​ണു​ക​ളി​ല​ട​ക്ക​മു​ള്ള നൂ​റോ​ളം ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് താ​ളം​ തെ​റ്റി​യ​ത്. രാ​ത്രി വ​ള​രെ വൈ​കി​യാ​ണ് ലൈ​റ്റു​ക​ൾ തെളിയുന്നത്, ഉ​ച്ച​യോ​ടെ​യാ​ണ് കെ​ടു​ന്ന​തും. അ​തി​നാ​ൽ ത​ന്നെ ലൈ​റ്റു​ക​ളു​ടെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സാ​മൂ​ഹി​ക വി​രു​ദ്ധ​രും ല​ഹ​രി ഇ​ട​പാ​ടു​കാ​രും ത​മ്പ​ടി​ക്കു​ന്ന ബൈ​പാ​സ് അ​ടി​പ്പാ​ത​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ലൈ​റ്റു​ക​ളാ​ണ് പ്ര​ധാ​ന ആ​ശ്ര​യം.

Aluva Ernakulam

കാറിലെത്തിയ അക്രമി സംഘത്തിന്റെ മർദനത്തിൽ വ്യാപാരിക്ക് പരിക്ക്

ആലുവ: കാറിലെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്‌. ആലുവ പ്രൈവറ്റ് ബസ്റ്റാൻന്റിന് സമീപം അർബൻ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദി ബുക്ക്‌ കോർണർ എന്ന സ്ഥാപനത്തിന്റെ ഉടമയായ കപ്രശ്ശേരി മഠത്തിലകത്തോട്ട് വീട്ടിൽ കുഞ്ഞുമരക്കാരിന്റെ മകൻ നിഷാദിനാണ് (47) മർദനത്തിൽ പരിക്കേറ്റത്. നിഷാദിന്റെ ഈ സ്ഥാപനം നേരത്തെ നടത്തിയിരുന്നത് അസീസ് എന്ന വ്യക്തിയായിരുന്നു. അസീസ് സ്ഥാപനം നടത്തിയിരുന്ന സമയത്തെ ചില കണക്കുകൾ ചോദിച്ചായിരുന്നു നിഷാദിന്റെ ബുക്ക് സ്റ്റോളിൽ സംഘം എത്തിയത്. ഈ കണക്ക് താൻ അസീസുമായി സംസാരിച്ചു Read More..

Ernakulam

കീഴ്‌കോടതികളിലെ വനിത ജഡ്‌ജിമാർക്ക് സൽവാർ കമീസും ഷർട്ടും പാന്റ്​സുമാകാം; ഡ്രസ് കോഡ് പരിഷ്കരിച്ചു

കൊ​ച്ചി: കീ​ഴ്‌​കോ​ട​തി​ക​ളി​ലെ വ​നി​ത ജ​ഡ്‌​ജി​മാ​ർ​ക്ക് ഇ​നി വെ​ളു​പ്പും ക​റു​പ്പും നി​റ​ത്തി​ലെ സ​ൽ​വാ​ർ ക​മീ​സോ ഷ​ർ​ട്ടും പാ​ന്റ്​​സു​മോ ധ​രി​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം. വെ​ളു​ത്ത സാ​രി​യും ക​റു​ത്ത ബ്ലൗ​സും വെ​ളു​ത്ത കോ​ള​ർ ബാ​ൻ​ഡും ക​റു​ത്ത ഗൗ​ണു​മെ​ന്ന നി​ല​വി​ലെ രീ​തി​ക്ക്​ പു​റ​മെ​യാ​ണ്​ ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ചൂ​ട്​ കാ​ലാ​വ​സ്ഥ​യും ഇ​ടു​ങ്ങി​യ കോ​ട​തി​മു​റി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഡ്ര​സ് കോ​ഡ് പ​രി​ഷ്ക​രി​ക്കാ​ൻ നൂ​റോ​ളം വ​നി​ത ജ​ഡ്‌​ജി​മാ​ർ നേ​ര​ത്തേ ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലെ ഡ്ര​സ് കോ​ഡ് 1970 ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് നി​ല​വി​ൽ​വ​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് Read More..

Ernakulam

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്‍റെ മരണം: അന്വേഷണം ഊർജിതം

പെ​രു​മ്പാ​വൂ​ര്‍: തോ​ടി​ന്‍റെ ക​ര​യി​ല്‍ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പി​ഞ്ചു​കു​ഞ്ഞ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ടി​ക്ക​ല്‍ മു​ല്ല​പ്പി​ള്ളി തോ​ട്ടി​ൻ​ക​ര​യി​ല്‍ ബി​ഗ്‌​ഷോ​പ്പ​റി​ല്‍ തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ പെ​ണ്‍കു​ഞ്ഞി​നെ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 25 ദി​വ​സം പ്രാ​യ​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. എ​റ​ണാ​കു​ളം ​െമ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം അ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ പൊ​ലീ​സ് തോ​ട്ടി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഹെ​ല്‍മ​റ്റ് Read More..

Ernakulam

ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി സംഘം ഈജിപ്തിലെത്തി; സംഘത്തിലെ 45 അംഗങ്ങൾ സുരക്ഷിതർ

ആലുവ: ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ 45 അംഗ മലയാളി സംഘം സുരക്ഷിതരായി ഈജിപ്തിലെത്തി. ഈജിപ്ത് എംബസി ഉദ്യോഗസ്ഥനായ മലയാളിയുടെ ഇടപെടലാണു തടസ്സങ്ങൾ നീക്കി യാത്ര സുഗമമാക്കിയത്. സംഘത്തിലെ കൊല്ലം സ്വദേശിയായ അധ്യാപികയുടെ ശിഷ്യനാണ് എംബസി ഉദ്യോഗസ്ഥൻ. വീസാ കാലാവധി തീർന്നു ബെത്‌ലഹേം പാരഡൈസ് ഹോട്ടലിൽ കഴിയുന്ന വിവരം അധ്യാപിക ശിഷ്യനെ ഫോണിൽ അറിയിച്ചു. തുടർന്ന് ഇസ്രയേലിലെ ഈജിപ്ത് എംബസിയിൽ നിന്നു 2 ഉദ്യോഗസ്ഥർ ഹോട്ടലിൽ ഇവരെ സന്ദർശിക്കുകയും ഈജിപ്തിലേക്കു ബസിൽ കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുകയുമായിരുന്നു.  ബെത്‌ലഹേമിൽ നിന്നു Read More..

Ernakulam

ഭാര്യയോട്​ അപമര്യാദയായി പെരുമാറിയത്​ ചോദ്യം ചെയ്ത ദലിത്​ യുവാവിന്​ മർദനം; മർദിച്ചത് ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ

പറവൂർ: ഭാര്യയോട്​ അപമര്യാദയായി പെരുമാറിയത്​ ചോദ്യം ചെയ്ത ദലിത്​ യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സിനിമ കാണാൻ തിയറ്ററി​ലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം​. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. Join Edappally Varthakal Whatsapp Group👉🏼https://chat.whatsapp.com/DzaR4NsqF77EnmMUYqEprT

Ernakulam

കഞ്ചാവുകാരെ കിട്ടിയില്ല: കണ്ണിൽ കണ്ടവരെയെല്ലാം പൊലീസ് ആക്രമിച്ചതായി പരാതി

ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവ് വില്പന സംഘം യുവാവിനെ ആക്രമിച്ചെന്ന വാർത്തയെ തുടർന്ന് തൊട്ടടുത്ത ദിവസം സ്ഥലത്ത് പട്രോളിംഗിനെത്തിയ പൊലീസ് കണ്ണിൽകണ്ടവർക്ക് നേരെയെല്ലാം ചൂരൽ പ്രയോഗം നടത്തിയതായി പരാതി. സാമൂഹ്യദ്രോഹികളെ തൊടാതെ ഇവർക്കെതിരെ പരാതി ഉന്നയിച്ച കച്ചവടക്കാരുടെ കടയിലെത്തിയവർക്കു നേരെ ചൂരൽ പ്രഹരം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് സമീപം നാലംഗ സംഘത്തിന്റെ കഞ്ചാവ് വില്പന സംഘത്തെ പൊലീസിന് കൈമാറിയ വടാട്ടുപാറ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത് വാർത്തയായോടെയാണ് ശനിയാഴ്ച്ച വൈകിട്ട് പെട്രോളിങ്ങിനിറങ്ങിയത്. Read More..

Ernakulam

ഇസ്രയേലില്‍ കുടുങ്ങി 38 അംഗ മലയാളി സംഘം; യുദ്ധം ആരംഭിച്ചത് ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ

കൊച്ചി: തീർഥാടക ടൂറിസത്തിന് ഇസ്രയേലില്‍ എത്തിയ 38 അംഗ മലയാളി സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘമാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഇവരുടെ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്. നിലവിൽ സംഘം ബത്ലഹേമിലെ പാരഡൈസ് ഹോട്ടലിൽ കഴിയുകയാണ്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണം ഉണ്ടാകുകയും ഇവര്‍ക്ക് തിരികെ വരാനാകാതെ കുടുങ്ങിപ്പോകുകയുമായിരുന്നു. ഇന്ത്യൻ എംബസിയുമായി ഇവർ ബന്ധിപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തെ തുടർന്ന് ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ Read More..

Ernakulam

ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക് എച്ച് സ്കൂൾ ജേതാക്കൾ

എറണാകുളം: വൈ എം സി എ പാലാരിവട്ടവും ചെസ്സ് അസോസിയേഷൻ എറണാകുളവും ചേർന്ന് നടത്തിയ ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക്എച്ച് സ്കൂൾ ജേതാക്കളായി. എളമക്കര സരസ്വതി വിദ്യാനികേതൻ രണ്ടാം സ്ഥാനം നേടി. ആർ.ദേവ്ജിത്(ഭവൻസ് വിദ്യാമന്ദിർ എളമക്കര) എൽ പി വിഭാഗത്തിലും ജോയൽ ഷിജോ(കേന്ദ്രീയവിദ്യാലയ-1) യു പി വിഭാഗത്തിലും സൗരവ് രാമചന്ദ്രൻ(ബി വി എം, കൊടുങ്ങല്ലൂർ) ഹൈ സ്കൂൾ വിഭാഗത്തിലും ജേതാക്കളായി. ടി.ജെ വിനോദ് എം എൽ എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌തു. എറണാകുളം വൈ എം Read More..

Ernakulam

മുനമ്പം ബോട്ട് അപകടം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

എറണാകുളം: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചെറായി ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ് കരക്കെത്തിച്ചത്. ഇതോടെ മുനമ്പം ബോട്ട് അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഇന്നലെ മാലിപ്പുറം സ്വദേശികളായ അപ്പുവിന്റേയും ശരത്തിന്‍റേയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.