Kalamassery

വീട്ടമ്മക്കെതിരെ വധഭീഷണി നാല് പേർ കസ്റ്റഡിയിൽ

കൊച്ചി: പുരയിടം നിരപ്പാകുന്ന ജോലി തടസപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു ഈ യുവാക്കൾ. കളമശ്ശേരി എച് എം ടി കോളനി കളപ്പുരക്കൽ ഷാഹുൽ ഹമീദ് (35), കാമശ്ശേരി ഞാലുകാര തീണ്ടികൽ സനൂപ് (33), പള്ളിയാംകാര ചാളയിൽ സുനീർ (26), ഏലൂർ കുറ്റികാട്ടുചിറ കോട്ടപ്പറമ്പ് ശരവണകുമാർ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇവർ സ്ഥലം നിരപ്പാകുന്നത് തടഞ്ഞത്. തുടർന്ന് ഇവർ പണം ആവിശ്യപെടുകയും ചെയ്തു. ഇവർക്കെതിരെ ഒട്ടനവധി കേസുകൾ ഉണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

Ernakulam

സിവിൽ സർവിസ് പരീക്ഷയോടനുബന്ധിച്ച് കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവീസുകൾ

കൊച്ചി: യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. ഞായറാഴ്ചകളിൽ 7.30നാണ് സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ 6 മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം ഒഴിവാക്കാൻ ഇത് സഹായിക്കും.

Ernakulam

റൺവേ അറ്റകുറ്റപ്പണി മൂലം കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറങ്ങി

നെടുമ്പാശേരി ∙ റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരെ റോഡ് മാർഗം കോഴിക്കോട്ട് എത്തിക്കാമെന്ന അധികൃതരുടെ നിർദേശത്തെത്തിൽ യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ കോഴിക്കോട് വിമാനമാണ് ഉച്ചയ്ക്ക് ഒരുമണിയോടെ കൊച്ചിയിൽ ഇറക്കിയത്. 180 യായാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാന ജീവനക്കാരുടെ പറക്കൽ സമയം അവസാനിച്ചതിനാൽ യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിൽ നിന്നും കോഴിക്കോട്ട് എത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചെങ്കിലും യാത്രക്കാർ Read More..

Kalamassery

കുസാറ്റ് ലാബിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം, 36 കമ്പ്യൂട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചു

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിന്റെ എംഎസ്‌സി സയൻസ് ഡേറ്റാ ലാബിൽ തീപിടിത്തം. 36 കംപ്യൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. 2 എസികൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഏലൂർ എന്നിവിടങ്ങളിൽ നിന്നു 2 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.രാവിലെ 10 മണിക്കാണ് തീപിടിത്തം ഉണ്ടായത്. എസി യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പ്രാഥമിക സൂചന. രാവിലെ ജീവനക്കാരൻ വന്നു ലാബ് തുറന്നു എസി ഓൺ ചെയ്ത് ശേഷം വാതിൽ Read More..

Ernakulam

ഡോ: വന്ദന ദാസിന്റെ മരണം; അന്വേഷണം തൃപ്തികരമല്ല എന്ന് ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ.

കൊച്ചി: ഡോക്ടർ വന്ദന ദാസിന്റെ മരണത്തോട് അനുബന്ധിച്ചു നടക്കുന്ന അന്വേഷണത്തിൽ തൃപ്തികരമല്ലന്നു ദേശിയ വനിതാ കമ്മീഷൻ അദ്ധ്യാക്ഷ രേഖ ശർമ്മ. കേസ് അന്വേഷണത്തിൽ സ്‌മാതൃപതരല്ലന്നും കാസ് സി ബി ഐയ്ക്ക് കൈമാറണമെന്നു വന്ദനയുടെ മാതാപിതാക്കൾ ആവിശ്യപെട്ടിട്ടുണ്ട്ന്നും രേഖ ശർമ്മ പറയുന്നു.അക്രമം നടന്നയുടനെ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും. പ്രാഥമിക ചികിത്സ നൽകാതെ പോലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുവായിരുന്നു. അത് കൂടാതെ അടുത്തുള്ള ആശുപത്രിയിൽ പ്രേവേശിപ്പിക്കാതെ തിരുവന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രേവശിപികുവായിരുന്നു.ഈ തീരുമാനത്തെയും എതിർത്തുകൊണ്ടാണ് രേഖ ശർമ്മ Read More..

Ernakulam

കേരളത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ഓട്ടോസെക് എക്സ്പോ 2023 ആരംഭിച്ചു.

എറണാകുളം: എറണാകുളം ടൗണ്‍ ഹാളില്‍ കേരളത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ഓട്ടോസെക് എക്സ്പോ 2023 ആരംഭിച്ചു.സുരക്ഷാ ഉപകരണങ്ങളുടേയും പുതിയ സാങ്കേതിക വിദ്യകളുടേയും ഇലക്ട്രോണിക് ഓട്ടോമേഷന്‍ സംവിധാനങ്ങളുടേയും ശേഖരമാണ്‌ ഓട്ടോസെക് എക്സ്പോയിൽ അണിനിരക്കുന്നത് . ഇന്നും നാളെയും ആണ് എക്സ്പോ നടത്തപ്പെടുന്നത്ഈ രംഗത്തെ സംരംഭകരും കമ്പനികളും പ്രൊഫഷനലുകളും പങ്കെടുക്കുന്ന ദ്വിദിന എക്സിബിഷനോടനുന്ധിച്ച് ശില്‍പ്പശാലകളും പരിശീലന സെഷനുകളും നടക്കും.ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളിലെയും ഹോം ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയിലെയും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഓട്ടോസെക് 2023 എക്‌സ്‌പോയുടെ ലക്ഷ്യം.അത്യാധുനിക Read More..

Ernakulam

കെട്ടിടത്തിൽ തീ പിടുത്തം.

കൊച്ചി: പുക്കാട്ടുപടിയിൽ കെട്ടിടത്തിന് തീപിടിച്ചു. പഴങ്ങനാട് ആശാൻ പടിക്കു സമീപമുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ തീ പിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. കിഴക്കനാനിൽ അബ്‌ദുൾ കരീമിന്റെ കെട്ടിടത്തുനാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു തീപിടുത്തമുണ്ടായത്.കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന വ്യക്തിയുടെ ഗ്യാസ് സൈലെൻഡറിൽ നിന്നുമുണ്ടായ വാതക ചോർച്ചയാണ് തീ പിടുത്തതിന് കാരണമായത്. ആലുവായിൽ നിന്നും പട്ടിമറ്റത്തു നിന്നും മൂന്നു യൂണിറ്റ് വന്നാണ് തീ അയച്ചത്. കെട്ടിടത്തിലെ താമസക്കാർ സുരക്ഷിതരാണ്.

Ernakulam

കൊതുകു നിർമാർജനം ശരിയായി പ്രവർത്തിക്കുന്നില്ല; ജില്ലയിൽ ഡെങ്കിപ്പനി നിരക്ക് ഉയരുന്നു.

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപനി നിരക്ക് ഉയരുന്നു. ഏതാനം ദിവസ്സങ്ങളായി ജില്ലയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വളരെ അധികം വാർദ്ധാവുണ്ട്.ഇന്നലെ തന്നെ 48 ആളുകൾ രോഗലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സനേടി. മറ്റു ജില്ലകളെ അപേക്ഷിച്ചു ഡെങ്കിപ്പനി രോഗലക്ഷണത്തോടെ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ 25% വരെ കൂടുതലാണ്.മാലിന്യ കൂമ്പാരമാണ് ഡെങ്കു കൊതുകുകളുടെ വളർച്ചക്ക് കാരണം. നഗരത്തിൽ മികച്ച രീതിയിലുള്ള വേസ്റ്റ് മാനേജ്‌മന്റ് ഇല്ലാത്തതാണ് ഇതിനു കാരണം. മാലിന്യങ്ങൾ കുന്നു കൂടുന്നതോടെ ഇത്തരം രോഗങ്ങൾ ഉണ്ടാകുവാനും അത് വളരെ മോശമായ Read More..

Ernakulam

+2 പരീക്ഷയിൽ എറണാകുളം ജില്ലാ ഒന്നാമത്.

കൊച്ചി: ഹയർ സെക്കൻഡറി റിസൾട്ട് പ്രസിദ്ധികരിച്ചപ്പോൾ എറണാകുളം ജില്ല വിജയ ശതമാനത്തിൽ ഒന്നാമത്. 87.55% വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇക്കുറി ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വര്ധനവുണ്ട്. 3112 ഇതവണ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ തവണ 2986 പേരാണ് ഫുൾ എ പ്ലസ് നേടിയത്. എന്നിരുന്ന്നലും 100% വിജയം നേടിയ സ്കൂളുകൾ കുറവാണ്. കഴിഞ്ഞ തവണ ഒൻപതു സ്കൂളുകൾക്കാണ് 100% വിജയം നേടിയത്. എന്നാൽ ഇക്കുറി 7 Read More..

Edappally

ക്വീൻസ് വാക് വെയിൽ വൈഫൈ സ്ടീറ്റ് ഉദ്‌കടനം ചെയ്തു

കൊച്ചി;എറണാകുളം ക്വീൻസ് വാക് വെയിൽ പുതുതയായി നിർമിച്ച വൈഫൈ സ്ട്രീറ്റ് ഡോ ശശി തരൂർ എം പി ഉദ്കാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് ഈ വൈഫൈ സ്ട്രീറ്റ്. ഹൈബി ഈഡൻ എം പി അധ്യക്ഷനായ ചടങ്ങിൽ മേയർ അനിൽകുമാർ ടി ജെ വിനോദ് എം എൽ എ ജില്ലാ കളക്ടർ തൂങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.