ആലുവ: യുവാവിനെ തലക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് ചെമ്മാഞ്ചേരി മന്നാർകണ്ടി വീട്ടിൽ മുർഷിദിനെയാണ് (35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് രാത്രി ആലുവയിലെ ബാറിലാണ് സംഭവം. ബാറിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോടുള്ള ലോഡ്ജിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതി യുവാവിനെ മർദിച്ചു കടന്നുകളയുകയായിരുന്നു. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ Read More..
Ernakulam
“ദി കേരളാ സ്റ്റോറി” പ്രദർശനം തടയണം; അടിയന്തര സ്റ്റേ തള്ളി ഹൈക്കോടതി
കൊച്ചി: “ദി കേരള സ്റ്റോറി” പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി വർധിക്കുകയാണ്. ഇതിനെ തുടർന്ന് പ്രദര്‍ശനത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നാവശ്യം കോടതി തള്ളി. വിശദീകരണം തേടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷന് ഹർജി നൽകി. സിനിമയുടെ ഉളളടക്കം കേട്ട് മാത്രമുള്ള അറിവല്ലേ ഒള്ളു എന്നാണ് കോടതിയുടെ ചോദ്യം.വരുന്ന വെള്ളിയാഴ്ച കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. ദി കേരളാ സ്റ്റോറിക്കെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് വർധിച്ചുവരുന്ന നിരവധി ഹർജികളോടൊപ്പം ഗേൾസ് ഇസ്ലാമിക് Read More..
4.74 കോടി രൂപ ചെലവിൽ യന്ത്രം വാങ്ങാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍; മലിനജലം ശുദ്ധീകരിക്കാനാണ് പുതിയ ഉപകരണം.
കൊച്ചി: മലിനജലം ശുദ്ധീകരിക്കാൻ വേണ്ടിയുള്ള യന്ത്രത്തിനായി 4.74 കോടി രൂപ ചെലവഴിക്കാൻ തയ്യാറായിരിക്കുകയാണ് കൊച്ചി കോർപറേഷൻ (kochi corporation). ഈ യന്ത്രത്തിന്റെ വരവോടെ കൊച്ചിയിലെ അഴുക്കുചാലുകളിലെ മലിനജലം നീക്കം ചെയ്തു അവ ശുദ്ധീകരിക്കാൻ കഴിയും എന്നാണ് വിശ്വാസം. ഈ യന്ത്രം ലഭ്യമാക്കുന്ന കമ്പനിക്ക് (company) തന്നെയാണ് അഞ്ച് വര്‍ഷത്തെ നടത്തിപ്പ് അവകാശവും നല്‍കുന്നത്. കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗിച്ചായിരിക്കും യാത്രം കൊച്ചി കോർപറേഷൻ വാങ്ങുക. ഈ യന്ത്രം വാങ്ങുന്നതിന് 4.74 കോടി രൂപ Read More..
കൊച്ചി കോർപറേഷൻ 90 ലക്ഷത്തോളം രൂപ മുടക്കി ; ബ്രഹ്മപുരത്തെ തീ കെടുത്തലിൽ ആകെ തുക 1,14,00,000 രൂപ.
കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തം അണയ്ക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് മൊത്തം ചിലവായത് 1,14,00,000 രൂപയാണ്. ഇതിൽ കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപ മുടക്കി. തീ കെടുത്തലിന് അനുബന്ധ സഹായങ്ങളായ ജെസിബി, അവരുടെ ഇന്ധന ചെലവ്, ഓപ്പറേറ്റർമാർക്കുള്ള കൂലി, യാത്ര ചെലവുകൾ എല്ലാം തന്നെ കോർപറേഷനാണ് പണം ചെലവഴിച്ചത്. ഇത്തരത്തിൽ കൊച്ചി കോർപറേഷന് ചെലവ് അധികമായിരുന്നു. തീ കെടുത്തൽ ഉദ്യമത്തിൽ ഉൾപ്പെട്ട രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണം, ജലം, വൈദ്യുതി തുടങ്ങിയവയുടെ Read More..
കൊച്ചി വാട്ടർ മെട്രോകളിൽ യാത്രക്കാർ വർദ്ധിക്കുന്നു;കാക്കനാട് – വൈറ്റില എന്നീ റൂട്ടുകളിൽ സർവീസ് കൂട്ടുമെന്ന് എം.ഡി.
കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ (Water Metro Kochi)തിരക്ക് വർദ്ധിക്കുന്നതിനെത്തുടർന്ന് കൂടുതൽ സർവീസ് ഉൾപ്പെടുത്തുമെന്ന് എം.ഡി ലോക്നാഥ് ബെഹ്റ. ഇൻഫോ പാർക്കിൽ(Info-Park) നിന്ന് യാത്രക്കാർ കൂടുന്നത് കൊണ്ടാണ് വൈറ്റില – കാക്കനാട് പാതയിൽ കൂടുതൽ സർവീസ് ഉൾപ്പെടുത്തുന്നത് . ഫോർട്ട് കൊച്ചി(Fort Kochi) അടക്കം നിരവധി ഇടങ്ങളിൽ കൂടുതൽ ടെർമിനൽ സ്ഥാപിക്കും എന്നും മാധ്യമങ്ങളോട് എം.ഡി അറിയിച്ചു. പ്രതിദിന യാത്രക്കാരുടെ കണക്കിൽ 10,000 ഇതിനകം പിന്നിട്ടിരിക്കുന്നു. വാട്ടർ മെട്രോയിൽ തിരക്ക് ഞായറാഴ്ച കൂടുതലാണ്. ഏകദേശം 11556 പേർ Read More..
ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം; നാലു മണിക്കൂർ കൊണ്ട് നിയന്ത്രണ വിധേയമാക്കി, പരിശോധന തുടരുന്നു
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ മാർച്ച് 26 വൈകീട്ട് നാലുമണിയോടെ വീണ്ടും തീപ്പിടിത്തം റിപ്പോർട്ട് ചെയ്തു. സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്തായിരുന്നു തീപിടിത്തമുണ്ടായത്. നാലു മണിക്കൂറുകൊണ്ട് നാല് ഫയർ യൂണിറ്റുകൾ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിനാൽ തീ അണയ്ക്കൽ ദ്രുതഗതിയിൽ നടന്നു.സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ ഫയര്‍ യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാലിന്യക്കൂനയ്ക്കുള്ളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് Read More..
ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല
കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, Read More..