കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.
Ernakulam
4 ബോട്ടുകൾ അറ്റകുറ്റപ്പണിക്കു കയറ്റി; വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു.
കൊച്ചി : കൊച്ചി വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു. 4 ബോട്ട് അറ്റകുറ്റപ്പണിക്കു കയറ്റിയതിനെ തുടർന്ന് ഇത്തരത്തിൽ തിരക്ക് വർദ്ധിക്കുന്നത്. കൊച്ചി കപ്പൽശാല 9 ബോട്ടുകൾ വാട്ടർ മെട്രോക്ക് കൈമാറിയതാണ് എന്നാൽ അവയിൽ 4 ബോട്ടുകൾ അറ്റകുറ്റ പണിക്ക് തിരിച്ചുവിട്ടു. ഇതിൽ ഒരെണ്ണം തിരിച്ചുകിട്ടി. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബോട്ടുകൾ ഇല്ലാത്തത് വാട്ടർ മെട്രോയിൽ നല്ല തിരക്കിന് കാരണമാകുന്നു. കൊച്ചി വാട്ടർ മെട്രോക്ക് 23 ബോട്ടുകൾ നിർമിച്ച് നൽകാമെന്നാണ് കപ്പൽശാലയുടെ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ 9 Read More..
കൊച്ചിയിൽ ബയോ സിഎൻജി പ്ലാന്റ്; മാലിന്യ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും.
കൊച്ചി : കൊച്ചിലെ ബയോ സിഎൻജി പ്ലാന്റ് നിർമാണം, കോർപ്പറേഷനിൽ വർധിച്ചു വരുന്ന മാലിന്യ പ്രതിസന്ധിക്ക് ഒരു സഹായം ആയെക്കും. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 25 കോടി രൂപ ആവശ്യമാണ് ഇതിനായി സഹായം തേടി മേയർ എം. അനിൽ കുമാർ ബിപിസിഎൽ മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിനു അനുമതി നൽകിയതിനു പിന്നാലെയാണ് ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് അടിയെന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുകൊണ്ട് മന്ത്രിമാരായ പി. രാജീവ്, എം.ബി. Read More..
ഈ മാസം ഫുഡ് പ്ലാസ തുറന്ന്, സൗത്ത് റെയിൽവേ സ്റ്റേഷൻ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫുഡ് പ്ലാസ ഉടൻ പ്രവർത്തനം ആരംഭിക്കും. കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന ജെഎസ് ഗ്രൂപ്പിനു കീഴിലെ ഈറോഡ് കഫെയാണ് ഫുഡ് പ്ലാസയിൽ റസ്റ്ററന്റ് തുറക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങുന്ന രീതിയിൽ ഇന്റീരിയർ ജോലികൾ പുരോഗമിക്കുന്നുണ്ട്. നോൺ വെജ് ഭക്ഷണം നൽകുന്നത് ‘കിച്ചൻ തലശ്ശേരി’ എന്ന പേരിലും,വെജിറ്റേറിയൻ വിഭാഗം ‘ഈറോഡ് കഫേ’ എന്ന പേരിലുമാകും അറിയപ്പെടുക. ഇതുകൂടാതെ ചായ,കാപ്പി,ഫ്രഷ് ജ്യൂസ് കൗണ്ടറുകളും ബേക്കറി എന്നിവ തുറക്കാനും പദ്ധതിയുണ്ട്. മുൻപ് പ്രവർത്തിച്ചിരുന്ന Read More..
കൊച്ചിലെ റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ടീകരിച്ച അരി
കാക്കനാട്: അടുത്തയാഴ്ച മുതൽ ജില്ലയിൽ ആദ്യമായി റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി(fortified rice) വിതരണം തുടങ്ങുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു പ്രാദേശിക ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്ക് അരി നീക്കി തുടങ്ങി. ജനങ്ങൾക്കിടയിലെ കുറഞ്ഞുവരുന്ന പോഷകകുറവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ ഉണ്ടായപ്രധാന കാരണം. സംസ്ഥാനത്ത് ആദ്യമായി ഇത്തരം അരി വയനാട് ജില്ലയിൽ വിതരണം ചെയ്തപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. വിദഗ്ധ പരിശോധനയും ഉപദേശവുമില്ലാതെയാണ് കേരളത്തിൽ ഇത്തരം അരി വിതരണം ചെയ്യുന്നതെന്നായിരുന്നു അന്നത്തെ പരാതി. എന്നിരുന്നാലും സമ്പുഷ്ടീകരിച്ച അരി വിതരണം Read More..
നാട്ടുകാരെ ദുരിതത്തിലാക്കി നഗരസഭ; മാലിന്യ സംഭരണം സ്തംഭിച്ചു.
കളമശേരി: നഗരസഭയുടെ മാലിന്യ സംഭരണം സ്തംഭിച്ചു. ഇതുമൂലം നാട്ടുകാർ ദുരിതത്തിൽ . മാലിന്യ സംഭരണത്തിനായി നഗരസഭ 14,000 വീടുകൾക്കു സബ്സിഡി നിരക്കിൽ ബയോ വേസ്റ്റ് ബിന്നുകൾ നൽകുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ വിതരണം ചെയ്തില്ല. 30 നു നിർത്തിവെച്ച മാലിന്യ സംഭരണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്വന്തമായി വസ്തുവും വീടില്ലാത്തവരും അതോടൊപ്പം ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കുമാണ്. 4 ദിവസമായി ഫ്ലാറ്റുകളിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. ബ്രഹ്മപുരത്തേക്കു ജൈവമാലിന്യം നീക്കം ചെയ്യുന്നതിനു സമയം നീട്ടിച്ചോദിച്ചുവെങ്കിലും അനുമതി കിട്ടാത്തതും ബുദ്ധിമുട്ടു വർധിപ്പിച്ചു. ഉറവിട Read More..
കോടികളുടെ സ്വർണക്കടത്ത്; നെടുമ്പാശ്ശേരിയിൽ 2 പേർ പിടിയിൽ.
നെടുമ്പാശേരി : നെടുമ്പാശ്ശേരി(nedumbassery) വിമാനത്താവളത്തിൽ 1.4 കോടി രൂപ വില വരുന്ന 3 കിലോഗ്രാമിലേറെ സ്വർണം വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 2 പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റുകളുടെ പിടിയിലായി. ക്വാലലംപൂരിൽ നിന്ന് ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷഫീർ,ദുബായിൽ (dubai) നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ഷരീഫ് എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷമീർ തൻ്റെ ശരീരത്തിനുള്ളിൽ 1200 ഗ്രാം സ്വർണമിശ്രിതം Read More..
കുസാറ്റിൽ കൂട്ടത്തല്ല് ; കലോത്സവത്തിനിടെ പോലീസ് ലാത്തിയെടുത്തു.
കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവം സമാപിച്ചത് കൂട്ടത്തല്ലിൽ. 2 പ്രാവിശ്യം തല്ലുണ്ടായെങ്കിലും രണ്ടാമത് അൽപ്പം ഗുരുതരമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.15നുണ്ടായ സംഘട്ടനം പോലീസ് ലാത്തിചാർജിലാണ് അവസാനിച്ചത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.45നു വീണ്ടുമുണ്ടായ സംഘട്ടനത്തിൽ 9 പേർക്കു പരുക്കേറ്റു. ഇവരിൽ അർജുൻ, ഫാരിസ്, കൃഷ്ണമൂർത്തി, മിഥുൻ, നയീം, അഭിനന്ദ്, അർജുൻ, ദേവദത്തൻ എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ബിടെക് നാലാം വർഷ വിദ്യാർഥി യാസിനെ ആലുവ ജില്ലാ ആശുപത്രിയിലും അതുൽ രമേശ്, അഫ്സൽ, Read More..
ട്രാഫിക്കിലും പുകയിലും വീർപ്പുമുട്ടി കാലടി; ദൂരെയാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുന്നു.
കാലടി: ട്രാഫിക്കിൽ വീർപ്പുമുട്ടി കാലടി നഗരം. നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗത കുരുക്ക് മൂലം നിരവധി ദീർഘദൂരയാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ് . അത്യാവശ്യ കാര്യങ്ങൾക്കും മറ്റും പോകാൻ നിൽക്കുന്ന ആളുകൾക്ക് വഴിയിൽ കാത്തിരിക്കുന്നത് ട്രാഫിക്കും പുകയുമാണ്. ഗതാഗത കുരുക്കിന് കുറച്ചു മാസങ്ങളായി കുറവുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയായി അതിരൂക്ഷമായിരിക്കുകയാണ്. കാലടി നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമായി കണക്കാക്കുന്നത് പാതയിൽ ഉണ്ടായിരിക്കുന്ന കുഴികളാണ്. പാലവും അപ്രോച്ച് റോഡും ചേരുന്നിടത്തെ വിടവാണ് ഇപ്പോൾ പാലത്തിലെ പ്രധാന പ്രശ്നം. വാഹനങ്ങൾ ഈ പാതയിൽ എത്തുമ്പോൾ Read More..
വിവരാവകാശ കമീഷൻ തൃക്കാക്കര സി.ഐക്കെതിരെ നടപടിയെടുത്തു: 5000 രൂപ പിഴ
കൊച്ചി: തൃക്കാക്കര സി.ഐ ആർ. ഷാബുവിനെതിരെ വിവരാവകാശ കമ്മീഷൻ നടപടിയെടുത്തു. നൽകിയ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാത്തതാണ് നടപടിയെടുക്കാനുള്ള കാരണം. 5000 രൂപ പിഴ അടക്കാനാണ് കമ്മീഷൻ ഉത്തരവ്. ആയില്യംകാവ് മാനേജിങ് കമ്മിറ്റി സെക്രട്ടറി സനോജ് രവീന്ദ്രന്റെ പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ റോയ് കെ. പുന്നൂസിന്റെ സർവിസ് ബുക്കിന്റെ പകർപ്പും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവിശ്യപെട്ടാണ് അപേക്ഷ സമർപ്പിച്ചത്. രണ്ടുമാസത്തിൽ അധികമായിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സംസ്ഥാന വിവരാവകാശ Read More..