കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃക്കാക്കര കാർഡിനൽ എൽ.പി സ്കൂളിൽ മുണ്ടിനീര് ലക്ഷണങ്ങളുമായി ഏതാനും കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മുന്നോ നാലോ കുട്ടികൾക്കാണ് ആദ്യം രോഗലക്ഷണം കണ്ടത്. സ്കൂൾ അധികൃതർ ഇതിനെ ഗൗരവത്തിലെടുത്തില്ല. തുടർന്ന് സ്കൂളിലെ 40ൽ അധികം കുട്ടികളിലും ചില അധ്യാപകരിലുംരോഗലക്ഷണം കണ്ടത്. തുടർന്ന് ജില്ല ആരോഗ്യ വകുപ്പധികൃതർ സ്കൂളിന് അവധി നൽകാൻ നിർദേശിക്കുകയായിരുന്നു. Read More..
Ernakulam
കാറിന്‍റെ ഡിക്കിയിൽ ഇരുന്നു റീൽസ്; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
കാക്കനാട്: കാറിന്‍റെ ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരിച്ചതിനും ലേണേഴ്സ് ലൈസൻസ് എടുക്കാത്തയാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയതിനും നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റീൽസ് ഷൂട്ട് ചെയ്യാൻ ഡിക്കി തുറന്ന് വാഹനം ഓടിച്ച വാഴക്കുളം സ്വദേശി ശ്രീജേഷിന്റെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. 4000 രൂപ പിഴയും ചുമത്തി. ആഡംബര കാർ വിൽക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ ഇടാനാണ് റീൽസ് ഷൂട്ട് ചെയ്തത്. സീപോർട്ട് – എയർപോർട്ട് റോഡിനോടുചേർന്ന ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഡിക്കി Read More..
ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ
കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകളും കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമം അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം Read More..
മണിക്കൂറുകൾ നീളുന്ന ക്യൂവില്ല, തിക്കും തിരക്കുമില്ല; എളംകുളം വില്ലേജ് ഓഫിസിൽ അഴകിന്റെ പോക്കുവരവ്
കൊച്ചി: മണിക്കൂറുകൾ നീളുന്ന ക്യൂവില്ല. തിക്കും തിരക്കുമില്ല. ഈ ഓഫിസിലെത്തി ടോക്കൺ എടുക്കുന്നവർക്ക് ഊഴമെത്തും വരെ പാട്ടും കേട്ടു കൂളായി കാത്തിരിക്കാം. അതും വൃത്തിയുള്ള കസേരകളിൽ, സ്വസ്ഥമായി. ചുറ്റും കണ്ണിനു കുളിർമ പകരുന്ന ഇൻഡോർ സസ്യങ്ങളും ഭംഗിയുള്ള കർട്ടനുകളും. സ്വകാര്യ കമ്പനികളുടെ ഓഫിസുകളിൽ ഇങ്ങനെയൊക്കെത്തന്നെയല്ലേ എന്നു ചിന്തിക്കുന്നവർക്കു തെറ്റി. ഇതൊരു സർക്കാർ ഓഫിസാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ റവന്യു ഓഫിസുകളിലൊന്നായ എളംകുളം വില്ലേജ് ഓഫിസ്. രണ്ടു വർഷം മുൻപു വരെ ‘നഗരമധ്യത്തിലെ ഭാർഗവീ നിലയം’ എന്നു വിളിക്കപ്പെട്ടിരുന്ന Read More..
കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; ഹോർട്ടികോർപ്പ് മുൻ എംഡി ശിവപ്രസാദ് കീഴടങ്ങി
വൈറ്റില: വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്. 22 വയസ്സുകാരിയായ ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്. അതേസമയം അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് Read More..
വൃക്കകൾ തകരാറിലായ യുവഗായകൻ ചികിത്സസഹായം തേടുന്നു
കാക്കനാട്: ഇരുവൃക്കകളും തകരാറിലായ യുവ ഗായകൻ ചികിത്സസഹായം തേടുന്നു. തെങ്ങോട് പള്ളത്തുഞാലില് പി.വി. അഖിലാണ് (30) കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ ഉൾപ്പെടെയുള്ള ചികിത്സക്ക് 50 ലക്ഷമാണ് വേണ്ടത്. ഗാനമേളകളിൽ ഗായകനായി പോയിരുന്ന അഖിലിന്റെ രോഗാവസ്ഥയെത്തുടർന്ന് ആകെയുണ്ടായിരുന്ന ഉപജീവന മാർഗം നിലച്ചതോടെ വലിയ ദുരിതമാണ് കുടുംബം നേരിടുന്നത്. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. നാട്ടുകാരുടെ Read More..
ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി
ചെങ്ങമനാട്: വീടിന് മുകളിലേക്ക് 110 കെ.വിയുടെ ടവർ ലൈൻ പൊട്ടിവീണു വീടിന് തീപിടിച്ചു. അപകടത്തിൽ വീടിന് നാശനഷ്ടമുണ്ടായെങ്കിലും അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കുറുപ്പനയം റോഡിലെ ഹരിത നഗറിൽ ഒഴിപ്പറമ്പിൽ വീട്ടിൽ നാസറിന്റെ വീടിന് മുകളിലൂടെ വലിച്ച ടവർ ലൈനാണ് പൊട്ടി വീണത്. വീടിനകവും, പുറവും തീപിടിച്ച് കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് വീണ് കിടക്കുകയാണ്. കോൺക്രീറ്റ് കമ്പികൾ പുറത്ത് വന്ന നിലയിലാണ്. വൈദ്യുതീകരണ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. Read More..
മധുരക്കമ്പനി പാലം: അപ്രോച്ച് റോഡ് നിർമാണത്തിന് 1.40 കോടി
പള്ളുരുത്തി: മധുരക്കമ്പനി-കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് എ.എ. റഹീം എം.പി.യുടെ വികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ചു. ഈ പാലത്തിന്റെ നിർമാണം നേരത്തേ പൂർത്തിയായതാണ്. എന്നാൽ രണ്ട് വശത്തേക്കുമുളള അപ്രോച്ച് റോഡ് നിർമാണം നടന്നിരുന്നില്ല. ഇതിന് മൊത്തം ചെലവ് 1.90 കോടി രൂപയാണ് കണക്കാക്കിയത്. ഇതിൽ 50 ലക്ഷം രൂപ നേരത്തേ കൊച്ചിൻ കോർപ്പറേഷൻ അനുവദിച്ചു. ബാക്കിയുള്ള 1.40 കോടിയാണ് റഹീമിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ചത്. എം.പി. ഫണ്ടിൽനിന്ന് പണം അനുവദിക്കുന്നതിന് സി.പി.എം. ജില്ലാ Read More..
രവീന്ദ്രനാഥ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് കസ്തൂർബ, മഞ്ഞുമ്മൽ ജേതാക്കളായി
എറണാകുളം: കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച രവീന്ദ്രനാഥ് പണിക്കർ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ കസ്തൂർബ മഞ്ഞുമ്മൽ ട്രോഫി നേടി. ലേക് മൗണ്ട് സ്കൂൾ ഡയറക്ടർ എം. ആനന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ നോബിൾ ജേക്കബ് വിശിഷ്ടാതിഥിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മായ ജഗൻ, പ്രൊഫ. ശാന്തകുമാരി, പി.ടി.എ. പ്രസിഡന്റ് പോൾസൺ സ്റ്റീഫൻ, ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് Read More..
എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം
എറണാകുളം: ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ്, മനു എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ അലന്‍ സോജന്‍ എന്ന യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മനുവും റമീസും സഞ്ചരിച്ചിരുന്ന ബൈക്കും അലന്‍ സഞ്ചരിച്ച ബൈക്കും ആമ്പല്ലൂര്‍ പുതിയ പഞ്ചായത്തിന് സമീപമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.