16
May
കൊച്ചി : കഞ്ചാവുമായി പിടികൂടിയ യുവാവിന്റെ ഫോണിൽ ബന്ധുവായ അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും. പെരുമ്പാവൂർ പൊലീസ് ഇന്നലെ പിടികൂടിയ തണ്ടേക്കാട് സ്വദേശിയായ യുവാവിൽനിന്ന് 120 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ പോക്സോ കേസും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.