18
Apr
കൊച്ചി: ഇതുവരെ കാണാത്ത മാതാപിതാക്കൾ അവരുടെ കൈപിടിച്ചു, സ്നേഹം പകർന്നു. കുടുംബാന്തരീക്ഷത്തിൽ അവധിക്കാലം ആസ്വദിക്കാനാകാത്തതിന്റെ വിരസതയിൽനിന്നും അവർ സന്തോഷത്തിന്റെ നാളുകളെ വരവേറ്റിരിക്കുകയാണ്. ഇനി രണ്ടുമാസം അവരോടൊപ്പം കളിചിരിയുടെ നാളുകൾ. കൂട്ടുകാരൊക്കെ അവധിദിനങ്ങൾ ആസ്വദിക്കാൻ മാതാപിതാക്കളോടൊപ്പം പോകുമ്പോൾ അതിന് സാധിക്കാത്ത കുരുന്നുകൾക്കായി നടപ്പാക്കുന്ന ‘വെക്കേഷൻ ഫോസ്റ്റർ കെയർ’ പദ്ധതിക്കാണ് മികച്ച പ്രതികരണം ലഭിച്ചത്. ജില്ലയിൽ 11 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായത്. 13 അപേക്ഷകളാണ് ആകെയുണ്ടായിരുന്നത്. വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്തതോ മാതാപിതാക്കളെ നഷ്ടപ്പെട്ടതോ ഒക്കെയായ കുട്ടികൾക്ക് കുടുംബാന്തരീക്ഷം…