കോതമംഗലം: സപ്ലൈകോയിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയറിന്റെ തുടക്കദിവസം തന്നെ കല്ലുകടി. അരി ഉൾപ്പെടെയുള്ള സബ്‌സിഡി സാധനങ്ങൾ ഇല്ലാതെയാണ് ഫെയർ ആരംഭിച്ചത്. പലചരക്ക് സാധനങ്ങളും കാലിയാണ്. ഏപ്രിൽ 13 വരെ നടക്കുന്ന ഫെയറിന്റെ തുടക്കത്തിൽത്തന്നെ സാധനങ്ങൾ ലഭ്യമാവാത്ത അവസ്ഥ. സബ്‌സിഡി സാധനങ്ങൾ പകുതിപോലും എത്തിയിട്ടില്ല. പതിമൂന്ന് ഇനങ്ങളിൽ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറിൽ ഇപ്പോൾ ലഭ്യമാവുന്നത്. മുളക്, ഉഴുന്ന് ബോൾ, ചെറുപയർ, വെളിച്ചെണ്ണ എന്നിവ മാത്രമാണ് ഇവിടെയുള്ളത്. അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒൻപതിനങ്ങളും ഫെയറിൽനിന്ന് തത്‌കാലം കിട്ടില്ല. ഫെയർ Read More..
Author: Rishika Lakshmi
അപകടക്കെണിയൊരുക്കി പറവൂർ-അത്താണി റോഡ്
കുന്നുകര: ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് കുത്തിപ്പൊളിച്ച പറവൂർ – അത്താണി റോഡ് അപകട ഭീഷണിയിൽ. മാസങ്ങളോളം കുണ്ടും, കുഴിയും, മൺകൂനകളും നിറഞ്ഞ റോഡിൽ കാന മൂടിയ ഭാഗത്ത് അലക്ഷ്യമായി മെറ്റൽ വിതറിയതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതായി ആക്ഷേപം. വീതി കുറഞ്ഞ കുപ്പി കഴുത്താകൃതിയിലായ റോഡിൽ പലയിടത്തും നിരന്തരം അപകടങ്ങളുണ്ടാകുന്നു. കൊടുങ്ങല്ലൂർ, തുരുത്തിപ്പുറം, മാള ഭാഗങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്താനുള്ള എളുപ്പ മാർഗവുമാണിത്. യാത്രക്കാരുടെ തിരക്കും, ഇതുവഴി ഭാരവാഹനങ്ങളുടെ വരവും വർധിച്ചതോടെ അപകട സാധ്യതയും കൂടുതലാണ്. ജൽ ജീവൻ Read More..
ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ
വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്. തുടർന്ന് ഗൂഗിൾ പ്രമോഷൻ നടത്തിച്ചു. അതിന് ചെറിയ തുക പ്രതിഫലവും നൽകി. പിന്നീട് കൂടുതൽ Read More..
തീരമേഖലകളിൽ കുടിനീരിനായി നെട്ടോട്ടമോടി ജനം
അരൂർ: ജലക്ഷാമം അതി രൂക്ഷമായതോടെ പള്ളിത്തോട് തീരമേഖലകളിൽ ജനം കുടിനീരിനായി നെട്ടോട്ടത്തിൽ. കുത്തിയതോട് പഞ്ചായത്തിൽ 1, 16 വാർഡുകളിലും തുറവൂർ പഞ്ചായത്തിന്റെ 16,17 വാർഡുകളിലുമാണു കുടിനീർ പ്രശ്നം അതിരൂക്ഷം. ഏതാനും മാസങ്ങളായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം ശരിയായ തോതിൽ ലഭിക്കുന്നില്ല. ഗാർഹിക കണക്‌ഷനുകളിലൊന്നും വെള്ളം ലഭിക്കാതായതോടെ ഏതാനും ആഴ്ചകളായി റോഡരികിലെ പൊതു ടാപ്പുകളെയാണ് ജനം ആശ്രയിച്ചിരുന്നത്. എന്നാൽ ഇവയിലും വെള്ളം ലഭിക്കാതായതോടെ ജനജീവിതം തന്നെ ദുരിതത്തിലായി. പലരും പണം നൽകിയാണ് ശുദ്ധജലം വാങ്ങുന്നത്. രാത്രിയിലും പകലുമായി പൈപ്പിനു Read More..
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ
The gang abducted the youth in a car in the center of Aluva city