Ernakulam

തിരക്കുള്ള ബസുകളിൽ കയറി മോഷണം; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

കൊച്ചി: തിരക്കുള്ള ബസുകളിൽ കയറി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45), ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് വൈപ്പിൻ റൂട്ടിലോടുന്ന ബസിൽ വച്ച് യാത്രക്കാരിയുടെ മാല പൊട്ടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഇവർ ഇറങ്ങിയോടി.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇൻസ്പെക്ടർ ദേവരാജ്, അഖിൽ വിജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.എ.ഷാഹിർ, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, ലിബീഷ്, രേഷ്മ, ശാലിനി, ഐശ്വര്യ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.