നെടുമ്പാശേരി: എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിന്റെ ചെങ്ങമനാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം മജീദ് മണിച്ചേരി അധ്യക്ഷനായിരുന്നു. പി.ആർ.രാജേഷ്, എ.കെ.നസീർ, ടി.എ.ഇബ്രാഹിംകുട്ടി, ടി.വി.ജോണി, കെ.എ.നാസർ, അഫ്സൽ മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
More from Ernakulam
കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന് കോളജിലെ ഒന്നാം വര്‍ഷ എം എസ് സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്. കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ‘ഐഡിയ പിച്ചിങ് കോമ്പറ്റിഷൻ’ നടത്തി സെന്റ് തെരേസാസ് കോളേജ്
കൊച്ചി :കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട ആശയങ്ങൾ ഉരുത്തിരിയുന്നതിനായി പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഫെഡറേഷൻ ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (ഫീലാ) സംഘടനയുടെയും, സെന്റ് തെരേസാസ് കോളേജിലെ ഐഇഡിസി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഐഡിയ പിച്ചിങ് സെന്റ് തെരേസാസ് കലാലയത്തിലെ സെമിനാർ ഹാളിൽ വെച്ച് നടത്തി. ഇന്നലെ നടന്ന ചടങ്ങ് കൊച്ചി മേയർ അഡ്വ എം അനിൽകുമാർ തന്റെ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രാദേശിക പ്രശ്നപരിഹാരങ്ങൾ പൊതുജനപങ്കാളിത്തത്തോടെ നടത്തുന്നതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ Read More..
കീഴ്കോടതികളിലെ വനിത ജഡ്ജിമാർക്ക് സൽവാർ കമീസും ഷർട്ടും പാന്റ്സുമാകാം; ഡ്രസ് കോഡ് പരിഷ്കരിച്ചു
കൊച്ചി: കീഴ്കോടതികളിലെ വനിത ജഡ്ജിമാർക്ക് ഇനി വെളുപ്പും കറുപ്പും നിറത്തിലെ സൽവാർ കമീസോ ഷർട്ടും പാന്റ്സുമോ ധരിക്കാമെന്ന് ഹൈകോടതി വിജ്ഞാപനം. വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമെന്ന നിലവിലെ രീതിക്ക് പുറമെയാണ് ഹൈകോടതി വിജ്ഞാപനം പുറപ്പെടുവിച്ചത്. ചൂട് കാലാവസ്ഥയും ഇടുങ്ങിയ കോടതിമുറികളും കണക്കിലെടുത്ത് ഡ്രസ് കോഡ് പരിഷ്കരിക്കാൻ നൂറോളം വനിത ജഡ്ജിമാർ നേരത്തേ ഹൈകോടതി ഭരണവിഭാഗത്തിന് നിവേദനം നൽകിയിരുന്നു. നിലവിലെ ഡ്രസ് കോഡ് 1970 ഒക്ടോബർ ഒന്നിനാണ് നിലവിൽവന്നത്. എന്നാൽ, വേനൽക്കാലത്ത് Read More..