ആലുവ: സി.എ.എ നടപ്പാക്കി ഇന്ത്യയെ മതരാജ്യമാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ റെയിൽവെ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസും ആർ.പി.എഫും ചേർന്ന് റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ തടഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലിന്റൊ പി. ആന്റു, അബ്ദുൾ റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, കോൺ. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എ. മുജീബ്, ലത്തീഫ് പൂഴിത്തറ, മുഹമ്മദ് ഷഫീഖ്, അബൂബക്കർ സിദ്ദീഖ്, എം.എ. ഹാരിസ്, ഫാസിൽ ഹുസൈൻ, എം.എസ്. സനു, രഞ്ജു ദേവസ്സി, ആൽഫിൻ രാജൻ, അനുജ് എം. ജമാൽ, അനൂപ് ശിവശക്തി, അൽ അമീൻ അക്ഷറഫ്, മിവ ജോളി, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ്, സുധീഷ് കപ്രശ്ശേരി, അമൽ നാരായണൻ, പി.എച്ച്.എം. ത്വൽഹത്ത് എന്നിവർ നേതൃത്വം നൽകി.