Ernakulam

വീട്ടിൽനിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

മട്ടാഞ്ചേരി: ഇടക്കൊച്ചി ഓൾഡ് ഫെറി വാവക്കാട്ട് വീട്ടിൽ റിതിക്കിന്റെ (23) വീട്ടിലെ കിടപ്പുമുറിയിൽനിന്ന് 1.014 കിലോഗ്രാം ഹാഷിഷ് ഓയിൽ, ചെറിയ പ്ലാസ്റ്റിക് ഡപ്പികൾ, 200 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാൾ രക്ഷപ്പെട്ടു. റിതിക്കിന്റെ പേരിൽ അർത്തുങ്കൽ സ്റ്റേഷനിൽ ഹാഷിഷ് ഓയിൽ കടത്തിയ കേസുണ്ടെന്ന് എക്സൈസ് പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. അരുൺ, കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, പ്രദീപ്‌, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത, ഡ്രൈവർ മുഹമ്മദ്‌കുഞ്ഞ് എന്നിവരും ഉണ്ടായിരുന്നു.