Ernakulam

കീഴ്‌കോടതികളിലെ വനിത ജഡ്‌ജിമാർക്ക് സൽവാർ കമീസും ഷർട്ടും പാന്റ്​സുമാകാം; ഡ്രസ് കോഡ് പരിഷ്കരിച്ചു

കൊ​ച്ചി: കീ​ഴ്‌​കോ​ട​തി​ക​ളി​ലെ വ​നി​ത ജ​ഡ്‌​ജി​മാ​ർ​ക്ക് ഇ​നി വെ​ളു​പ്പും ക​റു​പ്പും നി​റ​ത്തി​ലെ സ​ൽ​വാ​ർ ക​മീ​സോ ഷ​ർ​ട്ടും പാ​ന്റ്​​സു​മോ ധ​രി​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം. വെ​ളു​ത്ത സാ​രി​യും ക​റു​ത്ത ബ്ലൗ​സും വെ​ളു​ത്ത കോ​ള​ർ ബാ​ൻ​ഡും ക​റു​ത്ത ഗൗ​ണു​മെ​ന്ന നി​ല​വി​ലെ രീ​തി​ക്ക്​ പു​റ​മെ​യാ​ണ്​ ഹൈ​കോ​ട​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

ചൂ​ട്​ കാ​ലാ​വ​സ്ഥ​യും ഇ​ടു​ങ്ങി​യ കോ​ട​തി​മു​റി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഡ്ര​സ് കോ​ഡ് പ​രി​ഷ്ക​രി​ക്കാ​ൻ നൂ​റോ​ളം വ​നി​ത ജ​ഡ്‌​ജി​മാ​ർ നേ​ര​ത്തേ ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലെ ഡ്ര​സ് കോ​ഡ് 1970 ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് നി​ല​വി​ൽ​വ​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് ഈ ​വേ​ഷം ധ​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്​​ങ്ങ​ളു​ണ്ടാ​ക്കു​ന്നെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ പ​രാ​തി. നി​ല​വി​ലേ​തി​ന്​ പു​റ​മെ വെ​ളു​ത്ത നി​റ​മു​ള്ള ഹൈ​നെ​ക്/​കോ​ള​ർ സ​ൽ​വാ​റും ക​റു​ത്ത ക​മീ​സും ക​റു​ത്ത ഫു​ൾ സ്ലീ​വ് കോ​ട്ടും നെ​ക് ബാ​ൻ​ഡും ക​റു​ത്ത ഗൗ​ണും ഉ​ൾ​പ്പെ​ട്ട വേ​ഷം ധ​രി​ക്കാ​​മെ​ന്നാ​ണ്​ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.

വെ​ളു​ത്ത നി​റ​മു​ള്ള ഹൈ​നെ​ക് ബ്ലൗ​സ്/​കോ​ള​റു​ള്ള ഷ​ർ​ട്ട്, ക​റു​ത്ത നി​റ​മു​ള്ള മു​ഴു​നീ​ള പാ​വാ​ട/​പാ​ന്റ്സ്, ക​റു​ത്ത ഫു​ൾ​സ്ലീ​വ് കോ​ട്ട്, നെ​ക് ബാ​ൻ​ഡ്, ക​റു​ത്ത ഗൗ​ൺ എ​ന്നി​വ​യു​ൾ​പ്പെ​ട്ട വേ​ഷ​വു​മാ​കാം. മ​റ്റു നി​റ​മു​ള്ള വ​സ്ത്ര​ങ്ങ​ൾ പാ​ടി​ല്ല. ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​റു​ടെ അ​ന്ത​സ്സി​നു ചേ​ർ​ന്ന വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം വേ​ണ​മെ​ന്നാ​ണ്​ നി​ബ​ന്ധ​ന.