കൊച്ചി: പുരയിടം നിരപ്പാകുന്ന ജോലി തടസപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു ഈ യുവാക്കൾ. കളമശ്ശേരി എച് എം ടി കോളനി കളപ്പുരക്കൽ ഷാഹുൽ ഹമീദ് (35), കാമശ്ശേരി ഞാലുകാര തീണ്ടികൽ സനൂപ് (33), പള്ളിയാംകാര ചാളയിൽ സുനീർ (26), ഏലൂർ കുറ്റികാട്ടുചിറ കോട്ടപ്പറമ്പ് ശരവണകുമാർ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇവർ സ്ഥലം നിരപ്പാകുന്നത് തടഞ്ഞത്. തുടർന്ന് ഇവർ പണം ആവിശ്യപെടുകയും ചെയ്തു. ഇവർക്കെതിരെ ഒട്ടനവധി കേസുകൾ ഉണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
More from Ernakulam
ജൈവ മാലിന്യം നീക്കം നിലച്ച: ഉറവിട മാലിന്യ സംസ്കരണത്തിനു സമയം നീട്ടി ചോദിക്കണം; സർവകക്ഷിയോഗം
ജൈവ മാലിന്യം നീക്കം നിലച്ച കളമശേരി നഗരസഭയിൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിനു പരിഹാരം കാണാൻ സർവകക്ഷിയോഗം വിളിച്ചുകൂട്ടി. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനു നഗരസഭയ്ക്കു 3 മാസം സമയം നീട്ടി നൽകണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതോടൊപ്പം അതുവരെ ജൈവമാലിന്യം ബ്രഹ്മപുരത്തു സ്വീകരിക്കുന്നതിനുള്ള അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ ബയോ വേസ്റ്റ് ബിന്നുകൾ എത്രയും പെട്ടെന്നു വിതരണം ചെയ്യണമെന്നും തുമ്പൂർമുഴി മോഡൽ എയ്റോബിക് വേസ്റ്റ് ബിന്നുകൾ നഗരസഭാ പരിധിയിൽ സാധ്യമായ Read More..
ലഹരിമരുന്നു കുത്തിവച്ചു യുവാവിനെ പിഡിപ്പിച്ച് കവർച്ച നടത്തിയ 2 പേർ പിടിയിൽ
കളമശേരി : ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിന് ലഹരിമരുന്ന് ബലമായി കുത്തിവെച്ചു കവർച്ച നടത്തിയ 2 യുവാക്കൾ പിടിയിൽ. യുവാവിൽ നിന്നും ഇവർ തട്ടിയെടുത്തത് ലാപ്ടോപ്പ് ,പഴ്സ്, എന്നിവയാണ്. കളമശ്ശേരീലെ ഹോട്ടൽ ജീവനക്കാരായ പത്തനംതിട്ട അത്തിക്കയം പുത്തൻവീട് ഷിജിൻ പി.ഷാജി (21), പട്ടാമ്പി വല്ലപ്പുഴ മനയ്ക്കാത്തൊടി എം.ടിനീസ് ബാബു (24) എന്നിവരാണ് പിടിയിലായത്. 15ന് രാവിലെ 5.30നാണ് സംഭവം നടന്നത്. രാവിലെ വീടിന് പുറത്തിറങ്ങിയ യുവാവിനോട് വെള്ളം ചോദിക്കുകയും തിരിച്ച് വെള്ളവുമായി എത്തിയപ്പോൾ കത്തികാണിച്ച് ഭയപ്പെടുത്തി Read More..
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്
കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.