കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിന്റെ എംഎസ്സി സയൻസ് ഡേറ്റാ ലാബിൽ തീപിടിത്തം. 36 കംപ്യൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. 2 എസികൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഏലൂർ എന്നിവിടങ്ങളിൽ നിന്നു 2 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.രാവിലെ 10 മണിക്കാണ് തീപിടിത്തം ഉണ്ടായത്. എസി യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പ്രാഥമിക സൂചന. രാവിലെ ജീവനക്കാരൻ വന്നു ലാബ് തുറന്നു എസി ഓൺ ചെയ്ത് ശേഷം വാതിൽ അടച്ചു പുറത്തു പോയിരുന്നു. ഇതിനു ശേഷമാണ് തീപിടിത്തം ഉണ്ടായത്. പുറത്ത് ക്യാംപസിൽ ശുചീകരണം നടത്തിക്കൊണ്ടിരുന്ന ജീവനക്കാരാണു മുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടത്.
More from Ernakulam
കുസാറ്റിൽ കൂട്ടത്തല്ല് ; കലോത്സവത്തിനിടെ പോലീസ് ലാത്തിയെടുത്തു.
കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവം സമാപിച്ചത് കൂട്ടത്തല്ലിൽ. 2 പ്രാവിശ്യം തല്ലുണ്ടായെങ്കിലും രണ്ടാമത് അൽപ്പം ഗുരുതരമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.15നുണ്ടായ സംഘട്ടനം പോലീസ് ലാത്തിചാർജിലാണ് അവസാനിച്ചത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.45നു വീണ്ടുമുണ്ടായ സംഘട്ടനത്തിൽ 9 പേർക്കു പരുക്കേറ്റു. ഇവരിൽ അർജുൻ, ഫാരിസ്, കൃഷ്ണമൂർത്തി, മിഥുൻ, നയീം, അഭിനന്ദ്, അർജുൻ, ദേവദത്തൻ എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ബിടെക് നാലാം വർഷ വിദ്യാർഥി യാസിനെ ആലുവ ജില്ലാ ആശുപത്രിയിലും അതുൽ രമേശ്, അഫ്സൽ, Read More..
ലഹരിമരുന്നു കുത്തിവച്ചു യുവാവിനെ പിഡിപ്പിച്ച് കവർച്ച നടത്തിയ 2 പേർ പിടിയിൽ
കളമശേരി : ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിന് ലഹരിമരുന്ന് ബലമായി കുത്തിവെച്ചു കവർച്ച നടത്തിയ 2 യുവാക്കൾ പിടിയിൽ. യുവാവിൽ നിന്നും ഇവർ തട്ടിയെടുത്തത് ലാപ്ടോപ്പ് ,പഴ്സ്, എന്നിവയാണ്. കളമശ്ശേരീലെ ഹോട്ടൽ ജീവനക്കാരായ പത്തനംതിട്ട അത്തിക്കയം പുത്തൻവീട് ഷിജിൻ പി.ഷാജി (21), പട്ടാമ്പി വല്ലപ്പുഴ മനയ്ക്കാത്തൊടി എം.ടിനീസ് ബാബു (24) എന്നിവരാണ് പിടിയിലായത്. 15ന് രാവിലെ 5.30നാണ് സംഭവം നടന്നത്. രാവിലെ വീടിന് പുറത്തിറങ്ങിയ യുവാവിനോട് വെള്ളം ചോദിക്കുകയും തിരിച്ച് വെള്ളവുമായി എത്തിയപ്പോൾ കത്തികാണിച്ച് ഭയപ്പെടുത്തി Read More..
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്
കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.