എറണാകുളം: എറണാകുളം ടൗണ്‍ ഹാളില്‍ കേരളത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ഓട്ടോസെക് എക്സ്പോ 2023 ആരംഭിച്ചു.
സുരക്ഷാ ഉപകരണങ്ങളുടേയും പുതിയ സാങ്കേതിക വിദ്യകളുടേയും ഇലക്ട്രോണിക് ഓട്ടോമേഷന്‍ സംവിധാനങ്ങളുടേയും ശേഖരമാണ് ഓട്ടോസെക് എക്സ്പോയിൽ അണിനിരക്കുന്നത് . ഇന്നും നാളെയും ആണ് എക്സ്പോ നടത്തപ്പെടുന്നത്
ഈ രംഗത്തെ സംരംഭകരും കമ്പനികളും പ്രൊഫഷനലുകളും പങ്കെടുക്കുന്ന ദ്വിദിന എക്സിബിഷനോടനുന്ധിച്ച് ശില്‍പ്പശാലകളും പരിശീലന സെഷനുകളും നടക്കും.
ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളിലെയും ഹോം ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയിലെയും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഓട്ടോസെക് 2023 എക്‌സ്‌പോയുടെ ലക്ഷ്യം.
അത്യാധുനിക സുരക്ഷാ, ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനുള്ള മികച്ച അവസരമായിരിക്കും ഓട്ടോസെക് 2023 എക്‌സ്‌പോ