കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപനി നിരക്ക് ഉയരുന്നു. ഏതാനം ദിവസ്സങ്ങളായി ജില്ലയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വളരെ അധികം വാർദ്ധാവുണ്ട്.
ഇന്നലെ തന്നെ 48 ആളുകൾ രോഗലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സനേടി. മറ്റു ജില്ലകളെ അപേക്ഷിച്ചു ഡെങ്കിപ്പനി രോഗലക്ഷണത്തോടെ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ 25% വരെ കൂടുതലാണ്.
മാലിന്യ കൂമ്പാരമാണ് ഡെങ്കു കൊതുകുകളുടെ വളർച്ചക്ക് കാരണം. നഗരത്തിൽ മികച്ച രീതിയിലുള്ള വേസ്റ്റ് മാനേജ്‌മന്റ് ഇല്ലാത്തതാണ് ഇതിനു കാരണം. മാലിന്യങ്ങൾ കുന്നു കൂടുന്നതോടെ ഇത്തരം രോഗങ്ങൾ ഉണ്ടാകുവാനും അത് വളരെ മോശമായ രീതിയിൽ ബാധിക്കുവാനും കാരണമാക്കുന്നു. 433 പേര് ഇന്നലെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണത്തോടെ ആശുപത്രയിൽ പ്രേവശിച്ചു. തിരുവനതപുരം 701, മലപ്പുറം 894, കോഴിക്കോട് 675 ഇതാണ് മറ്റു ജില്ലകളിലെ കണക്കുകൾ.