കൊച്ചി;എറണാകുളം ക്വീൻസ് വാക് വെയിൽ പുതുതയായി നിർമിച്ച വൈഫൈ സ്ട്രീറ്റ് ഡോ ശശി തരൂർ എം പി ഉദ്കാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് ഈ വൈഫൈ സ്ട്രീറ്റ്. ഹൈബി ഈഡൻ എം പി അധ്യക്ഷനായ ചടങ്ങിൽ മേയർ അനിൽകുമാർ ടി ജെ വിനോദ് എം എൽ എ ജില്ലാ കളക്ടർ തൂങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
More from Ernakulam
മദ്യക്കുപ്പി തലക്കടിച്ചു യുവാവിനെ മർദിച്ച പ്രതി പിടിയിൽ
ആലുവ: യുവാവിനെ തലക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് ചെമ്മാഞ്ചേരി മന്നാർകണ്ടി വീട്ടിൽ മുർഷിദിനെയാണ് (35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് രാത്രി ആലുവയിലെ ബാറിലാണ് സംഭവം. ബാറിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോടുള്ള ലോഡ്ജിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതി യുവാവിനെ മർദിച്ചു കടന്നുകളയുകയായിരുന്നു. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ Read More..
വിവരാവകാശ കമീഷൻ തൃക്കാക്കര സി.ഐക്കെതിരെ നടപടിയെടുത്തു: 5000 രൂപ പിഴ
കൊച്ചി: തൃക്കാക്കര സി.ഐ ആർ. ഷാബുവിനെതിരെ വിവരാവകാശ കമ്മീഷൻ നടപടിയെടുത്തു. നൽകിയ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാത്തതാണ് നടപടിയെടുക്കാനുള്ള കാരണം. 5000 രൂപ പിഴ അടക്കാനാണ് കമ്മീഷൻ ഉത്തരവ്. ആയില്യംകാവ് മാനേജിങ് കമ്മിറ്റി സെക്രട്ടറി സനോജ് രവീന്ദ്രന്റെ പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ റോയ് കെ. പുന്നൂസിന്റെ സർവിസ് ബുക്കിന്റെ പകർപ്പും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവിശ്യപെട്ടാണ് അപേക്ഷ സമർപ്പിച്ചത്. രണ്ടുമാസത്തിൽ അധികമായിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സംസ്ഥാന വിവരാവകാശ Read More..
കൊച്ചി കോർപറേഷൻ 90 ലക്ഷത്തോളം രൂപ മുടക്കി ; ബ്രഹ്മപുരത്തെ തീ കെടുത്തലിൽ ആകെ തുക 1,14,00,000 രൂപ.
കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തം അണയ്ക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് മൊത്തം ചിലവായത് 1,14,00,000 രൂപയാണ്. ഇതിൽ കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപ മുടക്കി. തീ കെടുത്തലിന് അനുബന്ധ സഹായങ്ങളായ ജെസിബി, അവരുടെ ഇന്ധന ചെലവ്, ഓപ്പറേറ്റർമാർക്കുള്ള കൂലി, യാത്ര ചെലവുകൾ എല്ലാം തന്നെ കോർപറേഷനാണ് പണം ചെലവഴിച്ചത്. ഇത്തരത്തിൽ കൊച്ചി കോർപറേഷന് ചെലവ് അധികമായിരുന്നു. തീ കെടുത്തൽ ഉദ്യമത്തിൽ ഉൾപ്പെട്ട രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണം, ജലം, വൈദ്യുതി തുടങ്ങിയവയുടെ Read More..