ഹൈദരാബാദ് : ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു . 71 വയസായിരുന്നു. ആന്തരികവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു 220 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിണ പ്രവേശം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് ശരത് ബാബുവിന് തമിഴിലും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.
More from Ernakulam
കർഷക ദുരിതം; ടൺ കണക്കിന് പൊക്കാളി നെല്ല് നശിക്കുന്നു.
വരാപ്പുഴ ∙ ഈ വർഷത്തെ കൃഷിക്കുള്ള ഒരുക്കങ്ങൾ പൊക്കാളിപ്പടങ്ങളിൽ ആരംഭിച്ചിട്ടും കഴിഞ്ഞ വർഷം കൊയ്തെടുത്ത ടൺ കണക്കിനു നെല്ല് സംഭരിക്കാൻ നടപടിയാകുന്നില്ല. പാടവരമ്പത്തു ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുന്ന നെല്ല് വെയിലും മഴയുമേറ്റു നാശത്തിന്റെ ഭീഷണിയിലാണ്. കഴിഞ്ഞ വര്ഷം വിളവെടുത്ത പതിനായിരത്തിലേറെ ടൺ നെല്ലാണു കർഷകരുടെ പക്കലുള്ളതെന്ന് പൊക്കാളി പാടശേഖര വികസന സമിതി പ്രസിഡന്റ് ഉമേഷ് പൈ, സെക്രട്ടറി പി.ടി.സ്വപ്ന ലാൽ എന്നിവർ പറഞ്ഞു. 100 മുതൽ 130 രൂപ വരെ കിലോഗ്രാമിനു നൽകിയാണ് കർഷകർ കൃഷിയിറക്കാൻ വിത്തു Read More..
സ്നേഹഭവനം പദ്ധതിക്ക് തുടക്കം
പള്ളുരുത്തി: അരൂർ സെന്റ് അഗസ്റ്റിൻ എൻ. എസ്.എസ് യൂണിറ്റിന്റെ സ്നേഹഭവനം പദ്ധതിക്ക് തുടക്കമായി. സഹപാഠിക്ക് ഒരു സ്നേഹഭവനം എന്ന പരിപാടിയുടെ ഭാഗമായി കുമ്പളങ്ങി സ്വദേശിയും സ്കൂളിലെ വോളണ്ടിയറുമായ അമല ആന്റണി ഗിൽബർട്ടിനാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. തിരുഹൃദയദേവാലയ ഇടവകവികാരി ഫാ.ആന്റണി അഞ്ചുകണ്ടത്തിൽ കല്ലിടൽ കർമ്മം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രശ്മി രവീന്ദ്രനാഥ്, ആലപ്പുഴ ജില്ലാ കൺവീനർ അശോക് കുമാർ, തുറവൂർ ക്ലസ്റ്റർ കൺവീനർ കെ.എസ് സുനിമോൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, സ്കൂൾ പി.ടി.എ പ്രസിഡന്റ് ലിൻഡ Read More..
യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; പ്രതി പിടിയിൽ
ഏലൂർ: വീടിനകത്ത് അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ.ഞായറാഴ്ച രാവിലെ 10മണിയോടെയാണ് സംഭവം. ഏലൂർ പരപ്പത്ത് വീട്ടിൽ ബിജുവിനെ (46) അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളിൽ അതിക്രമിച്ചു കയറിയ ബിജു കത്തികൊണ്ടു യുവതിയെ കുത്തുകയായിരുന്നു. ഒഴിഞ്ഞു മാറിയ യുവതിയുടെ വയറിന്റെ ഇടതുഭാഗത്ത് കുത്തേറ്റു. പരുക്കേറ്റ യുവതിയെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിലും ഫോൺ എടുക്കാതിരുന്നതിലുമുള്ള വൈരാഗ്യമാണ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ Read More..