ഫോർട്ട്കൊച്ചി: വീട്ടുമുറ്റത് കളിച്ചുകൊണ്ടിരുന്ന എട്ടു വയറുകാരനെ അടുത്ത വീട്ടിലെ വളർത്തുനായ ആക്രമിച്ച് ഗുരുതര പരിക്ക്. ഫോർട്ട് കൊച്ചി വെളിമന്ദിരം പള്ളിക്ക് പിന്നിൽ താമസിക്കുന്ന ഫ്രാൻസിസ് റയാന്റെ മകൻ എട്ടുവയസ്സുള്ള ആൽട്ടൺ റോബർട്ടിനാണ് വലതു തോളിലും കൈക്കും കടിയേറ്റത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
ആക്രമണ സ്വഭാവമുള്ള പിറ്റ് ബുൾ ഇനത്തിൽപെട്ട നായാണ് ആൽട്ടണിനെ ആക്രമിച്ചത്. പിറ്റ് ബുൾ ഇനത്തിൽപെട്ട നായകൾക്ക് അക്രമണസ്വഭാവം ഉള്ളതിനാൽ ഇവയെ വീടുകളിൽ വളർത്തുന്നതിന് നിരോധിക്കപ്പെട്ടതാണ്. സർജറി അടക്കമുള്ള ശുശ്രൂഷയിലാണ് കുട്ടിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഫോർട്ട്കൊച്ചി വെളിയിൽ വീട്ടുനമ്പർ 27/240 താമസിക്കുന്ന ശാലിനിയുടെ മകൻ രോഹിത് വളർത്തുന്ന നായാണ് കടിച്ചത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു.