കൊച്ചി ∙ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി 22നു പരിഗണിക്കാൻ മാറ്റി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ ആണ് ഹർജി നൽകിയത്.ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്.
കേസ് അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടർമാർക്കും നഴ്സുമാർക്കും , മറ്റു ആരോഗ്യ പ്രവർത്തകർക്കും സംരക്ഷണം ഹൈക്കോടതി ഉറപ്പാക്കണം എന്നും അതിനുവേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.