കിഴക്കമ്പലം: സ്കൂട്ടർ മോഷണക്കേസിൽ യുവാവ് പിടിയിൽ. പള്ളിക്കര തെങ്ങോട് വെളുത്തേടത്ത് വീട്ടിൽ മുൻസീർ (19) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പഴങ്ങനാട് കയറ്റം ബസ് സ്റ്റോപ്പിന് സമീപമുള്ള പലചരക്കുകടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കഴിഞ്ഞ 12ന് ആണ് യുവാവ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐമാരായ പി.എം. റാസിഖ്, കെ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ പി.എസ്. സുനിൽകുമാർ, സി.പി.ഒ അരുൺ കെ.കരുണൻ എന്നിവർ ആണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
More from Ernakulam
തീരക്കടലിൽ നിന്നു അപ്രത്യക്ഷമായി ചാള; കടലിലിറങ്ങാതെ ചെറുവഞ്ചികൾ
എളങ്കുന്നപ്പുഴ: കരയിൽ മുത്തമിട്ട തിരനോട്ടത്തിനു പിന്നാലെ തീരക്കടലിൽ നിന്ന് ചാള അപ്രത്യക്ഷമായി. തീരത്തോടു ചേർന്ന കടലിൽ ചെറുവഞ്ചികളുമായി മീൻപിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികൾ മത്സ്യങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ഒഴിഞ്ഞ വഞ്ചികളുമായി തിരികെയെത്തി. മീൻവറുതി വന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തൊഴിൽരഹിതരായി ദുരിതത്തിലായിരിക്കുകയാണ്. 2 ആഴ്ചയായി മീൻ ലഭിക്കുന്നില്ലെന്നു മത്സ്യതൊഴിലാളികൾ പറയുന്നു. 2,5 പേർ വീതമുള്ള വഞ്ചി കടലിൽ ഇറക്കാൻ 2000 ത്തോളം രൂപയുടെ പെട്രോൾ ആണ് ആവശ്യമായി വരുന്നത്. എന്നാൽ 500 രൂപയ്ക്കു മീൻപോലും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
കൊച്ചി കോർപറേഷൻ 90 ലക്ഷത്തോളം രൂപ മുടക്കി ; ബ്രഹ്മപുരത്തെ തീ കെടുത്തലിൽ ആകെ തുക 1,14,00,000 രൂപ.
കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തം അണയ്ക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് മൊത്തം ചിലവായത് 1,14,00,000 രൂപയാണ്. ഇതിൽ കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപ മുടക്കി. തീ കെടുത്തലിന് അനുബന്ധ സഹായങ്ങളായ ജെസിബി, അവരുടെ ഇന്ധന ചെലവ്, ഓപ്പറേറ്റർമാർക്കുള്ള കൂലി, യാത്ര ചെലവുകൾ എല്ലാം തന്നെ കോർപറേഷനാണ് പണം ചെലവഴിച്ചത്. ഇത്തരത്തിൽ കൊച്ചി കോർപറേഷന് ചെലവ് അധികമായിരുന്നു. തീ കെടുത്തൽ ഉദ്യമത്തിൽ ഉൾപ്പെട്ട രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണം, ജലം, വൈദ്യുതി തുടങ്ങിയവയുടെ Read More..
വളർത്തുനായ ആക്രമണം; എട്ടു വയസ്സുകാരന് ഗുരുതര പരിക്ക്
ഫോർട്ട്കൊച്ചി: വീട്ടുമുറ്റത് കളിച്ചുകൊണ്ടിരുന്ന എട്ടു വയറുകാരനെ അടുത്ത വീട്ടിലെ വളർത്തുനായ ആക്രമിച്ച് ഗുരുതര പരിക്ക്. ഫോർട്ട് കൊച്ചി വെളിമന്ദിരം പള്ളിക്ക് പിന്നിൽ താമസിക്കുന്ന ഫ്രാൻസിസ് റയാന്റെ മകൻ എട്ടുവയസ്സുള്ള ആൽട്ടൺ റോബർട്ടിനാണ് വലതു തോളിലും കൈക്കും കടിയേറ്റത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ആക്രമണ സ്വഭാവമുള്ള പിറ്റ് ബുൾ ഇനത്തിൽപെട്ട നായാണ് ആൽട്ടണിനെ ആക്രമിച്ചത്. പിറ്റ് ബുൾ ഇനത്തിൽപെട്ട നായകൾക്ക് അക്രമണസ്വഭാവം ഉള്ളതിനാൽ ഇവയെ വീടുകളിൽ വളർത്തുന്നതിന് നിരോധിക്കപ്പെട്ടതാണ്. സർജറി അടക്കമുള്ള ശുശ്രൂഷയിലാണ് കുട്ടിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. Read More..