കൊച്ചി: കൊച്ചിയിൽ രാത്രി വാഹന പരിശോധനക്കിടെ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐയെയും സംഘത്തിനമെതിരെയാണ് ആക്രമണം ഉണ്ടായത്. കത്തിയുടെ രൂപത്തിലുള്ള കീച്ചെയിൻ പ്രതികളിൽ നിന്ന് പിടികൂടി. 4 ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേർ ഓടിരക്ഷപ്പെട്ടു.
ഇന്നലെ രാത്രി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കിടെ ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളുടെ വിവരം ശേഖരിക്കുന്നതിനിടെ ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റിൽ പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് യുവനടനും എഡിറ്ററും കൂടാതെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ ബൈക്കിന്റെ രേഖകൾ പൊലീസ് ചോദിച്ചപ്പോൾ, സംഘം തട്ടിക്കയറകുകയും അക്രമിക്കുകയുമായിരുന്നു. വിഷയത്തിൽ സിഐ ഇടപെട്ടതോടെ സിഐയെയും ആക്രമിച്ചു.പ്രതികളുടെ രണ്ടു ബൈക്കുകളും മറ്റു രണ്ടു ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.