Kalamassery

രാസലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ

കളമശേരി: എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ മാരക രാസലഹരി മരുന്നുമായി 2 പേർ പിടിയിലായി. കടുങ്ങല്ലൂർ മുപ്പത്തടം തത്തയിൽ വീട്ടിൽ ശ്രീരാഗ് (21), വടശ്ശേരി വീട്ടിൽ രാഹുൽ (20) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി.കമ്മിഷണറുടെ സ്പെഷൽ ആക്‌ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.4 ഗ്രാം രാസ ലഹരിമരുന്നും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശ്രീരാഗ് ഗോവയിൽ നിന്നു വൻതോതിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടു വന്ന് കൊച്ചയിൽ വിൽപന നടത്തി വരികയായിരുന്നു.

ശ്രീരാഗും സംഘവും രാത്രിയിൽ ഏലൂർ, പാതാളം, മുപ്പത്തടം ഭാഗങ്ങളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്നു ലഹരിമരുന്ന് വിതരണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് മാസങ്ങൾക്ക് മുൻപേ ലഭിച്ചിരുന്നു. എൻഫോഴ്സ്മെൻറ് അസി. കമ്മിഷണർ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം മുപ്പത്തടം കാച്ചപ്പള്ളി റോഡിനു സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *