ഏഴാറ്റുമുഖം: പ്രകൃതിഗ്രാമത്തിനു അടുത്തുള്ള 18–ാം ബ്ലോക്കിൽ കാട്ടാന ഇറങ്ങി. പതിനഞ്ചിലേറെ കുടുംബങ്ങൾക്കു ശുദ്ധജലം നൽകാനായി സ്ഥാപിച്ച ടാങ്ക് തകർത്തു. ഇതിനു മുൻമ്പും കാട്ടാനകൾ ഈ ടാങ്ക് ആക്രമിച്ചിട്ടുണ്ട്. ചെക്ഡാമിനു സമീപത്തുള്ള എണ്ണപ്പന കാട്ടാന റോഡിലേക്ക് മറിച്ചിട്ടതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. യാർഡിനു സമീപത്തെ എണ്ണപ്പനകളിൽ പലതും കുത്തി കേടുവരുത്തുകയും ചെയ്തു.
More from Ernakulam
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് കാരുണ്യം തേടുന്നു
പനങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകൻ -മണി ദമ്പതികളുടെ മകൻ ഹരികൃഷ്ണനാണ് (25) സഹായം തേടുന്നത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹരികൃഷ്ണൻ മാർച്ച് 23ന് ബൈക്ക് അപകടത്തിൽപ്പെട്ട് തലക്ക് ഗുരുതര പരിക്കേറ്റ് നെട്ടൂർ ലേക്ക്ഷോറിൽ വെൻറിലേറ്ററിൽ ചികിത്സയിലാണ്. നിലവിൽ നാല് ശസ്ത്രക്രിയക്ക് യുവാവ് വിധേയനായി. ഭീമമായ തുക ഇതിനോടകം തന്നെ ചെലവായി കഴിഞ്ഞു. ഇനിയും നല്ലൊരു തുക വേണ്ടതുണ്ട്. ഹരികൃഷ്ണന്റെ പിതാവ് അശോകൻ സെക്യൂരിറ്റി Read More..
വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; ആടിയുലഞ്ഞ് ബോട്ടുകൾ, പരിഭ്രാന്തരായി യാത്രക്കാർ
കൊച്ചി: ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഫോർട്ടുകൊച്ചിയിൽനിന്നു ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ബോട്ടുജെട്ടിയിൽ രണ്ടരയോടുകൂടിയായിരുന്നു അപകടം. ഫോർട്ടുകൊച്ചിയിൽനിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോൾ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. യാത്രക്കാർക്കു പരുക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടർന്നു കുട്ടികളടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി. മെട്രോ അധികൃതർക്കു പരാതി നൽകുമെന്നു യാത്രക്കാർ പറഞ്ഞു. ബോട്ടുകൾ Read More..
കൊച്ചിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.