ഏഴാറ്റുമുഖം ∙ എരുമത്തടം ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി റബർ പാൽ സംഭരണകേന്ദ്രവും സമീപത്തെ ശുചിമുറിയും തകർത്തു. പുലർച്ചെയാണു കാട്ടാനക്കൂട്ടം ഇറങ്ങിയത് മഴക്കാലത്ത് റബർ മരങ്ങളിൽ റെയിൻ ഗാർഡ് ഒട്ടിക്കാൻ സൂക്ഷിച്ചിരുന്ന ടാർ വീപ്പയും മറ്റും കാട്ടാനകൾ നശിപ്പിച്ചു. ഇതോടൊപ്പം കഴിഞ്ഞദിവസംആറാം ബ്ലോക്ക് ഡിവിഷൻ ഓഫിസിനു സമീപത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല.
More from Ernakulam
മരുന്നുകളും മറ്റും പറമ്പിൽ തള്ളി; ലക്ഷങ്ങൾ വില വരുന്നവയാണ് ഉപേക്ഷിച്ചത്.
വരാപ്പുഴ: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പറമ്പിൽ ഉപേക്ഷിച്ച നിലയിൽ. യഥാസമയം വിതരണം ചെയ്യാതിരുന്ന മരുന്നുകളാണ് ഇവയിൽ അധികവും. 2018-19 കാലയളവിലുള്ള അമുൽ സ്പ്രേ, ഒആർഎസ് പൊടി, ഗർഭ നിരോധന ഉറകൾ, എയർ ബെഡ്, ഗർഭ പരിശോധന കാർഡ്, വിവിധ മരുന്നുകൾ തുടങ്ങിയവയാണു പറമ്പിൽ ഉപേക്ഷിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡർ നവീകരിക്കുന്നതിനായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയാണ് ഇതിന്റെ ഭാഗമായാണ് പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ പറമ്പിലേക്ക് തള്ളിയത്. പുറത്തു നിന്നു കാണാത്ത രീതിയിൽ Read More..
സ്കൂൾ കായിക മേളയ്ക്കു കൊച്ചിയിൽ തുടക്കമായി, ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി. ദീപശിഖയേന്തിയെത്തിയ മുൻ ഹോക്കി താരം പി.ആർ. ശ്രീജേഷും Read More..
സപ്ലൈകോ ഫെയർ സബ്സിഡി സാധനങ്ങൾ പതിമൂന്നിൽ നാല് മാത്രം
കോതമംഗലം: സപ്ലൈകോയിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയറിന്റെ തുടക്കദിവസം തന്നെ കല്ലുകടി. അരി ഉൾപ്പെടെയുള്ള സബ്സിഡി സാധനങ്ങൾ ഇല്ലാതെയാണ് ഫെയർ ആരംഭിച്ചത്. പലചരക്ക് സാധനങ്ങളും കാലിയാണ്. ഏപ്രിൽ 13 വരെ നടക്കുന്ന ഫെയറിന്റെ തുടക്കത്തിൽത്തന്നെ സാധനങ്ങൾ ലഭ്യമാവാത്ത അവസ്ഥ. സബ്സിഡി സാധനങ്ങൾ പകുതിപോലും എത്തിയിട്ടില്ല. പതിമൂന്ന് ഇനങ്ങളിൽ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറിൽ ഇപ്പോൾ ലഭ്യമാവുന്നത്. മുളക്, ഉഴുന്ന് ബോൾ, ചെറുപയർ, വെളിച്ചെണ്ണ എന്നിവ മാത്രമാണ് ഇവിടെയുള്ളത്. അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒൻപതിനങ്ങളും ഫെയറിൽനിന്ന് തത്കാലം കിട്ടില്ല. ഫെയർ Read More..