Kothamangalam

നിയന്ത്രണംവിട്ട ബസ് മറിഞ്ഞു; സീറ്റിനടിയിൽ വച്ചിരുന്ന വസ്തു ബ്രേക്ക് പെടലിനടിയിൽ കുടുങ്ങി

കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് ഇ​ഞ്ചി​പ്പാ​റ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മറിഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​ഞ്ചി​പ്പാ​റ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ​വെച്ചാണ് അപ​ക​ട​മുണ്ടായത്. വെ​ള്ള​ക്ക​യ​ത്തു​നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബസാണ് അപകടത്തിൽപെട്ടത്.

ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടി​യി​ൽ വെച്ചിരുന്ന വ​സ്തു നി​ര​ങ്ങി നീ​ങ്ങി ബ്രേക്ക്​ പെ​ഡ​ലി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​താ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാരണമായത്. മു​ൻ​ഭാ​ഗം മ​ണ്ണി​ൽ കു​ത്തി റോഡിനു വലതു വശത്തെ ചരുവിലേക്ക് ചെരിഞ്ഞ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. കൂടുതൽ താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വലിയ ദുരന്തം ആണ് ഒഴിവായത്. ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ ആ​റ് യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *