തിരുവാങ്കുളം: റോഡരികിലെ പോസ്റ്റിലും മതിലിലും ഇടിച്ച് അപകടത്തില്‍പ്പെട്ട ചരക്കുവാഹനത്തില്‍ ഡ്രൈവര്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 1.45 ന് ആണ് അപകടമുണ്ടായത്. അടിമാലി സ്വദേശി നവാസാണ് വാഹനത്തിൽ കുടുങ്ങിയത്. തിരുവാങ്കുളത്ത് നിന്നും മറ്റക്കുഴിയിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി.
തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫിസര്‍ ടി.വിനുരാജ്, ഫയര്‍ ഓഫിസര്‍മാരായ ദിന്‍കര്‍.എം.ജി , കണ്ണന്.പി, ശ്രീനാഥ്, ഹോംഗാര്‍ഡ് വസന്ത്.വി.വി,എന്നിവരുടെയും പട്ടിമറ്റം നിലയത്തിലെ സ്റ്റേഷന് ഓഫിസര്‍ ഹസൈനാരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍പ്പെട്ട നവാസിനെയും കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.