ഏഴിക്കര: ഏഴിക്കര പഞ്ചായത്ത് ഹരിതകർമ്മ സേന പന്ത്രണ്ടാം വാർഡിൽ പട്ടേരിൽ രാജീവിന്റെ വീട്ടിൽ നിന്ന് ലഭിച്ച സ്വർണക്കമ്മൽ തിരികെ നൽകി മാതൃകയായി. ഹരിതകർമ്മ സേവകരായ ഉഷ അനിൽകുമാർ,വിൻഷാ മുരളി എന്നിവരാണ് വീട്ടിൽ നിന്ന് ലഭിച്ച സ്വർണക്കമ്മൽ തിരികെ നൽകിയത്. വീടുകളിൽ നിന്നു മാലിന്യം ശേകരിക്കുന്നതിനിടെ ബാഗിൽ നിന്നാണ് സ്വർണക്കമ്മൽ ലഭിച്ചത്. പ്ലാസ്റ്റിക് മാത്രം ശേഖരിക്കുന്നതിൽ നിന്ന് ഇക്കുറി ബാഗുകളും,ചെരുപ്പുകളും കുടി ശേഖരിച്ചിരുന്നു.
പഞ്ചായത്തിലെ വീടുകളിൽ ഈ വിവരം നേരത്തെ അറിയിച്ചിരുന്നു. 4 ജോഡി ചെരുപ്പുകളും,പഴയ ബാഗുകളുമാണ് രാജീവിന്റെ വീട്ടിൽ നിന്നും ഇവർക്കു നൽകിയത്. ഇവ കൊണ്ടുപോകുന്നതിനിടെ ഉള്ള പരിശോധനയിലാണ് അര പവന്റെ കമ്മൽ കണ്ടത്. വീട്ടുകാർക്ക് കമ്മൽ എം.ബി. ചന്ദ്ര ബോസ്സിന്റെ സാനിധ്യത്തിൽ തിരികെ നൽകി.