Aluva Ernakulam

ചെറായിൽ വീടിന് നേരെ ആക്രമണം: റൂറൽ എസ്പി ഓഫിസിലേക്ക് മാർച്ച്.

ആലുവ : ഔറശേരി ചന്ദ്രന്റെ വീടു കയറി ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് റൂറൽ എസ്പി ഓഫീസിലേക്ക് കേരള വേട്ടുവ മഹാസഭയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി, കോഓർഡിനേറ്റർ കെ.പി. ശിവദാസ്, പി.എസ്. സുമൻ എന്നിവർ നേതൃത്വം നൽകി.

പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. സെഷൻ കോടതി നൽകിയ മുൻകൂർ ജാമ്യം ഹൈ കോടതി തള്ളിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള നടപടികളും ഉണ്ടാക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. വീടിന് മുന്നിലൂടെ അപകടകരമായി സൈക്കിൾ ഓടിച്ച പതിനെട്ടുകാരനെ ചന്ദ്രനും കുടുംബവും ശകാരിച്ചതിനെ തുടർന്നാണ് 2 പേർ ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു എന്നാണ് പരാതി. എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

പോലീസ് (police) സെഷൻസ് കോടതിയിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കാൻ സാവകാശം നൽകിയെന്നും സമരക്കാർ കുറ്റപ്പെടുത്തി. എസ്പി വിവേക് കുമാർ സമരക്കാരോട് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *