വൈപ്പിൻ : പീഡന കേസിൽ ജാമ്യം ലഭിച്ചയാൾ മറ്റൊരു പീഡന കേസിൽ വീണ്ടും അറസ്റ്റിൽ. ഞാറയ്ക്കൽ മണപ്പുറത്ത് ആനന്ദനെയാണ് (42) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് പുതുവൈപ്പ് ഭാഗത്തായിരുന്നു സംഭവം. ജോലികഴിഞ്ഞു തിരികെ വീട്ടിലേക്ക് പോകുന്ന യുവതിയുടെ അടുത്ത് സ്കൂട്ടർ നിർത്തി എൽഎൻജിയിൽ ജോലി ഒഴിവുണ്ടെന്നും ഉടൻ ചെന്നാൽ വീട്ടമ്മയ്‌ക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് തന്ത്രപൂർവം സ്‌കൂട്ടറിൽ കയറ്റുകയായിരുന്നു.
ആളൊഴിഞ്ഞ ഭാഗത്തൂടെ സ്സ്കൂട്ടർ കൊണ്ട് പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ വനിത പലവട്ടം സ്‌കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതിരുന്നതിനെ തുടർന്ന് വാഹനത്തിൽ നിന്നു ചാടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ സാരമായ പരുക്കേറ്റു. ഇതിന് മുമ്പ് 2
പ്രാവിശ്യം പ്രതിയെ ഇതേ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആനന്ദനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ രാജൻ കെ.അരമന, എസ്‌ഐമാരായ അഖിൽ വിജയകുമാർ, വന്ദന കൃഷ്ണൻ, എഎസ്‌ഐ കെ.എ.റാണി, എസ്‌സിപിഒമാരായ കെ.ജെ. ഗിരിജാവല്ലഭൻ, എ.യു.ഉമേഷ്, സിപിഒമാരായ സുജേഷ് കുമാർ, ആന്റണി ഫ്രെഡി, ഒ.ബി.സുനിൽ, എ.എ.അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.