Edappally Ernakulam Kalamassery

കുസാറ്റിൽ കൂട്ടത്തല്ല് ; കലോത്സവത്തിനിടെ പോലീസ് ലാത്തിയെടുത്തു.

കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവം സമാപിച്ചത് കൂട്ടത്തല്ലിൽ. 2 പ്രാവിശ്യം തല്ലുണ്ടായെങ്കിലും രണ്ടാമത് അൽപ്പം ഗുരുതരമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.15നുണ്ടായ സംഘട്ടനം പോലീസ് ലാത്തിചാർജിലാണ് അവസാനിച്ചത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.45നു വീണ്ടുമുണ്ടായ സംഘട്ടനത്തിൽ 9 പേർക്കു പരുക്കേറ്റു. ഇവരിൽ അർജുൻ, ഫാരിസ്, കൃഷ്ണമൂർത്തി, മിഥുൻ, നയീം, അഭിനന്ദ്, അർജുൻ, ദേവദത്തൻ എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ബിടെക് നാലാം വർഷ വിദ്യാർഥി യാസിനെ ആലുവ ജില്ലാ ആശുപത്രിയിലും അതുൽ രമേശ്, അഫ്സൽ, സാരംഗ്, ശ്രീറാം, ജഗൻ എന്നിവരെ ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 6നു നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം രാത്രി 12.15നാണ് നടന്നത്. സമാപനസമ്മേളനത്തിനു മുമ്പ് നടന്ന ഡാൻസ് പ്രോഗ്രാമിന് കുറച്ച് വിദ്യാർത്ഥികൾ സ്റ്റേജിനു മുന്നിൽ ഡാൻസ് ചെയ്യുകയും അവരെ അവിടെ ഉണ്ടായിരുന്ന വൊളന്റിയർമാർ ഉന്തിയും തള്ളിയും ഓഡിറ്റോറിയത്തിനു പുറത്തുകൊണ്ടുവരുകയായിരുന്നു. അവിടെ നിന്ന് രണ്ടു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് അത് പോലീസ് ലാത്തിചാർച്ചിലാണ് അവസാനിച്ചത്.

ബുധനാഴ്ച പുലർച്ചെ 2.45നു എസ്എഫ്ഐ പ്രവർത്തകരായ അംജിത് ഖാൻ, അർജുൻ, നെബിൻ, നെജോ എന്നിവർ കാറിൽ സഹാറ ഹോസ്റ്റലിനു മുന്നിൽ എത്തി ഭീഷണി മുഴക്കി. എന്നാൽ ഇവർ തിരിച്ചു പോകുന്ന വഴിയിൽ വിദ്യാർത്ഥിക്കളെ പിടിച്ചു നിർത്തി മർദിക്കുന്നു എന്ന് അറിഞ്ഞ സീനിയർ വിദ്യാർത്ഥികൾ ഹോസ്റ്റലിനു പുറത്തിറങ്ങി അവരെ നേരിടുകയായിരുന്നു. യോടെക്നോളജി വകുപ്പിനു മുന്നിലെ റോഡിലായിരുന്നു ആക്രമണം. ആക്രമണത്തിനായി ഇവർ കമ്പിവടികളും മറ്റും ഉപയോഗിച്ചിരുന്നു എന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥികൾ തന്നിരിക്കുന്ന വിവരങ്ങൾ. ഈ ആക്രമണത്തിൽ 13 പേർക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *